Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടക്കത്തിൽ വെകിളി പിടിച്ചു നടക്കുന്ന ഒരു പയ്യൻ, പതുക്കെ കളം പിടിക്കുന്ന ആര്യൻ, ബിഗ് ബോസ് ടോപ് 5ൽ വരുമോ?

ബിഗ് ബോസ് മലയാളം സീസൺ 7 തുടങ്ങുമ്പോൾ തന്നെ ഫിനാലെ വരെ എത്തും എന്ന് പ്രേക്ഷകർ ഉറപ്പിച്ച മത്സരാർത്ഥി ആയിരുന്നു ആര്യൻ കതുരിയ. എന്നാൽ മോഹൻലാലിനോട് തർക്കുത്തരം പറയലും കുട്ടിക്കളികളും ജിസേലുമായുളള കോമ്പോയുമെല്ലാം ആര്യന്റെ ഗ്രാഫ് കുത്തനെ താഴ്ത്തി. പലപ്പോഴും ആര്യൻ എവിക്ട് ആയി പോയേക്കാം എന്ന ഘട്ടത്തിലേക്ക് വരെ എത്തി.

ടാസ്കുകളിൽ എല്ലായ്പ്പോഴും 100 ശതമാനം കൊടുക്കുന്ന ആളാണ് ആര്യൻ. ജിസേൽ പുറത്തായതിന് പിന്നാലെ ആര്യൻ ഗെയിമിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നാണ് ഫാൻസ് പറയുന്നത്. മാത്രമല്ല ആര്യന് ആരാധകരും കൂടുന്നു.

ആര്യനെ കുറിച്ച് ബിഗ് ബോസ് മലയാളം ഫാൻസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം: '' തുടക്കത്തിൽ ഒട്ടും ബഹുമാനം ഇല്ലാതിരുന്ന, യാതൊരു വിധ കണ്ട്രോളും ഇല്ലാണ്ട് ഇരുന്ന വെകിളി പിടിച്ചു നടക്കുന്ന ഒരു പയ്യൻ എന്നതിനപ്പുറം ഒരു ഇഷ്ടവും തോന്നയിട്ടില്ലാത്ത കോണ്ടെസ്റ്റാന്റ് ആയിരുന്നു ആര്യൻ. എന്നിരുന്നാൽ പോലും എല്ലാ ടാസ്കിലും മോർ ദാൻ 100% കൊടുക്കുന്ന പ്ലയെർ ആയിട്ടു കൂടിയും പ്രേക്ഷക പിന്തുണ നേടാൻ കഴിയാതെ പോയി ആര്യന്.

arayan

ജിസേൽ ആയിട്ടുള്ള കണക്ഷൻ ഒക്കെ അകത്തുള്ളവരും പുറത്ത് ഉള്ളവരും ഒരേപോലെ മറ്റൊരു തരത്തിലേക്ക് മാറ്റി വർണ്ണിച്ചപ്പോ വീണ്ടും വീണ്ടും താഴേക്ക് പോയ കോണ്ടെസ്റ്റാന്റ്. എന്നിട്ടും അവിടെ നിന്നൊക്കെ തന്റെ ടാസ്കിലെ ഹാർഡ് വർക്കും എന്റർടൈൻമെന്റ് കൊണ്ട് പതിയെ പതിയെ കളം നിറയുന്ന ആര്യനെ ആണ് ഇപ്പോ കാണുന്നത്. എന്റർടൈൻമെന്റ് ന്റെ കാര്യം പറഞ്ഞപോഴാ, ട്രിഗ്ഗർ ആയി കണ്ടം വഴി ഓടിയ, കട്ട് തീറ്റ ഒക്കെ ക്യൂട്ട് എന്റർടൈൻമെന്റ് ആണെന്ന് കരുതുന്ന ആഴ്ചക്കും സങ്ക്രാന്തിക്കും വാ തുറക്കുന്ന ഒരുത്തനെ എന്റെർറ്റൈണർ എന്നൊക്കെ വാഴിക്കാൻ നോക്കുന്നെ ഓർമ വന്നേ.

തുടക്കം മുതൽ ശ്രദ്ധിച്ചാൽ മനസ്സിലാകും ആരാണ് റിയൽ എന്റെർറ്റൈണർ എന്ന്. അകത്തുള്ളവരുടെ തുടക്കത്തിൽ ഉണ്ടായിരുന്ന മുഖം മൂടി മുഴുവൻ അഴിഞ്ഞു വീണപ്പോഴും തുടക്കം മുതൽ ഞാൻ ഇങ്ങനെ ആണ് എന്ന് പറഞ്ഞു യാതൊരു ഇമേജ് ഭയവും ഇല്ലാതെ അതിനു ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ കളിക്കുന്ന ഏക പ്ലയെർ.

കട്ട് തീറ്റ ഒക്കെ പല സീസണിലും പലരും ചെയ്തിട്ടുള്ള ഒന്നാണ് അതിൽ നിന്നും ഒരു വ്യതാസവും ഇല്ലാതെ ഓവർ കട്ട് തീറ്റയും അതിന്റെ കൂടെ നാഴിക്കു നാൽപതു വട്ടം ദാറ്റ്സ് മൈ ഗെയിം എന്ന് പറയുന്ന കുന്നകുളത്തിന്റെ ഗെയിം നെ ഒക്കെ കോപി കാറ്റ് ഗെയിം അല്ല എന്ന് സ്ഥാപിച്ചെടുക്കാൻ ശ്രെമിക്കുന്നവർ ഉണ്ട്. അവർക്ക് അറിയാത്തത് ആണോ അതോ മനഃപൂർവ്വം നടക്കുന്നത് ആണോ എന്നറിയില്ല. ഈ സീസണിലെ വേറിട്ട കോണ്ടെസ്റ്റാന്റ് അത് ആര്യൻ ആണ്. നോ കോപി കാറ്റ് ഗെയിം, നോ ഫിയർ, നോട്ട് ഇമേജ് കോൺഷ്യസ്.

അഹങ്കാരി, ബഹുമാനം ഇല്ലാത്തവൻ, ഗിസൽ ന്റെ പാവാട വള്ളി എന്നൊക്കെ പല ടാഗും ഞാൻ അടക്കം കൊടുത്തിട്ടുണ്ട്. തുടക്കത്തിലേ വെകിലത്തരത്തിൽ നിന്നൊക്കെ ഒരുപാടു മാറി കുറച്ചൂടെ മച്യൂർ ആയി കാര്യങ്ങളെ കാണുന്ന ആര്യ നു മേൽപറഞ്ഞ ടാഗ് ഒക്കെ ആന മയിൽ ഒട്ടകം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്യുവർ സോൾ ടാഗ് ഒക്കെ കുന്നംകുളം ആളുകൾക്ക് കൊടുക്കാൻ വെപ്രാളപെടുന്ന ആളുകൾക്ക് ആര്യനെ ഇപ്പോഴും കണ്ണിൽ പിടിക്കില്ലായിരിക്കും. ബട്ട് ഡേ ബൈ ഡേ ഹി ഈസ് ഫയർ. ആര്യൻ ടോപ് 5 വരുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ വെറുത്തു വെറുത്തു കുട്ടി ശങ്കരനെ ഇപ്പോ ഇഷ്ടമാണ്. ഇങ്ങനെ തന്നെ തുടരട്ടെ''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+