അനുമോളുടേത് ഏതോ ഗോത്രയുഗത്തിലെ ചിന്ത: ഒരു പെണ്ണും ചെക്കനും ചേർന്നാൽ എന്ത് സംഭവിക്കാനാണ്
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ഈ ആഴ്ച്ച ഏറ്റഴും വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത് ആര്യനും ജിസേലിനും എതിരായി അനുമോള്‍ ഉയർത്തിയ ആരോപണമാണ്. ഇരുവരും പുതപ്പിനുള്ളില്‍ വെച്ച് ഉമ്മ വെക്കുന്നത് ഞാന്‍ കണ്ടുവെന്ന് അനു മറ്റുള്ളവർക്ക് മുന്നില്‍ തുറന്ന് പറഞ്ഞു. വൈല്‍ഡ് കാർഡായി ഷോയിലേക്ക് എത്തിയ പുതിയ മത്സരാർത്ഥികളായ ജിഷിനും മസ്താനിയും അനുവിന് എല്ലാ പിന്തുണയും നല്‍കി. ലിവിങ് റൂമില്‍ വെച്ച് ഇവരുടെ നേതൃത്വത്തില്‍ പുതപ്പിനുള്ളില്‍ നടന്നതിന്റെ ഡെമോ വരെ കാണിച്ചു.
ഇത്തരം ഒരു ആരോപണം ഉയർത്തിയത് അനുമോളുടെ ആരാധകർക്കിടയില്‍ തന്നെ ചെറിയ അനിഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. മറുവശത്ത് നില്‍ക്കുന്ന അനുമോള്‍ വിരുദ്ധരാകട്ടെ അത് ഒരു അവസരമാക്കി എടുത്ത് താരത്തിനെതിരെ വലിയ വിമർശനം ഉന്നയിക്കുന്നു. അനുമോളുടെ ഏതോ ഗോത്ര യുഗത്തിലെ ചിന്തയാണ് എന്നാണ് പ്രീതി എന്ന ബിഗ് ബോസ് പ്രേക്ഷക ചൂണ്ടിക്കാട്ടുന്നത്.

മറ്റുള്ളവരുടെ ലൈഫ് എങ്ങനെയൊക്കെ വൃത്തികെട്ട കണ്ണിൽ കാണാം അത് സ്വന്തം മനോ നിലയ്ക്ക് അനുസരിച്ച് വാർത്ത് എടുക്കാം എന്ന് ചിന്തിക്കുന്നവരുടെ പ്രതിനിധി ആണ് അനുമോൾ എന്ന കടുത്ത വിമർശനവും അവർ ഉയർത്തുന്നു. ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
"ഒരു പെണ്ണും ചെക്കനും ചേർന്നാൽ എന്ത് സംഭവിക്കും, കിസ്സ് ചെയ്യും" അനുമോളുടെ ഏതോ ഗോത്ര യുഗത്തിലെ ചിന്തയാണ് എന്ന് തെളിയിക്കാൻ ഈ വാചകങ്ങൾ മതി. അനുമോളെ ബിഗ്ബോസിൽ വീട്ടിലെ എഴുപത്തിയൊന്നാമത്തെ ക്യാമറയായി പരിഗണിക്കണം ബിഗ്ബോസേ.
ഹൗസിൽ നിന്ന് എവിക്ടായ ഒരു കണ്ടസ്റ്റൻ്റിനേയും അപ്പാനി ശരത്തിനേയും ചേർത്ത് പറഞ്ഞത് നിങ്ങൾ ഓർക്കുന്നില്ലേ?
ഇതൊരു അസുഖമാണ്. സദാചാര cctv ആണ് ഇവർ. മറ്റുള്ളവരുടെ ലൈഫിൽ ഒളിഞ്ഞ് നോക്കുമ്പോൾ കിട്ടുന്ന വൃത്തികെട്ട മാനസിക സുഖം അനുഭവിക്കുന്ന ചിലരുണ്ട്. അവർ ഇതുപോലെ നിലത്ത് കിടന്ന് ഡമൺസ്ട്രേഷൻ വരെ ചെയ്ത് കാണിക്കും.
മറ്റുള്ളവരുടെ ലൈഫ് എങ്ങനെയൊക്കെ വൃത്തികെട്ട കണ്ണിൽ കാണാം അത് സ്വന്തം മനോ നിലയ്ക്ക് അനുസരിച്ച് വാർത്ത് എടുക്കാം എന്ന് ചിന്തിക്കുന്നവരുടെ പ്രതിനിധി ആണ് അനുമോൾ. സ്വാഭാവികമായി ഉണ്ടാക്കിയ അസൂയ കുശുമ്പ് തുടങ്ങി പരദൂഷണത്തിൻ്റെ അങ്ങേത്തല വരെ എത്തി നിൽക്കുന്ന മനോ രോഗത്തിൽ പെട്ടു പോയ സോ കോൾഡ് കുലസ്ത്രീ അതിൽ ഒട്ടും കുറവല്ല ഇവർ.
നാട്ടുപുറത്തെ കലുങ്കിൽ ഇരുന്ന് അതിലുടെ പോകുന്ന പെൺകുട്ടികളെ നോക്കി തങ്ങൾക്ക് ഇഷ്ടമുള്ള പോലെ വർണ്ണിച്ച് ആത്മ രതി കൊള്ളുന്ന അമ്മാവൻ ടീമിൻ്റെ ഫീമെയിൽ വേർഷൻ ആണ് അവർ. തനിക്ക് തോന്നുന്ന വിധത്തിൽ രണ്ട് പേരുടെ ലൈഫ് എടുത്ത് വെച്ച് ഇത്രമേൽ മോശമായ രീതിയിൽ പറയണം എങ്കിൽ അനുമോൾക്ക് അത്രയും വൃത്തി കെട്ട മനസ്സാണ് എന്ന് കരുതുകയേ വഴിയുള്ളൂ. പത്ത് എഴുപത് ക്യാമറ ഉള്ള സ്ഥലത്ത് രണ്ട് പുതപ്പിനുളിൽ എന്ത് കാണിക്കുമെന്നാണ് ഈ സ്ത്രീ വിചാരിക്കുന്നത്?
ഇഗോ തലയ്ക്ക് പിടിച്ച് പോയാൽ ഇതല്ല ഇതിനപ്പുറവും പറഞ്ഞ് പിടിപ്പിക്കും. രണ്ട് പേരുടെ ലൈഫ് എടുത്ത് സദാചാര ഗുണ്ടകൾക്ക് എറിഞ്ഞ് കൊടുത്ത അനുമോൾക്ക് ഏത് യോഗ്യതയുടെ പേരിലാണ് അവിടെ നിൽക്കാൻ കഴിയുക. നിങ്ങളെ സദാചാര പോലീസിൻ്റെ ഡി ജി പി ആക്കണം. തൻ്റെ മനസിൽ മറ്റുള്ളവരെ പറ്റി ഉണ്ടാക്കി എടുക്കുന്ന വൃത്തികെട്ട കഥകൾ നിങ്ങളുടെ തന്നെ മനസിൻ്റെ പ്രതിഫലനമാണ് അത്രമേൽ വൃത്തികെട്ടു പോയ മാനസാണ് നിങ്ങളുടെ ...... Shame on you
ഇനി രണ്ട് പേർ തമ്മിൽ കിസ്സ് ചെയ്തൽ ലോകം ഇടിഞ്ഞ് വീഴുമോ? ഗോത്രയുഗത്തിലെ സദാചാര ഗുണ്ടകൾ കുറേ പേരുടെ ജീവിതം കളയും. എല്ലാം മഞ്ഞ കണ്ണിൽ കാണുന്ന ചിലതരം ജീവികൾ ഭൂമിയിൽ ഉള്ളിടത്തോളം... ഇനിയും ഇത്തരം കഥകൾ ഉണ്ടാകും.












Click it and Unblock the Notifications