അപ്പാനി ശരത് ബിഗ് ബോസ് രാജാവാകും? അനീഷിന്റെ വെറുപ്പിക്കലിൽ സംഭവിക്കുന്നത്..
ബിഗ് ബോസിൽ പങ്കെടുക്കുന്നവർക്ക് മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു കോമണർ മത്സരാർത്ഥിയായ അനീഷ് ഹൗസിൽ ആദ്യ അടിക്ക് തിരികൊളുത്തിയത്. എവിടേയും അത്തരത്തിലൊരു നിയമം ഇല്ലെന്ന് പറഞ്ഞുകൊണ്ട് മറ്റ് മത്സരാർത്ഥികൾ എല്ലാവരും ചേർന്ന് അനീഷിനെതിരെ രംഗത്തെത്തുകയായിരുന്നു. രണ്ടാം ദിവസം 'മലയാളം' തന്നെയാണ് അനീഷിന്റെ തുറുപ്പ്. ഇന്നും ഹൗസിൽ ഇത് വലിയ തർക്കത്തിനാണ് വഴിവെച്ചത്.
രാവിലെ തന്നെ ഉറങ്ങി എഴുന്നേറ്റ ഉടനെ സരിഗ അനീഷിനോട് ഗുഡ് മോണിംഗ് പറയും. എന്നാൽ തിരിച്ച് ഗുഡ് മോണിംഗ് പറയാൻ അനീഷ് തയ്യാറാകില്ല. അൽപനേരം കഴിഞ്ഞ് ബിന്നിയും ഗുഡ് മോണിംഗ് പറഞ്ഞെങ്കിലും അനീഷ് മൗനം തുടർന്നു. ഒരു മണിക്കൂറിന് ശേഷം വാഷ്റൂമിനടുത്ത് വെച്ച് അനുമോൾ , നോറ, ബിന്നി എന്നിവർ നിൽക്കുമ്പോൾ ഗുഡ് മോണിംഗിന് പകരം സുപ്രഭാതം എന്ന് പറയൂവെന്നായിരുന്നു അനീഷിന്റെ മറുപടി. ഗുഡ് മോണിംഗ് പറയാൻ ഞാൻ അനുവദിക്കില്ലെന്നും അനീഷ് പറഞ്ഞു. ഇതോടെ മറ്റ് മത്സരാർത്ഥികളെല്ലാവരും ചേർന്ന് അനീഷിനെതിരെ രംഗത്തെത്തി. നൂറ അനീഷിനെ വിടാതെ ഗുഡ് മോണിംഗ് പറഞ്ഞുകൊണ്ടിരുന്നു. പലരും ഇത് ആവർത്തിച്ചു.
പിന്നാലെ മിണ്ടാതെ നടക്കുന്ന അനീഷിനെയാണ് ലൈവിൽ കാണാൻ കഴിഞ്ഞത്.

അനീഷിന്റെ ഈ പെരുമാറ്റവും വല്ലാതെ നെഗറ്റീവ് ആയി മാറുകയാണെന്ന് പറയുകയാണ് ബിഗ് ബോസ് അനലിസ്റ്റ് അൻസിഫ്. ഇത് മുതലെടുത്ത് ചിലർ ബിഗ് ബോസിൽ രാജാവാകാൻ ശ്രമിക്കുന്നുണ്ടെന്നും തന്റെ ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അൻസിഫ് പറഞ്ഞു.
' അനീഷ് ചെയ്യുന്നത് കാണുന്നവർക്ക് ലൂപ്പ് പോലെയാണ് തോന്നുന്നത്. അനാവശ്യമായി പ്രശ്നം ഉണ്ടാക്കി സംസാരിക്കാതെ നടക്കും. എല്ലാവരും ഇപ്പോൾ അനീഷിനെതിരെയാണ്. അനീഷ് ചെയ്യുന്നതൊക്കെ കുഴപ്പമില്ല, എന്നാൽ കൂടുതലായി കാണിക്കുന്നതൊക്കെ വലിയ നെഗറ്റീവ് മാറും. വീട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുകയാണ് അനീഷ്. അനുമോൾക്ക് മാത്രമാണ് അനീഷിനോട് എന്തെങ്കിലും ഒരു പരിഗണന ഉള്ളത്. നിലവിൽ അപ്പാനി ശരത്, അഭിശ്രീ, ഷാനവാസ് എന്നിവരാണ് ഗ്രൂപ്പ്.
അപ്പാനിക്ക് വേണ്ടി എല്ലാവരും ഒഴിഞ്ഞ് നിൽക്കുന്നത് പോലെയാണ് തോന്നുന്നത്. അപ്പാനിക്കെതിരെ ആകെ സംസാരിച്ചത് രേണു സുധി മാത്രമാണ്. മറ്റാരും സംസാരിക്കാൻ തയ്യാറാകുന്നില്ല. അപ്പാനി പറയു്നനത് കേട്ട് ബാക്കിയുള്ളവർ അടിമകളാകുകയാണ്. മറ്റൊരാളെ ടാർഗറ്റ് ചെയ്യണമെന്ന് അപ്പാനി പറയുമ്പോൾ അത് മറ്റുള്ളവർ കേൾക്കുകയാണ്. അനീഷ് നെഗറ്റീവ് തന്നെയാണ്. എന്നാൽ ആ നെഗറ്റീവിനെ മുതലെടുക്കാൻ അപ്പാനി ശരത് കൃത്യമായി ശ്രമിക്കുന്നുണ്ട്. അപ്പാനി പറയുന്നത് കൃത്യമായി കേൾക്കുകയാണ് മറ്റുള്ളവർ. ഇയാൾ നാളെ രാജാവാകുമോയെന്നൊന്നും ചിന്തിക്കാൻ ആരും തയ്യാറാകുന്നില്ല.
അപ്പാനി ഓരോ സമയത്തും അനീഷുമായി തർക്കിച്ചുകൊണ്ടിരിക്കുകയാണ്.
നിലവിൽ ലൈവിൽ അനീഷ് വെറുപ്പിക്കുകയാണ്. അനീഷ് ഒഴിവാക്കേണ്ടത് ആവർത്തനമാണ്. ഇത് ആരാധകരിൽ കടുത്ത അവമതിപ്പുണ്ടാക്കും. മറ്റൊനന് എന്തെങ്കിലും പറഞ്ഞുകഴിഞ്ഞതിന് ശേഷം മിണ്ടാതെ നടക്കുന്നത്. ശരിയായലും തെറ്റായാലും എന്തെങ്കിലും മറുപടി നൽകിയാൽ അല്ലേ ആളുകൾക്ക് കൃത്യമായി മനസിലാകുകയുള്ളൂ.
അനീഷിന് കണ്ടന്റ് കൊടുക്കരുതെന്ന് എല്ലാവരും പറയുന്നു, എന്നാൽ അനീഷിനെ തന്നെയാണ് എല്ലാവരും ടാർഗറ്റ് ചെയ്യുന്നത്. അതിനിടെ കോമണർ കാർഡും അനീഷ് ഇറക്കുന്നുണ്ട്. സെലിബ്രിറ്റികളായ നിങ്ങളെല്ലാവരും കോമണറായ എന്നെ വലിച്ചിടുകയാണ്, ഉപദ്രവിക്കുന്നു എന്നൊക്കെ അനീഷ് പറയും. ഇതോടെ ആരെടാ സെലിബ്രിറ്റി , നീ എന്നെയാണോ പറഞ്ഞത് എന്ന് പറഞ്ഞ് വീണ്ടും അപ്പാനി ശരത് രംഗത്തെത്തും. ഇരുവരും തമ്മിൽ പൊരിഞ്ഞ തർക്കമാവും.
ബിന്നിയൊക്കെ ഇതിനിടയിൽ കൃത്യമായ പോയിന്റുകൾ പറയുന്നുണ്ടെങ്കിലും അവരെല്ലാം അടുക്കളയിൽ ആയിപ്പോയി. ഫ്ലോർ ടീമും വെസൽ ടീമും ബാത്ത്റൂം ടീമുമാണ് അനീഷിനെതിരെ തല്ല് പിടിക്കുന്നത്.
മര്യാദക്ക് ചോദിച്ച് കഴിഞ്ഞാൽ അനീഷിന് മറുപടി ഇല്ല. ഇപ്പോൾ അനീഷ് ഇറക്കുന്ന സ്ട്രാറ്റജി മുൻപേ ഇറക്കി പൊളിഞ്ഞതാണ്. അനീഷ് അതേ സ്ട്രാറ്റജിയാണ് പിടിക്കുന്നത്. അത് മാറ്റാൻ അനീഷ് തയ്യാറായില്ലെങ്കിൽ അനീഷിന് തന്നെ വിനയാകും', അൻസിഫ് വീഡിയോയിൽ പറഞ്ഞു.












Click it and Unblock the Notifications