Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ബറിന്റെ പ്ലാനിങ് 100 ശതമാനം, പക്ഷെ സക്സസ് സീറോ..റോക്കി ഭായി ആകുന്ന അപ്പാനി ശരത്'

ബിഗ് ബോസ് മലയാളം സീസൺ 7 തുടങ്ങി ദിവസങ്ങളേ ആയിട്ടുള്ളൂവെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ വലിയ തർക്കങ്ങൾക്കും പോരിനുമാണ് ഹൗസ് വേദിയായത്. ചിലർ കളത്തിലിറങ്ങി കളിക്കുമ്പോൾ സെയ്ഫ് ഗെയിം കളിക്കാൻ മടിക്കുന്നവരും കുറവല്ല. കുറച്ച് ദിവസങ്ങൾക്കൂടി കഴിഞ്ഞാലെ മത്സരാർത്ഥികളെ കുറിച്ചുള്ള വ്യക്തമായ ചിത്രം തെളിഞ്ഞ് വരൂ. അതിനിടെ ഇതാ ഇതുവരെയുള്ള ചില മത്സരാർത്ഥികളുടെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

'ഗെയിമേഴ്സ് ഓൺ- അക്ബർ ഖാൻ : വിജയിക്കണം എന്നുറച്ചെത്തിയിരിക്കുന്നു. ഫിസിക്കൽ ടാസ്കുകളിൽ അഗ്രഗണ്യൻ. സംസാരത്തിൽ ശ്രദ്ധിച്ചാൽ മുൻപോട്ട് പോകാം.പ്ലാനിങ് 100 ശതമാനം, എക്സിക്യൂഷൻ 59 ശതമാനം, സക്സസ് 0%.

biggbossnew-17

ഷാനവാസ്‌ : പ്രൊവോക്ക് ആവാതെ അപ്പാനി ശരത്, അക്ബർ ഖാൻ ഇവരെ ഒക്കെ ഈസി ആയി പ്രവോക്ക് ആക്കാൻ കഴിയുന്നുണ്ട്. എല്ലാവരും ശത്രുക്കൾ ആകും. എന്നാലും പിടിച്ചു നിൽക്കും

അപ്പാനി ശരത് : കലിപ്പ് ദേഷ്യം. റോക്കി ഭായിയുടെ സ്വഭാവം.ഭാര്യ അല്ലാത്ത പെൺകുട്ടികളോട് ദേഷ്യം. .മൊത്തത്തിൽ ഒന്ന് ഒതുങ്ങിയാൽ കൊള്ളാം. പിന്നെ
ആര്യൻ : ഗുഡ് ഫിസിക്കൽ ഗെയിമർ. നെവിൻ: എന്തോ ഇഷ്ടമാ നെവിനോട്. ആള് ഉടായിപ്പാണ് എന്നാലും

ഗേൾസ്: ആരും ആക്റ്റീവ് ആയിട്ടില്ല. ബിഗ് ബോസ് പണികൾ കൊള്ളാം. . പെൺകുട്ടികൾക്ക് മെയ്ക്കപ്പ് ആന്റ് ഡ്രസ് കൊടുക്കാത്തത്തിൽ കുറച്ചു വിഷമം എനിക്കുണ്ട്. പാവങ്ങൾ. ടാസ്‌ക്കുകൾ ട്വിസ്റ്റ് കൊണ്ട് മനസിലാക്കാൻ പോലും പറ്റുന്നില്ല എന്നൊരു അവസ്ഥയുണ്ട്. നെക്സ്റ്റ് വീക്ക് അതൊന്നു ശ്രദ്ധിച്ചാൽ നന്നായിരുന്നു. കാര്യങ്ങൾ അങ്ങോട്ട് മനസിലാകുന്നില്ല. ചിലപ്പോൾ ബിഗ് ബോസിന് ബുദ്ധി കൂടിയതും എനിക്ക് കുറഞ്ഞതുമാകാം പ്രശ്നം. ലൈവ് കാണാത്തവർക്ക് ആണ് ഈ ക്ലാരിറ്റി ഇല്ലായ്മ. ക്ഷമിക്കുക.

നോട്ട്- മറ്റു സീസണുകളിലെ പോലെ സെയിഫ് ഗെയിം കളിച്ചു എവിക്ഷനിൽ വരാതെ ഇറക്കാനുള്ള സർവ അടവും ആദ്യമേ നുള്ളുന്ന ബിബി ഐഡിയ പൊളി. ഗാങ്സ് ഉണ്ടാക്കാൻ സമ്മതിക്കാതെ, ഒന്നിച്ചു നിന്ന് കളിക്കാൻ ശ്രമിക്കുന്ന അക്ബർ, ആര്യൻ, ഖാൻ ഗ്യാങ് വരെ പൊളിച്ച് ഒരാളെ എവിക്ഷനിലേക്കിട്ട ബിബി അടിപൊളി സൈക്കോ,ഇങ്ങനെ തന്നെ വേണം ബിബി. എന്തൊക്കെയോ മാറ്റങ്ങൾ ഈ ബിഗ്ഗ്‌ബോസ്സിൽ പ്രകടം ആണ്. സാധാരണ എല്ലാ സീസണുകളിലും കാനുണ പാർഷ്യൽ രീതിയിൽ ഈ ബിഗ്ഗ്‌ബോസ്സിൽ ഇതുവരെ കാണാൻ പറ്റിയിട്ടില്ല. വീണ്ടും ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു ബിബി',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+