അക്ബർ ആയിരുന്നു പല കാര്യങ്ങളിലും ശരി, അനുവിനെയും അനീഷിനെയും വെട്ടി ബിഗ് ബോസ് കപ്പെടുക്കുമോ?
ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥിയായി എത്തുമ്പോൾ അക്ബർ ഖാൻ എന്ന ഗായകനെ ചില റിയാലിറ്റി ഷോകളിൽ കണ്ട പരിചയമേ മലയാളികൾക്കുളളൂ. തമാശക്കാരനായ ഗായകൻ എന്ന ഇമേജുമായി ബിഗ് ബോസിൽ എത്തിയെങ്കിലും അക്ബർ വലിയ തോതിൽ ഹേറ്റ് വാങ്ങിക്കൂട്ടി.
ശക്തനായ ഗെയിമർ ആയിട്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റുന്നതിൽ അക്ബറിന് അത്ര കണ്ട് വിജയിക്കാൻ സാധിച്ചിട്ടില്ല. ഷോ അവസാനിക്കാറാകുമ്പോൾ പക്ഷേ പല കാര്യങ്ങളിലും അക്ബർ ആയിരുന്നു ശരിയെന്നാണ് മത്സരാർത്ഥികളും പ്രേക്ഷകരും പറയുന്നത്.
ബിഗ് ബോസ് മലയാളം ആരാധകർ പറയുന്നത് ഇങ്ങനെയാണ്: അന്ന് ആദില അനുവുമായിട്ട് ഇഷ്യൂ ഉണ്ടായതിന് ശേഷം സാബുമാനോടും ഷാനവാസിനോടും പറഞ്ഞ ഒരു കാര്യം ഉണ്ട് "അക്ബർ അല്ലെ ഭേദം... അയാള് ഉള്ളത് കാണിക്കുന്നെങ്കിലും ഉണ്ട് ". ഇന്നലെ അനുമോൾ ബിൻസിയോട് പറയുന്നുണ്ട് "എനിക്കിവിടെ ഒട്ടും കണ്ടൂടാത്ത ആളായിരുന്നു അക്ബർ, പക്ഷേ ഷാനവാസിനെവെച്ച് നോക്കുമ്പോൾ അക്ബർ ഒക്കെ എത്രയോ ബേധം ". അവിടെ ഉള്ളതിൽ പുറത്തും അകത്തും ഒരുപോലെ അനാവശ്യ ഹേറ്റ് ഏറ്റവും കൂടുതൽ കിട്ടിയിട്ട് ഉള്ള ആൾ ആണ് അക്ബർ.

അവസാനം ആയപ്പോൾ പലർക്കും മനസ്സിലായി അക്ബർ പല കാര്യത്തിലും ശരി ആയിരുന്നു എന്ന്. പലരും പല മൂലയിലും ഇരുന്ന്.. അവിടെ പറഞ്ഞിട്ട് ഉണ്ട്.. അക്ബർ അതാണ് ഇതാണ്... അവൻ ആണ് ഇവിടെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് എന്ന്.. അക്ബർ അറിയാത്ത കാര്യത്തിൽ പോലും. 100% ഗെയിംനേ ഗെയിം ആയിട്ട് മാത്രം എടുക്കുന്ന..പേഴ്സണൽ കാര്യം ഗെയിം കളിക്കുമ്പോൾ കൊണ്ട് വരാത്ത...സ്വന്തം നിലപാടിൽ ഉറച്ച് നിന്ന് സംസാരിക്കുന്ന...വീട്ടിലെ ഏത് വിഷയത്തിലും തൻ്റെ നിലപാട് വ്യക്തമാക്കുന്ന ആൾ ആണ് അക്ബർ.... ഇതൊക്കെ ഞാൻ പറഞ്ഞ് ഉണ്ടാക്കുന്നത് അല്ല.. ആ വീട്ടിൽ ഉളളവർ തന്നെ അക്ബറിനെ കുറിച്ച് പറഞ്ഞത് ആണ്...ഇന്നലെ മോണിംഗ് ടാസ്കിൽ അനീഷ് ഏട്ടൻ വരെ ഈ കാര്യം പറഞ്ഞു.
പുറത്ത് എവിക്ട് ആയ സമയത്ത് പലരും അക്ബറിനെ മോശം ആയി കണ്ടിരുന്നു... അവർക്ക് പുറത്ത് ഇറങ്ങി ഷോ കണ്ടപ്പോൾ മനസ്സിലായി "അക്ബർ ആയിരുന്നു പല കാര്യത്തിലും ശരി " എന്ന്... അത്കൊണ്ട് ആണ് പുറത്ത് നിന്ന് വന്നവരും... ഇപ്പോ പുറത്ത് ഉള്ളവരും ഒക്കെ പറയുന്നത് അക്ബർ നല്ല ഒരു ഗെയിമർ ആണ്... അക്ബർ വിജയിക്കണം എന്നൊക്കെ.
മുഖത്തടിച്ചു ഉള്ള കാര്യം ഉള്ളത് പോലെ അക്ബർ പറയും.. തൻ്റെ നിലപാട് ആരോട് ആയാലും പറയും.. ഇതൊക്കെ കാരണം വീട്ടിൽ ഉള്ളവരുടെ ഹേറ്റ് മാക്സിമം കിട്ടിയിട്ടുണ്ട്.
പിന്നെ നേരിട്ട് സംസാരിക്കാൻ ഭയം ഉള്ള പാൽ നവാസ് പോലത്തെ ഓരോരുത്തരുടെ കുത്തിത്തിരിപ്പ് കാരണം പലരും അതിൽ വീണ് അക്ബറിന് എതിരെ നിന്നിട്ടുണ്ട്.. ഇത്ര ഒക്കെ ആയിട്ടും ഫൈനൽ വീക്ക് വരെ എത്തിയത് സ്വന്തം പ്രയത്നം കൊണ്ട് തന്നെ ആണ്... ആണുങ്ങളെ പോലെ നേരെ നിന്നെ അക്ബർ കളിച്ചിട്ടുള്ളൂ... അല്ലാതെ അമ്മാവൻ അമ്മായി കളിച്ചും പരദൂഷണം അവിടെയും ഇവിടെയും പറഞ്ഞ് നടന്നും അക്ബർ കളിച്ചിട്ടില്ല... നേരെ വാ നേരേ പോ.
ഈ ഒരു കാര്യത്തിലെ നല്ല വശം എന്തെന്ന് വെച്ചാൽ അക്ബർ അവിടെ കുറെ നല്ല ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കിയിട്ടുണ്ട്... ജെനുവിൻ ഫ്രണ്ട്ഷിപ്പ് ആണ് എല്ലാം. ഫ്രെണ്ട്സിനെ പിറകിൽ നിന്ന് കുത്തുക...ഒന്ന് പിണങ്ങി ഇരിക്കുമ്പോൾ അവരുടെ കുറ്റങ്ങൾ വിളിച്ച് പറയുക..അവരുടെ അടുത്ത് നിന്ന് മാറി ഇരുന്ന് അവരുടെ കുറ്റം മറ്റുള്ളവരുടെ അടുത്ത് പറയുക ഇതൊന്നും അക്ബർ ചെയ്തിട്ടില്ല.. പല ഫേക്ക്ഫ്രെണ്ട്ഷിപും ഈ സീസണിൽ കണ്ടിട്ടുണ്ട്... ജെനുവിൻ ഫ്രണ്ട്ഷിപ്പ് ഓരോരുത്തരുമായി കീപ് ചെയ്ത് പോന്നിട്ടുള്ളത് അക്ബർ ആണ്... അത് ആര്യൻ ആയാലും അപ്പാനി ആയാലും നെവിൻ ആയാലും ആര് ആയാലും... അക്ബർ വിശ്വസ്തൻ ആയിരുന്നു.
തെറ്റുകൾ സംഭവിച്ചിട്ട് ഉണ്ട്... അവിടെ തെറ്റ് ചെയ്യാത്ത ആരാ ഉള്ളത്.. അതൊക്കെ മനുഷ്യ സഹജമാണ്.. ആരും പുണ്യാളൻമാർ ഒന്നും അല്ല അവിടെ ഉള്ളത്. പക്ഷേ പല സ്ഥലത്തും അക്ബർ ശരി ആയിരുന്നു. ഇനി അക്ബർ വിജയിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല...കുടുംബ പ്രേക്ഷകർ ഇങ്ങനെ ഉള്ള ആളുകളെ ഇഷ്ടപ്പെടുമോ എന്നും അറിയില്ല...വോട്ട് നോക്കിയാലും അനീഷ് അനുമോൾ ഷാനവാസിൻ്റെ ഒക്കെ പിറകിൽ ആണ് അക്ബർ... He deserve more. ഫൈനൽ 5ൽ എങ്കിലും അക്ബർ വരണം...''












Click it and Unblock the Notifications