ജെസിബി ഡ്രൈവറിൽ നിന്ന് ഗായകനിലേക്ക്, ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരിക്കാൻ അക്ബർ ഖാൻ
ബിഗ് ബോസ് മലയാളം പുതിയ സീസണ്‍ ആരംഭിക്കാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് ആരൊക്കെ എത്തും എന്നുളള പ്രവചനങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചിട്ടുളളതാണ്. പല സീരിയല്‍, സിനിമാ, വൈറല്‍ താരങ്ങളുടേയും പേര് പറഞ്ഞ് കേള്‍ക്കുന്നു.
എന്നാല്‍ ആരുടേയും പേര് ഉറപ്പിച്ച് പറയാനും സാധിക്കുന്നില്ല. സോഷ്യല്‍ മീഡിയ പ്രവചിച്ച ആളുകളേ ആയിരിക്കില്ല ചിലപ്പോള്‍ അടുത്ത ആഴ്ച ബിഗ് ബോസ് വീട്ടില്‍ എത്തുക. എന്തായാലും ഒരാളുടെ പേര് ഉറപ്പായിരിക്കുകയാണ്.
അത് മറ്റാരുമല്ല, യുവഗായകന്‍ അക്ബര്‍ ഖാന്‍ ആണ്. സീ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി ആയിരുന്നു അക്ബര്‍ ഖാന്‍. ഇപ്പോള്‍ പിന്നണി ഗായകനും സംഗീത സംവിധായകനുമൊക്കെയാണ്. സരിഗമപയിലൂടെ അക്ബര്‍ ഖാന് വലിയ ആരാധകരുണ്ട്. അക്ബറിന്റെ ഹിന്ദി ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ മെന്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് അക്ബര്‍ ഖാന്‍.

സിതാര കൃഷ്ണകുമാര്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ സിംഗറിലെ ഗുരുകുലം ടീമിനൊപ്പമാണ് അക്ബര്‍. രസികനായ അക്ബര്‍ പലപ്പോഴും കുറിക്ക് കൊള്ളുന്ന മറുപടികളിലൂടെയും തമാശകളിലൂടെയും ഷോയില്‍ ചിരി പടര്‍ത്താറുണ്ട്. ഗായകന്‍ മാത്രമല്ല അക്ബര്‍ ഖാന്‍, സൗണ്ട് എഞ്ചിനീയറും റിഥം ഗിറ്റാറിസ്റ്റും പ്രോഗ്രാമറും കൂടിയാണ്.
തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ ആണ് അക്ബറിന്റെ സ്വദേശം. മൈലാഞ്ചി എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിലൂടെയാണ് പാട്ടിന്റെ വിശാലമായ ലോകത്തേക്കുളള അക്ബറിന്റെ തുടക്കം. പക്ഷേ അക്ബറിന്റെ ജീവിതം എല്ലാക്കാലത്തും സംഗീതം പോലെ മനോഹരമായിരുന്നില്ല. ചെറുതല്ലാത്ത പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ യുവഗായകന്. ജീവിതം കരപിടിപ്പിക്കാന്‍ ജെസിബി ഡ്രൈവറായും യൂബര്‍ ടാക്‌സി ഡ്രൈവറായുമെല്ലാം അക്ബര്‍ ജോലി ചെയ്തിട്ടുണ്ട്.
35 ലക്ഷത്തിന്റെ കടമായിരുന്നു അക്ബറിന്റെ കുടുംബത്തിന് ഉണ്ടായിരുന്നത്. എല്ലാ മാസവും കടം വീട്ടാന്‍ മാത്രം 1 ലക്ഷം രൂപ വേണ്ടി വരുന്ന അവസ്ഥ. പൈസയുണ്ടാക്കാനായി ജെസിബി ഓടിക്കല്‍ മുതല്‍ സ്‌റ്റേജ് ഷോകളില്‍ പാടാന്‍ പോവുക വരെ പലതും അക്ബര്‍ ചെയ്തു. സ്റ്റേജ് ഷോയില്‍ പാടാന്‍ കയറുന്നതിന് തൊട്ട് മുന്‍പ് കടം തന്നവര്‍ വന്ന് ഭീഷണിപ്പെടുത്തുന്ന അവസ്ഥ വരെ തനിക്ക് ഉണ്ടായിട്ടുളളതായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ അക്ബര്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും സംഗീതം അക്ബര്‍ ഒരിക്കലും വിട്ട് കളഞ്ഞില്ല. സരിഗമപ ആണ് അക്ബറിനെ കൂടുതല്‍ ലോകം അറിയാന്‍ കാരണമായത്. ആ ഷോയിലേക്ക് അക്ബര്‍ എത്തിയത് വളരെ യാദൃശ്ചികമായാണ്. ഷോയുടെ സംവിധായകനെ കാണാനായി എത്തിയ അക്ബര്‍ ഒടുക്കം പരിപാടിയിലെ മത്സരാര്‍ത്ഥിയാവുകയായിരുന്നു. കൊത്ത അടക്കം ഇതുവരെ നിരവധി സിനിമകളില്‍ അക്ബര്‍ പാടിയിട്ടുണ്ട്. ആയുര്‍വേദ ഡോക്ടറായ ഉത്തര്‍പ്രദേശ് സ്വദേശിനി ഷെറിന്‍ ഖാന്‍ ആണ് അക്ബറിന്റെ ഭാര്യ.












Click it and Unblock the Notifications