ബിഗ് ബോസിൽ തീ പാറും, വൈറൽ താരങ്ങൾ മുതൽ സിനിമാക്കാർ വരെ, അവസാന പട്ടികയിൽ ഈ 21 പേർ, രേണു സുധി പുറത്ത്?
ഇക്കുറി മത്സരം തീപാറുമെന്ന സൂചനയാണ് ബിഗ് ബോസ് മലയാളം സീസണ് 7ന്റെ പ്രമോയടക്കമുളള കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. മത്സരം പൊടിപാറണമെങ്കില് ടാസ്കുകള് മാത്രം മികച്ചതായാല്‍ പോര, മത്സരാര്‍ത്ഥികളും അതിനൊത്തവരായിരിക്കണം.
പുതിയ സീസണില്‍ ആരൊക്കെ മത്സരിക്കും എന്നത് അറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇതിനകം നിരവധി പ്രവചനങ്ങള്‍ പുറത്ത് വന്നു കഴിഞ്ഞു. ബിഗ് ബോസ് റിവ്യൂവര്‍ ആയ രേവതി തന്റെ അവസാന പ്രഡിക്ഷന്‍ ലിസ്റ്റ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.
പ്രവചന ലിസ്റ്റ് കൂടാതെ വെയിറ്റിംഗ് ലിസ്റ്റും രേവതി തയ്യാറാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ബിഗ് ബോസിലെത്തും എന്ന് ഉറപ്പുളളവരും സാധ്യത ഉളളവരും ഉണ്ടെന്ന് രേവതി പറയുന്നു. ഇവരില്‍ ചിലര്‍ ബിഗ്ബോസിലേക്കുളള അഭിമുഖം കഴിഞ്ഞ് പെട്ടി പാക്ക് ചെയ്തിട്ടുളളവരാണെന്നും രേവതി അവകാശപ്പെടുന്നു. ആരൊക്കെയാണ് രേവതിയുടെ പ്രവചനത്തില്‍ ഇടം പിടിച്ചിരിക്കുന്ന 18 പേരെന്ന് നോക്കാം.

1. വിശ്വ മ്യൂസിക് റാപ്
റാപ് ഗായകനാണ് വിശ്വ മ്യൂസിക് റാപ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇദ്ദേഹത്തിന് ഹേറ്റേഴ്സും ഒരുപാടുണ്ട്.
2. ഷാനവാസ്
നടനായ ഷാനവാസ് സീരിയലുകളിലൂടെ പരിചിതനാണ്. രുദ്ര എന്ന കഥാപാത്രമാണ് ശ്രദ്ധേയമായത്.
3. രേണു സുധി
അന്തരിച്ച നടന് കൊല്ലം സുധിയുടെ ഭാര്യയും വൈറല്‍ താരവുമാണ് രേണു സുധി.
4. രേഖ രതീഷ്
സീരിയലുകളിലൂടെ ശ്രദ്ധേയയാണ് രേഖ രതീഷ്. പരസ്പരം സീരിയയിലെ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടി.
5. ആദില-നൂറ
ആദിലയും നൂറയും വൈറല്‍ താരങ്ങളാണ്. സോഷ്യല്‍ മീഡിയയിലെ കണ്ടന്റ് മേക്കര്‍മാരാണ് ഇരുവരും.
6. അനുമോള്‍
നടിയായ അനുമോള്‍ സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് കൂടുതല്‍ അറിയപ്പെടുന്നത്.
7. ജിഷിന് മോഹന്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജിഷിന് മോഹന്‍. വിവാഹ മോചനവും രണ്ടാം വിവാഹവും അടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
8. മുന്‍ഷി രഞ്ജിത്ത്
നടനും മിമിക്രി താരവുമാണ് മുന്‍ഷി രഞ്ജിത്ത്. ഒരു യക്ഷിക്കഥ, പത്തൊന്‍പതാം നൂറ്റാണ്ട് പോലുളള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
9. അക്ബര്‍ ഖാന്
യുവഗായകനായ അക്ബര്‍ ഖാന് സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനാണ്. കൊത്ത അടക്കം നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്.
10. അപ്പാനി ശരത്
തുടക്കം മുതല്ക്കേ പ്രവചനങ്ങളില്‍ ഇടം പിടിച്ച പേരാണ് നടനായ അപ്പാനി ശരത്തിന്റേത്. അങ്കമാലി ഡയറീസ് അടക്കം നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ നടന്.
11. അഭിശ്രീ
സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് അഭിശ്രീ. നെഗറ്റീവ് വേഷങ്ങളാണ് കൂടുതലും ചെയ്യാറുളളത്.
12. ബിന്നി സെബാസ്റ്റ്യന്‍.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നടി. ഗീതാഗോവിന്ദം എന്ന സീരിയയിലൂടെയാണ് ശ്രദ്ധേയായത്.
13. റാനിയ റാണ
ദിലീപ് നായകനായ പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റിയ നടി. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് റാനിയ.
14. മാധവ് നായര്‍
ഗായകനാണ് മാധവ് നായര്‍. ഹേ ജൂഡ്, വള്ളിക്കുടിലിലെ വെള്ളക്കാരന് പോലുളള ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.
15. കലാഭവന്‍ സരിഗ
മിമിക്രി താരവും നടിയുമാണ് കലാഭവന്‍ സരിഗ. നിരവധി സീരിയലുകളിലൂടെയും കോമഡി ഷോകളിലൂടെയും ശ്രദ്ധേയ.
16. ആര്യന് കതൂരിയ
നടനും മോഡലുമാണ് ആര്യന് കതൂരിയ.
17. ആര്‍ജെ ബിന്‍സി
റേഡിയോ ജോക്കിയാണ് ആര് ജെ ബിന്‍സി.
18. ഒണിയല്‍ സാബു
ഫുഡ് വ്ളോഗിംഗിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാണ് സാബു
19. ദീപക് മോഹന്‍
സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ ആണ് ദീപക്
20. നിവീന്‍
സ്റ്റൈലിസ്റ്റും ഫാഷന്‍ കൊറിയോഗ്രാഫറുമാണ് നിവീന്‍. മുന്‍ ബിഗ് ബോസ് താരങ്ങളായ ജാന്മോനിയുടെയും അഭിഷേകിന്റെയും വീഡിയോകളിലൂടെ വൈറലായി.
21. ബബിത ബാബി
ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയായ ഇന്‍ഫ്ളുവന്‍സറാണ് ബബിത.
ഇത്രയും പേരെയാണ് ഇക്കുറി ബിഗ് ബോസിലേക്ക് രേവതി പ്രവചിച്ചിട്ടുളളത്. ഇവരെ കൂടാതെ നടി അവന്തിക മോഹന്‍, അവതാരകയായ ശാരിക, നടന് ബിനീഷ് ബാസ്റ്റിന്, നടന് ആദിത്യന് ജയന്, അവതാരകന് രോഹന് ലോണ, ആര്‍ജെ അഞ്ജലി, നടി അമൃത, അമേയ പ്രസാദ്, ജാസി, മാഹിന്‍ മച്ചാന്, ഇഷാനി ഇഷ എന്നിവരാണ് രേവതിയുടെ വെയിറ്റിംഗ് ലിസ്റ്റിലുളളത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications