അനുവിനോട് ബെഡ് റൂമിൽ ഇരുന്ന് അക്കാര്യം പറഞ്ഞത് ആദില, ബിഗ് ബോസിലെ കട്ടപ്പ, ഏറ്റവും വലിയ കുത്തിത്തിരിപ്പ്
ബിഗ് ബോസ് മലയാളം സീസൺ 7നിൽ ഏറ്റവും കൂടുതൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന മത്സരാർത്ഥി എന്ന പേര് ബിന്നിക്കാണ്. എന്നാൽ ഇത്തവണത്തെ ജയിൽ നോമിനേഷന് ശേഷം ആ പേര് വീണിരിക്കുന്നത് ആദിലയ്ക്കാണ്. ബിന്നി തന്നെയാണ് ആദിലയ്ക്കാണ് ആ പേര് കൂടുതൽ ചേരുകയെന്ന് പറഞ്ഞു. ഷാനവാസ്-നെവിൻ വിഷയത്തിൽ ആദില കുത്തിത്തിരിപ്പ് നടത്തിയെന്നാണ് ആരോപണം. ഇത് ബിഗ് ബോസ് ആരാധകർക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം: ബിന്നി പറഞ്ഞത് എത്ര സത്യം. ആദില ആണ് ഏറ്റവും വലിയ കുത്തിതിരുപ്പ്കാരിയും കട്ടപ്പയും. അങ്ങനെ പറയാന്‍ കാരണങ്ങൾ ഏറെ.
1. ആദ്യ ആഴ്ച അനീഷ് അച്ഛനമ്മമാരെ കുറിച്ച് പബ്ലിക് ആയി മോശം പറയരുത് എന്ന് പറഞ്ഞതിന് അയാളെ കമ്യൂണിറ്റി വിരുദ്ധന്‍ ആക്കാന്‍ ശ്രമിച്ചു. യഥാർത്ഥത്തിൽ കഴിഞ്ഞ കാര്യങ്ങളില്‍ മറ്റൊരാളെ കുറ്റപ്പെടുത്തുന്നത് അനീഷ്ന് ഇഷ്ടം അല്ല. സ്വന്തം ലൈഫ് പറയുമ്പോൾ പോലും അയാൾ അത് പാലിച്ചിരുന്നു.

2. അപ്പാനിയും ബിന്‍സിയും തമ്മില്‍ കോംബോ ഉണ്ടാക്കാൻ നോക്കുന്നു എന്ന് അനുവിനോട് ബെഡ് റൂമിൽ ഇരുന്നു പറഞ്ഞത് ആദിലയും കൂടെ ശൈത്യയും. പിന്നീട് വാഷ് റൂം ഏരിയയില്‍ വെച്ചു ആദില തന്നെ ആണ് ഷാനവാസ്നോടും ഈ കാര്യം പറഞ്ഞത്. അത് അനു അപ്പാനിയോട് പറഞ്ഞപ്പോൾ പുറത്ത് പോയ അയാളെക്കുറിച്ച് എന്തിന് സംസാരിക്കുന്നു എന്ന് പറഞ്ഞു കുറ്റപ്പെടുത്തി. ഷാനവാസിനെ സപ്പോർട്ട് ചെയ്തതും ഇല്ല.
3. ആര്യന്‍ ജിസേല്‍ വിഷയത്തില്‍ അനുവിന്റെ കൂടെ നിന്ന് എല്ലാം ചര്‍ച്ച ചെയ്യുകയും പുതപ്പ് എടുത്ത് കൊണ്ടുവന്ന് ഡെമോ കാണിക്കാന്‍ താല്പര്യപെടുകയും പിന്നീട് വീക്കെൻഡ് എപിസോഡ് അകാറായപ്പോള്‍ കാലുമാറി ശൈത്യയോട് കൂടെ ചേര്‍ന്നു. വീക്കെൻഡില്‍ ലാലേട്ടന്റെ ചോദ്യത്തില്‍ പതറിയ ആദില എല്ലാ കുറ്റവും അനുവിന്റെ തലയില്‍ വെച്ച് ഷൌട്ട് ചെയതു.
4. നെവിനെ ആദ്യം ഗേ ആണോ എന്ന് സംശയിചതും എല്ലാവരോടും ഈ കാര്യം ചര്‍ച്ച ചെയ്തതും അവള്‍ തന്നെ. ഷാനവാസ് പറഞ്ഞ കാര്യം പബ്ലിക് ആയി അവതരിപ്പിച്ചു, ഈ വിഷയം സംസാരിക്കാൻ ഷാനവാസിനെ നിര്‍ബന്ധിതന്‍ ആക്കിയത് ആദില. എന്നിട്ട് റിയാസിന്റെ ഹിന്റ് കിട്ടിയപ്പോള്‍ പ്ലേറ്റ് മാറ്റി കുറ്റം മുഴുവന്‍ അയാളുടെ തലയില്‍ ആക്കി.
5. അനുവിന് കമ്യൂണിറ്റിയെ പറ്റി സംസാരിക്കാന്‍ താല്പര്യം ഇല്ല എന്ന് പറഞ്ഞതിനെ വളച്ചു അനുവിനെയും കമ്യൂണിറ്റി വിരുദ്ധ ആക്കാന്‍ ശ്രമിച്ചു. ആദില തന്നെ പറയുന്നു തങ്ങൾക്ക് കമ്യൂണിറ്റിയെ കുറിച്ച് പറയേണ്ടതില്ല, അവരുടെ ലൈഫ് ആണ് അതിനു ഉള്ള മെസേജ് എന്ന്. അപ്പോള്‍ അനുവിനും അത് പറയേണ്ടത് ഇല്ലല്ലോ, അവരോടുള്ള പെരുമാറ്റം കൊണ്ട് മാതൃക കാണിച്ചാല്‍ പോരെ. ഏറ്റവും കൂടുതൽ അവരെ സപ്പോര്‍ട്ട് ചെയ്യുന്ന കൂടെ നിര്‍ത്തുന്ന അനു ഷാനവാസ് അനീഷ് എന്നിവരോട് ആണ് ആദില ഈ തെറ്റുകള്‍ ഒക്കെ ചെയ്യുന്നത്.
അനീഷ്നോട് പലപ്പോഴും യാതൊരു ബഹുമാനം ഇല്ലാതെയാണ് പെരുമാറുന്നത്. അനുവിനെയും ഷാനവാസ്നെയും പലതും പറഞ്ഞു കൊടുത്തു തമ്മില്‍ തെറ്റിക്കുകയും ചെയതു. പലപ്പോഴും നൂറക്ക് പോലും എതിര് അഭിപ്രായങ്ങള്‍ ഉണ്ടാകുന്നുണ്ട്, പാർട്ട്ണർ ആയതു കൊണ്ട് സപ്പോര്‍ട്ട് ചെയ്യുകയാണ്. നെവിനെ മോശം കാർഡ് ഇറക്കുന്നു എന്ന് പറയുമ്പോള്‍ അത് ഗെയ് കാർഡ് ആണ് ഉദേശിച്ചത്, അവര്‍ വരുന്ന ഒരു കമ്യൂണിറ്റിയെ തന്നെ മോശമായി പറയുകയാണ് ആദില.












Click it and Unblock the Notifications