അനീഷിന്റെ നാക്ക് വലിയ ശല്യമായി മാറിയിരിക്കുന്നു: രേണു സുധിയൊക്കെ എന്തിനാണ് വന്നതെന്ന് മനസ്സിലായില്ല
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ പ്രധാനപ്പെട്ട മത്സരാർത്ഥികളില്‍ ഒരാളായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞ വ്യക്തിയാണ് അനീഷ്. കൃത്യമായ സ്ട്രാറ്റജിയുമായി ഷോയിലേക്ക് എത്തിയ അദ്ദേഹം മറ്റേതൊരു താരത്തേക്കാളും സ്ക്രീന്‍ സ്പെയിസ് സ്വന്തമാക്കുന്നുമുണ്ട്. സഹതാരങ്ങളെ പരമാവധി പ്രകോപിപ്പിക്കുക എന്നുള്ളതാണ് അനീഷിന്റെ പ്രധാന സ്ട്രാറ്റജി.
വലിയ തർക്കങ്ങളില്‍ ഏർപ്പെടാതെ പറഞ്ഞ കാര്യം തന്നെ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം യഥാർത്ഥത്തില്‍ സഹതാരങ്ങളെ മാത്രമല്ല വലിയൊരു വിഭാഗം പ്രേക്ഷകരേയും വലിയ തോതില്‍ തന്നെ പ്രകോപിപ്പിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ കാണുന്ന ആളുകള്‍ക്ക് അരോചകമായി തീരുന്നതിലേക്ക് വരെ അദ്ദേഹത്തിന്റെ രീതികള്‍ എത്തുന്നു.

'ബിഗ്‌ബോസിനോട് പറയാനുള്ളത് ആ അനീഷ് ലൗഡ് സ്പീക്കർ ഓൺ ചെയ്യുമ്പോൾ ദയവ് ചെയ്ത് ആ മൈക്ക് mute ആക്കി വെക്കണം' എന്നാണ് ഒരു പ്രേക്ഷകന്‍ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ കുറിച്ചത്. അതോടൊപ്പം ഏറെ പ്രതീക്ഷകളുമായി എത്തിയ രേണു സുധി മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്. ഇതിനോടകം വൈറലായി മാറിയ അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബിഗ്‌ബോസിനോട് പറയാനുള്ളത് ആ അനീഷ് ലൗഡ് സ്പീക്കർ ഓൺ ചെയ്യുമ്പോൾ ദയവ് ചെയ്ത് ആ മൈക്ക് മ്യൂട്ട് ആക്കി വെക്കണം, കണ്ടോണ്ടിരിക്കുന്ന ഞങ്ങൾക്കാണ് തല വേദനിക്കുന്നത്. കഴിയുമെങ്കിൽ രണ്ട് ദിവസം അയാൾക്ക് വാ മൂടി കെട്ടുന്ന വല്ല പണിഷ്‌മെന്റും കൊടുക്കുക, മിണ്ടാതെ എങ്ങനെ അയാൾ ഗെയിം കളിക്കും എന്നൊന്ന് കാണണം. അനീഷ് ഗെയിം കളിക്കട്ടെ പക്ഷെ ഈ നാക്ക് വല്യ ശല്യമാണ്.
ഈ വീക്ക് മിഡ് വീക്ക് എവിക്ഷൻൽ വന്നവരിൽ ആര് പോകും എന്നത് ഒരു ടെൻഷൻ തന്നെ ആണ്, ബിഗ് ബോസ് ഫിസിക്കൽ ഗെയിം കൊടുക്കില്ല എന്നാണ് കരുതുന്നത്. ഈ കൂട്ടത്തിൽ രേണു ഉണ്ട്, പുള്ളിക്കാരി വീട്ടിൽ പോവുന്നതാണ് അല്ലെങ്കിലും നല്ലത്, കാരണം ഒരു കാര്യോമില്ലാതെ ചുമ്മാ ഒരു മൂലയിൽ കുത്തിയിരിക്കുക. പുറത്തു പിആർ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല വല്ലോം കളിക്കണ്ടേ ആദ്യ ആഴ്ച്ച അക്ബർ ആയി ഇട്ടു കൊടുത്ത കണ്ടന്റ് അല്ലാതെ വേറെ ഒന്നുമില്ല പുള്ളിക്കാരിക്ക്.
മാനിപ്പുലേഷന്റെ രാജാവാണ് ഷാനവാസ് നമുക്ക് പോലും കൺഫ്യൂഷൻ ആയിപ്പോകും ഇയാൾ ശരിയോ തെറ്റോ എന്ന്. ഷാനവാസ് ഗെയിം പഠിച്ചു വന്നയാളാണ്, അതുകൊണ്ട് തന്നെ പ്ലാന്‍ഡ് ആയാണ് അയാൾ കളിക്കുന്നത്, ഗെയിം മാറ്റിപിടിക്കുന്നുമുണ്ട്. പക്കാ ഫേക്ക് ആരെന്ന് ചോദിച്ചാൽ അത് അനുമോൾ ആണ്,, ഒരുപാട് ഫാൻസ് ഉണ്ട് അവരെന്നെ സപ്പോർട് ചെയ്യാനുണ്ട് എന്ന ചിന്ത അവരുടെ അഹങ്കാരം കൂട്ടുന്നുണ്ട്.
ഒരു നിലപാട് ഇല്ലാത്തവൾ. വിശ്വസിക്കാൻ കൊള്ളാത്തത് ആരൊക്കെ എന്ന് ചോദിച്ചാൽ ഇപ്പോൾ അത് ആണുങ്ങളിൽ ഷാനവാസും സ്ത്രീകളിൽ അനു മോളും ആണ്. അനു മോൾ കളിക്കുന്ന രീതി അവൾക്ക് തന്നെ പാര ആവുമോന്ന് കണ്ടറിയാം. ഏഷ്യാനെറ്റ്‌ലെ പ്രായം ആയ ഓടിയൻസനെ കയ്യിൽ എടുക്കാനുള്ള അടവ് നന്നായി പുറത്തിറക്കി തുടങ്ങിയിട്ടുണ്ട്.
ഒനിയൽ ഇത്രേം സഞ്ചരിച്ചിട്ടും ആ ക്വാളിറ്റി ഇല്ല പുള്ളിക്ക്, അയാളെ ടാർഗറ്റ് ചെയ്‌താൽ പക്കാ സ്വഭാവം പുറത്തു വരും. ജിസെൽ ഇപ്പോഴും മേക്കപ്പ് യൂസ് ചെയ്യുന്നുണ്ട്, അത് ചോദ്യം ചെയ്യാൻ അവിടെ ഒരുത്തനും ഇല്ല എന്നത് കഷ്ടം, ജിസെൽ മാത്രം അല്ല അനുവും യൂസ് ചെയ്യുന്നുണ്ട് അല്ലാതെ ഇവരുടെ രണ്ടിന്റേം കണ്ണിൽ എങ്ങനെ കണ്മഷി വന്നത് ചുണ്ടിൽ ബീറ്റ്റൂട്ട് ആണെങ്കിൽ അത് എപ്പോഴേ മാഞ്ഞു പോയേനെ.
റെന നോമിനേഷൻ ടൈമിൽ നല്ല വിഡ്ഢിത്തരം പറഞ്ഞിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞാൽ ലാലേട്ടൻ വരുമ്പോൾ എന്തെല്ലാം പുറത്തു ചർച്ച ആയെന്ന് മനസ്സിലാക്കാൻ ഇവർക്കൊന്നും ഇപ്പോഴും സാധിക്കുന്നില്ലേ എന്നാണ് മനസ്സിലാകാത്തത്. റെന നല്ല ബുദ്ധി ഉള്ള കുട്ടി ആണെന്നാണ് കരുതിയത് പക്ഷെ നല്ല ഫുളിഷ്നെസ്സ് ചെയ്തിട്ടുണ്ട്, എന്തായാലും മിഡ് വീക്ക് എവിക്ഷൻ ആവാതിരിക്കട്ടെ കാരണം Gen Z support വളരെ നന്നായിട്ട് റെനക്ക് ഉണ്ട്.












Click it and Unblock the Notifications