Get Updates
Get notified of breaking news, exclusive insights, and must-see stories!

തീയായി അനുമോള്‍, കിടിലന്‍ കൗണ്ടര്‍ അറ്റാക്ക്, പത്തിമടക്കി ജിസേല്‍, എടുത്ത് അറഞ്ചം പുറഞ്ചം അലക്കി!

ബിഗ് ബോസ് മലയാളം സീസൺ 7നിൽ അനുമോൾ സ്ഥിരം കേൾക്കുന്ന ആരോപണം ആണ് കരച്ചിൽ കാർഡ് ഇറക്കുന്നു എന്നത്. എന്നാൽ കഴിഞ്ഞ ദിവസം അനുമോളുടെ മറ്റൊരു മുഖമാണ് ബിബി വീട്ടിൽ കണ്ടത്. കാരറ്റ് എടുത്തതിന്റെ പേരിൽ ചൊറിയാൻ വന്ന അക്ബർ ഖാനെ അനുമോൾ എടുത്ത് കുടഞ്ഞു.

ഈസി ടാർഗറ്റ് ആണെന്നും പെട്ടെന്ന് കരയുമല്ലോ എന്നും ഓർത്തായിരുന്നു അനുവിന് നേർക്കുളള അക്ബറിന്റെ ആക്രമണം. എന്നാൽ ഇങ്ങോട്ട് കിട്ടിയത് ഒരെണ്ണം പോലും വിടാതെ അതേ നാണയത്തിൽ അനുമോൾ അങ്ങോട്ട് കൊടുത്തു. ഇടയ്ക്ക് വന്ന ജിസേലിനും കിട്ടി. ബിഗ് ബോസ് അക്ബർ ഖാനെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു എന്നൊരു ആരോപണം പ്രേക്ഷകർ ഉയർത്തുന്നുണ്ട്. അനുമോൾ അക്ബറിനെ തേച്ചൊട്ടിക്കുന്ന രംഗം എപിസോഡിൽ കാണിക്കാത്തതിന് എതിരെയും വിമർശനം ഉയരുന്നുണ്ട്.

ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ ചർച്ചയാകുന്ന കുറിപ്പ് വായിക്കാം: '' ആറടി ഉയരവും ഒത്ത തടിയുമുള്ള മൈൻഡ് ഗെയ്മറുടെ ശവം കണ്ടു കിട്ടിയിട്ടുണ്ട്. അനുമോൾ കാരറ്റ് എടുത്തു തിന്നത് ജയിൽ പോയി കോൺടെന്റ് കൊടുക്കാൻ ആണെന്ന് അക്ബർ പറഞ്ഞത് മാത്രമേ ഓര്മ്മയുള്ളൂ. അനുമോൾ എടുത്തു അങ്ങ് ഉടുത്തു. തലങ്ങും വിലങ്ങും എടുത്ത് അറഞ്ചം പുറഞ്ചം അങ്ങ് അലക്കി. ബീൻ ബാഗിൽ പടിഞ്ഞു കിടന്നു പാരഡി പാടി ഊളത്തരം കാണിക്കുന്നവന് വയറു നിറയെ കൊടുത്തു.

akbar

'വല്ലവന്റെയും മൂട് താങ്ങി വേരിറങ്ങി എന്തിനാ ഇവിടെ കിടന്നു നിരങ്ങുന്നത്. പോയി അടുപ്പിൽ പോയി ഇരിക്ക്, അങ്ങനെ എങ്കിലും ദേഹം ഒന്ന് ഇളകി പിത്തം ഇറങ്ങട്ടെ. എനിക്ക് ക്യൂട്ട്നെസ്സ് ഉണ്ടെന്നു പറഞ്ഞാൽ സന്തോഷം. നിനക്ക് അതില്ലാത്തത് നിന്റെ പ്രശ്നം. ഞാൻ ജയിൽ പോയി കോൺടെന്റ് കൊടുക്കുന്നുണ്ടേൽ അത് എന്റെ മിടുക്കു. വല്ലവരുടെ മൂട് താങ്ങി നടക്കാതെ പോയി കോൺടെന്റ് കൊടുക്ക്. നിനക്ക് പാട്ടു പാടാൻ ആണേൽ വേറെ പ്രോഗ്രാം ഉണ്ട് ഏഷ്യാനെറ്റിൽ. ശരത് ഏട്ടനെ കൂടെ കൊണ്ട് നടന്നു എവിക്ട് ആക്കി. എന്റെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു, അതിനെയും കൂട്ട് പിടിച്ചു എവിക്ട് ആക്കി. ' അക്ബർ കൌണ്ടർ അടിക്കാൻ നോക്കിയതൊക്കെ അനുമോൾ മർമ്മത്തിൽ തന്നെ തിരിച്ചു കൊടുത്തു.

അനുമോൾ രണ്ടും കൽപ്പിച്ചാണ് അക്ബറിനെതിരെ. അക്ബർ ഇനിയും അവിടെ കിടന്നു ചീഞ്ഞു നാറും. മുംബൈ ഗാങ് അക്ബറിന്റെ ഒരു താങ്ങു കൊടുക്കാൻ നോക്കിയെങ്കിലും ഒത്തില്ല. 'നീ വാ തുറന്നാൽ ക്യൂറ്നെസ്സ് പോകും എന്ന് പറഞ്ഞു വന്ന ജിസിൽ നോട് , പോയാലും അത് നാച്ചുറൽ ആണ് എന്ന് അനു തിരിച്ചടിച്ചതോടെ അവളും പത്തിമടക്കി. ലൈവ് കണ്ടവർക്ക് എങ്ങനെ എതിരാളിയെ കൌണ്ടർ അറ്റാക്ക് നടത്തി ഒതുക്കം എന്നതിന് കഒരു ക്ലാസിക് കേസ് ആയി അനുമോളുടെ ആ പത്തിരുപതു മിനുട്ടിലെ പെർഫോമൻസ്, അതും ഒറ്റയ്ക്ക് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+