'ബിഗ് ബോസ് മലയാളം സീസൺ 7 ഏറ്റവും കൂടുതൽ ഡാമേജ് ഉണ്ടാക്കുന്നത് രേണു സുധിക്ക്; കാരണം'
ബിഗ് ബോസ് മലയാളം സീസൺ 7 ൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷ പുലർത്തിയ മത്സരാർത്ഥി ആരാണെന്ന് ചോദിച്ചാൽ ഉത്തരം രേണു സുധി എന്നായിരിക്കും. ഹൗസിന് പുറത്ത് അവർ തനിക്കെതിരെ ഉയർന്ന സൈബർ അധിക്ഷേപങ്ങളെ നേരിട്ട രീതി തന്നെയാണ് അതിന് കാരണം. ബിഗ് ബോസിൽ എത്തിയാൽ പുറത്തുള്ളതിനേക്കാൾ രേണു 'ഫയർ' ആകും എന്ന് പ്രേക്ഷകർ കരുതി.
എന്നാൽ ഹൗസിലെത്തിയ ദിവസം മുതൽ രേണു പ്രേക്ഷക പ്രതീക്ഷ തകർത്തുവെന്നാണ് ബിഗ് ബോസ് ആരാധകരിൽ ഒരു വലിയ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ പോയാൽ ബിഗ് ബോസ് സീസൺ 7 കൊണ്ട് വലിയ ഡാമേജ് ആയിരിക്കും രേണുവിന്റെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ വന്ന കുറിപ്പ് ഇങ്ങനെ
'ബിഗ് ബോസ് സീസൺ സെവൻ ഏറ്റവും കൂടുതൽ ഡാമേജ് ഉണ്ടാക്കുന്നത് രേണു സുധി ക്കു തന്നെ ആയിരിക്കും. സോഷ്യൽ മീഡിയ രംഗത്ത് അതിപ്രശസ്തമായി നിൽക്കുന്ന സമയത്താണ് രേണു സുധി ബിഗ് ബോസിലേക്ക് വരുന്നത്. മികച്ച രീതിയിൽ റീലുകളും മറ്റും ചെയ്യുന്നത് കൊണ്ട് തന്നെ അവർ നല്ലൊരു കണ്ടസ്റ്റന്റ് ആകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ റീലുകൾക്കും ആൽബങ്ങൾക്കും അപ്പുറം മറ്റൊന്നും അവരിൽ നിന്നും ലഭിച്ചില്ല.

കലാപരമായി നല്ലൊരു കണ്ടന്റ് ഇല്ല. ഹൗസിലെ ലെ കാര്യങ്ങളിൽ നിലപാട് ഉള്ള സ്റ്റാന്റ് ഇല്ല. ഗെയിമുകളിൽ ആക്റ്റീവ് ആയി പങ്കെടുക്കുന്നില്ല. നല്ലൊരു ഗ്രൂപ്പ് പോലും ഉണ്ടാക്കുകയോ ഭാഗമാകുകയോ ചെയ്യുന്നില്ല. നമ്മളെ പോലെ ഒരു സാധാരണ ശരാശരി മലയാളി വീട്ടമ്മ. അതിനപ്പുറം ഒന്നുമല്ല രേണു സുധി എന്ന എക്സ്പോസിങ് ആണ് സീസൺ 7 അവർക്ക് സംഭവിച്ചത്. അതൊരു മോശം കാര്യം അല്ല. തിരിച്ചറിവ് മാത്രം.
മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു എന്നത് കൊണ്ട് മാത്രം ഒരാൾ കഴിവ് ഉള്ള ആൾ ആകില്ല എന്ന ബോധം ഏഷ്യാനെറ്റിന് വന്നിട്ടുണ്ടാകും. എത്രയും പെട്ടെന്ന് പുറത്തു വരൂ രേണു ജി.നമ്മക്ക് ഒരുമിച്ചിരുന്നു ബിഗ് ബോസ് കാണാം', പോസ്റ്റിൽ പറയുന്നു.
അതേസമയം പോസ്റ്റിന് താഴെ അവരെ എതിർത്തും അനുകൂലിച്ചും കമന്റുകൾ ഉണ്ട്. 'അവർ സാധാരണക്കാരി ആണ്. ബിൽഡപ്പ് കൊടുക്കുന്നത്പോലെ അവർക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. ബിഗ്ബോസ് കാരണം ലൈഫ് നെഗറ്റീവ് ഇംപാക്ട് ഉണ്ടായവരുടെ കൂട്ടത്തിൽ ആയിരിക്കും ഇവർ.. കാരണം റീൽസ്, ഷോർട്ട്ഫിലിം ഒക്കെ പുറത്ത് അഭിനയിക്കുമ്പോൾ കണ്ടതും കേട്ടതും ഉള്ളതും ഇല്ലാത്തതും പറഞ്ഞു നെഗറ്റീവ് കമന്റ്സ് ഇട്ടവർക്ക്, അവർക്ക് ഇനിയും കൂടുതൽ മോശം പറയാൻ ഉള്ള കൺടെൻറ് ആണ് bb ഇൽ വന്നതുകൊണ്ട് ഇവർ നേടിയത്.ഇത് ഒരുപക്ഷേ ഇവരുടെ ഉള്ള അവസരം കൂടി കുറയ്ക്കാൻ ചാൻസ് ഉണ്ട്', എന്നാണ് ഒരാൾ കുറിച്ചത്.
രേണുവിനെ പിന്തുണച്ചുള്ള കമന്റുകൾ ഇങ്ങനെ-' നേരെ തിരിച്ച് ആണ് സംഭവിച്ചത്, സോഷ്യൽമീഡിയയിൽ നിന്ന് മൊത്തം നെഗറ്റീവ് കേട്ടാണ് അങ്ങോട്ട് കേറി പോയത്. ബിഗ് ബോസ് കണ്ടപ്പോ എല്ലാർക്കും മനസ്സിലായി ആൾ ഒരു പാവം ആണെന്ന്. പുറത്ത് വരുമ്പോൾ നല്ല ഇമേജ് ആയിരിക്കും', 'സീസൺ 1 ലെ പേർളി ഇനി പോയാൽ രേണു നിൽക്കുന്ന അത്ര പോലും പിടിച്ചു നിക്കില്ല!!!അമ്മാതിരി ഒളിച്ചുകടത്തൽ റാണി ആണ് അവർ എന്ന് ഇന്ന് വ്യക്തം. രേണു അങ്ങനെ അല്ല...പുറത്തുള്ളവർ അവർ എന്തൊക്കെ ആണെന്ന് പറഞ്ഞു പരത്തിയോ അതൊന്നുമല്ല അവരെന്ന് ഇന്ന് ലോകത്തിന് വ്യക്തം', കമന്റിൽ പറയുന്നു.












Click it and Unblock the Notifications