Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ അനീഷിന്റെ അടുത്ത സ്ട്രാറ്റജി രേണു സുധിയേയും കൂട്ടിയുള്ള ഗെയിം...ലക്ഷ്യം ഇതാണ്'

ബിഗ് ബോസ് മലയാളം സീസൺ 5 ലാണ് ആദ്യമായി കോമണർ മത്സരാർത്ഥി വരുന്നത്, ഗോപിക. വന്ന് ദിവസം തന്നെ ബിഗ് ബോസ് ഗെയിം മനസിലാക്കിയുള്ള കളിയായിരുന്നു ഗോപിക പുറത്തെടുത്തത്. എന്നാൽ അധിക കാലം ഈ ഗെയിം ആരാധകർ നിലനിർത്തിയില്ല. വളരെ പെട്ടെന്ന് തന്നെ അവർ ഹൗസിന് പുറത്തായി. കഴിഞ്ഞ സീസണിൽ വന്ന രണ്ട് കോമണറിൽ ഒരാളായ റെസ്മിൻ ഭായ് 74 ദിവസം പിടിച്ച് നിന്നു. ഈ സീസണിൽ തൃശൂർകാരനായ അനീഷ് ആണ് കോമണർ മത്സരാർത്ഥി. സ്ത്രീ വിരുദ്ധൻ എന്ന ടാഗോടെയാണ് അനീഷ് ഹൗസിലേക്ക് കയറിയത്. എന്തായാലും വന്ന ദിവസം മുതൽ തന്റെ പേര് ഹൗസിനുള്ളിലും പുറത്തും ഒരുപോലെ ചർച്ചയാക്കാൻ അനീഷിന് സാധിച്ചു.

ആദ്യ ആഴ്ചയിലെ ഹൗസ് ക്യാപ്റ്റൻ പദവിയും സ്വന്തമാക്കിയതോടെ അനീഷിനെ ചുറ്റിപ്പറ്റിയാണ് ഗെയിം മുന്നോട്ട് പോകുന്നത്. അതിനിടയിൽ കഴിഞ്ഞ ദിവസം ഹൗസിൽ വലിയ പോരിന് കാരണമായ 'രേണുവിന്റെ തലവേദന' പ്രശ്നത്തിലും അനീഷ് ഇടപെട്ടു. ഹൗസ് ഒന്നടങ്കം രേണുവിനെതിരെ നിന്നപ്പോൾ അനീഷ് രേണുവിനെ പിന്തുണച്ചു. അനീഷിന്റെ ഗെയിം സ്ട്രാറ്റജിയുടെ ഭാഗമാണ് ഇതെന്നാണ് ബിഗ് ബോസ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇതിനെക്കുറിച്ച് ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഒന്നിൽ സ്മൃതി ലാൽ എന്ന ആരാധക പങ്കിട്ട കുറിപ്പ് ഇങ്ങനെ

renuaneesh3-

'കോമണർ അനീഷ് ഒരു റോബിൻ രാധാകൃഷ്ണൻ ഫാൻ ആണ്.. റോബിന്റെ റീൽസ് റിമിക്സ് ക്കെ ചെയ്തിട്ടുണ്ട്. റോബിൻ ഹൗസിൽ എടുത്ത അതെ സ്ട്രറ്റജി ആണ് അനീഷ് ഉം ഹൗസിൽ കളിച്ചു കൊണ്ടിരിക്കുന്നത്.രജിത് തുടങ്ങി വെച്ച അതെ സ്ട്രാറ്റജി.കാണുന്ന പ്രേക്ഷർ പെട്ടെന്ന് കണക്ട് ആവുന്ന ഗെയിം സ്ട്രാറ്റജി.

രേണു സുധിയുടെ പുറത്തുള്ള സപ്പോർട്ട് മനസ്സിലാക്കി രേണു വിനെയും കൂടെ കൂട്ടിയുള്ള ഗെയിം ആണ് ഇനി അങ്ങോട്ട് നടത്താൻ പോവുന്നത്. അതിന്റെ മുന്നോടിയായി ആണ്‌ തലവേദന പ്രശ്നത്തിൽ പൂർണമായി ഷാനവാസ് നെ ഒഴിവാക്കി ബിഗ് ബോസ്സ് നോട്‌ പറഞ്ഞത്.

എന്തായാലും അനീഷ് ന്റെ പ്ലാനും സ്ട്രാറ്റജിയുമൊക്കെ കൊള്ളാം. പക്ഷെ അത് കാണുന്ന പ്രേക്ഷകർ എങ്ങനെ എടുക്കും എന്നുള്ളത് ആണ് കാര്യം. എന്തായാലും ഈ വർഷത്തെ കോമാണർ കൊള്ളാം. ഇറിടെറ്റിങ്‌ ഗെയിം സ്ട്രാറ്റജി ആണെങ്കിലും കാണാൻ രസം ഉണ്ട്.. പിന്നെ ഷാനവാസ്, അക്ബർ ഖാൻ, അഭിലാഷ്, അപ്പാനി ഇവരൊക്കെ കൊള്ളാം.സ്ത്രീകളിൽ ആർക്കും അത്ര ഫയർ കാണുന്നില്ല. വരും ദിവസങ്ങളിൽ മാറ്റം ഉണ്ടാവുമോ എന്ന് നോക്കാം', കുറിപ്പിൽ പറഞ്ഞു.

അതേസമയം അനീഷിന്റെ പിന്തുണ രേണുവിന്റെ കരുത്തുകൂട്ടിയെന്ന് പറയുകയാണ് മറ്റൊരു ആരാധകൻ. അത് സംബന്ധിച്ച പ്രതികരണം ഇങ്ങനെ
'നീലക്കുയിലിന്റെ ക്യാമറമാനേ പോലെ എത്രത്തോളം രേണുവിനെ കാപ്ചർ ചെയ്യാൻ പറ്റുമോ അത്രത്തോളം പിടിക്കാം എന്ന് കരുതുന്ന ബിഗ്‌ബോസ് ക്യാമറകൾക്ക് കണ്ടന്റ് ഉണ്ടാക്കി കൊടുക്കുകയാണ് ബാക്കി മത്സരാർത്ഥികൾ എന്ന് ഇന്നത്തെ തലവേദന ഗെയിം കണ്ടപ്പോൾ തോന്നി.

അഭിയൊക്കെ എടീ പോടീ വിളി രേണുവുമായി ആർഗ്യുമെന്റ് തുടങ്ങിയപ്പോൾ തന്നെ എടുത്തിട്ടു. രേണു ഒറ്റപ്പെട്ട് 'സുധി ചേട്ടാ..' എന്ന് കരഞ്ഞു സെന്റി ഇറക്കും എന്ന് കരുതിയെങ്കിലും സെന്റി കാർഡ് അവരുടെ ഗെയിം അല്ലെന്ന് തലവേദന വിഷയത്തിലെ പ്രതികരണം കണ്ടപ്പോൾ തോന്നി. അനീഷ് രേണുവിന്റെ കൂടെ തന്നെ നിൽക്കുന്ന നിലപാട് എടുത്തത് കരുതിക്കൂട്ടി ആണെന്ന് തോന്നി.
രേണു ഈ ഗെയിമിനെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും, ആരുടെയൊക്കെ കൂടെ കൂട്ട് കൂടും എന്നതൊക്കെ വരും ദിവസങ്ങളിൽ ക്ലിയർ ആകും. പുറത്ത് ആയാലും അകത്ത് ആയാലും രേണു കണ്ടന്റ് തന്നെ എന്ന് തെളിയിച്ചു', കുറിപ്പിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+