Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് 7 ല്‍ നിങ്ങള്‍ക്കും പങ്കെടുക്കാം: ഏഷ്യാനെറ്റ് വിളിക്കുന്നു: പക്ഷെ നേരെ മൈജിയിലേക്ക് പോകണം

ബിഗ് ബോസ് മലയാളം സീസണ്‍ 7 നായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇത്തവണയും ഷോയില്‍ കോമണ്‍ എന്‍ട്രി ഉണ്ടാകുമെന്ന സൂചനകള്‍ വന്നതോടെ അത് എങ്ങനെയായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു അനേകം ബിഗ് ബോസ് ആരാധകർ. കാരണം സാധാരണക്കാർക്ക് ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള സുവർണ്ണാവസരമാണ് കോമണ്‍ എന്‍ട്രി ഒരുക്കുന്നത്. ഒടുവില്‍ ഇതാ കോമണ്‍ എന്‍ട്രി സംബന്ധിച്ചുള്ള സുപ്രധാന അറിയിപ്പ് വന്നിരിക്കുകയാണ്.

മൈജി ഫ്യൂച്ചറുമായി യോജിച്ചാണ് ഇത്തവണ കോമണ്‍ എന്‍ട്രിക്കുള്ള വാതില്‍ തുറക്കുന്നത്. "ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7-ൽ പങ്കെടുക്കാൻ സാധാരണക്കാർക്ക് നേരിട്ട് അവസരമൊരുക്കുന്ന 'മൈജി ബിഗ് എൻട്രി' പദ്ധതിയാണിത്." ബിഗ് ബോസ് അധികൃതർ വ്യക്തമാക്കി.

bigg-boss-public-entry-

ബിഗ് ബോസ് ഹൗസിലേക്ക് ചുവടുവയ്‌ക്കാനുള്ള സ്വപ്നം പലരുടെയും മനസ്സിലുണ്ട്. ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള വഴിയാണ് ഈ ബിഗ് എൻട്രി. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏറ്റവും അടുത്തുള്ള മൈജി ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുള്ള "മൈജി ബിഗ് എൻട്രി" ബൂത്തിൽ വച്ച് തങ്ങളേക്കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്യാം.

ഈ വീഡിയോ 50 MB-യിൽ കൂടാതെ bb7.jiostar.com എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 10 ആണ്. പുതിയ പ്രതിഭകളെ കണ്ടെത്താനും ഇന്ത്യയിലെ ഏറ്റവും ചർച്ചാവിഷയമായ റിയാലിറ്റി ടെലിവിഷൻ ഷോയുടെ ഭാഗമാകാൻ അവർക്ക് ഒരു വേദി നൽകുക എന്നതുമാണ് ഈ മികച്ച അവസരത്തിലൂടെ ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും ലക്ഷ്യമിടുന്നത്. ഈ അസുലഭ അവസരം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അവരെ ബിഗ് ബോസ് എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ച് നടത്താനും മൈജി ബിഗ് എൻട്രി സഹായിക്കും.

അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ഔദ്യോഗിക ലോഗോ ഏഷ്യാനെറ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. ആവേശവും ഊർജസ്വലതയും നിറഞ്ഞ ഈ പുതിയ സീസണിന്റെ ലോഗോ, ആധുനികവും നൂതനവുമായ രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ലോഗോയുടെ ഡിസൈനിൽ ഇടതുവശത്ത് ബിഗ് ബോസ് അവതാരകനായ മോഹൻലാലിനെ സൂചിപ്പിക്കുന്ന 'L' അക്ഷരവും വലതുവശത്ത് സീസൺ 7-നെ പ്രതിനിധീകരിക്കുന്ന '7' എന്ന അക്കവുമാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+