ഇതുപോലെ ഒരു മത്സരാർത്ഥി ബിഗ് ബോസിന്റെ ചരിത്രത്തിൽ വന്നിട്ടുണ്ടോ? എന്ത് ക്രൂക്ക്ഡ് ആണ്
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ശ്രദ്ധേയ മത്സരാർത്ഥിയായി മാറാന്‍ ഇതിനോടകം കഴിഞ്ഞിട്ടുള്ള താരമാണ് ബിന്നി. സീരിയല്‍ മേഖലയില്‍ നിന്നും എത്തിയ ബിന്നിയുടെ മത്സര രീതി മറ്റ് മത്സരാർത്ഥികളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. ഇതുപോലെ ഒരു വ്യക്തി ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇതിനുമുമ്പ് വന്നിട്ടുണ്ടോ എന്ന് സംശയമാണ് എന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ കുറിക്കുന്നത്.
വന്നത് മുതൽ പറയുകയാണെങ്കിൽ അവിടെ നടക്കുന്ന മിക്ക പ്രശ്നങ്ങളുടെ ഇടയിലും ഇവരുടെ ഒരു കൈ ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇതിനോടകം തന്നെ വൈറലായ ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ലൈവ് സ്ഥിരമായി കാണുന്നവരുണ്ടെങ്കിൽ ഒരുപക്ഷേ അവർക്ക് ആയിരിക്കും കൂടുതൽ ഡോക്ടർ ബിന്നിയെ പറ്റി അറിയുന്നത്. ഇതുപോലെ ഒരു വ്യക്തി ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇതിനുമുമ്പ് വന്നിട്ടുണ്ടോ എന്ന് സംശയമാണ്!
ഒരു കാര്യം വളരെ ശാന്തമായ ബോഡി ലാംഗ്വേജിൽ നിന്ന് അഗ്രസീവ് ആവാതെ പറയാൻ കഴിവുള്ള വ്യക്തിയാണ് ബിന്നി.
വ്യക്തവും സ്പഷ്ടവുമായ വാക്കുകൾ ആണ് ഇവരുടേത്. ഏതെങ്കിലും ഒരു കാര്യത്തിൽ ന്യായത്തിന്റെ ഭാഗത്ത് നിന്ന് സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഓരോ ഭാഗത്ത് പോയിരുന്നു അവരുടെ ഉള്ളിലേക്ക് അവർ പോലും അറിയാതെ വിഷം കുത്തി നിറക്കുന്ന ഒരു രീതിയാണ് ബിന്നിയുടേത്. ഒരുപക്ഷേ പ്രേക്ഷകർക്ക് പോലും അത് പെട്ടെന്ന് മനസ്സിലാകണം എന്നില്ല.
കേൾക്കുമ്പോൾ ശരിയാണല്ലോ എന്ന് പെട്ടെന്ന് തോന്നുകയും ചിന്തിച്ചാൽ ആരെ പറ്റിയാണ് പറയുന്നത് ആ വ്യക്തിയെ തകർക്കാനുള്ള ഒരുപാട് അർത്ഥങ്ങൾ ഒളിപ്പിച്ച ക്രൂരമായ ഒളിയമ്പ് കടത്തിവിടുന്ന ഒരു മത്സരാർത്ഥിയാണ് ബിന്നി. ഇന്നലെ ഒരു ഡോക്ടർ കൂടിയായ ബിന്നി പറയുകയാണ്, ആര്യന്റെ പിറകെ എപ്പോഴും ആര്യനെ ഒരു പ്രത്യേക രീതിയിലൊക്കെ നോക്കിക്കൊണ്ട് അനു നടക്കുന്നുണ്ട് എന്ന്. അപ്പാനി ആദിലയെ തെറിവിളിച്ച വിഷയത്തിൽ അപ്പാനിയോട് അതൊരു തെറ്റല്ല എന്നും നിങ്ങൾ ദേഷ്യപ്പെട്ടപ്പോൾ അറിയാതെ വിളിച്ചതല്ലേ, ക്ഷമിക്കാത്തത് ആദിലയുടെ തെറ്റാണെന്നും പറയാൻ നോക്കി.എങ്കിലും, അപ്പാനി അത് നൈസ് ആയി ഡീൽ ചെയ്തു.
നിങ്ങളെപ്പോലെ പ്ലാൻ ചെയ്ത് ഗെയിം കളിക്കാൻ എനിക്കറിയില്ല, ആദിലയെ അങ്ങനെ വിളിച്ചു പോയതിൽ എനിക്ക് ഒരുപാട് വിഷമമുണ്ട് എന്നും പറഞ്ഞപ്പോൾ ഇനി വിഷം കുത്തിയാൽ ഏൽക്കില്ല എന്ന് മനസ്സിലാക്കി നൈസ് ആയി അവിടെ നിന്നും ഊരി പോന്നു. പിന്നീട് ആര്യനെ ചെന്ന് മൂപ്പിക്കുന്നു, പറഞ്ഞത് തെളിയിക്കാൻ പറ്റിയില്ല എങ്കിൽ അനുവിനെ കൊണ്ട് ക്വിറ്റ് ചെയ്യിക്കാൻ പറഞ്ഞിട്ട്.
ഇത്രയൊന്നും അല്ല ഡോക്ടർ ബിന്നിയുടെ കളികൾ. ലൈവ് കാണുന്നവർ ഉണ്ടെങ്കിൽ ഡോക്ടർ ബിന്നിയുടെ വ്യത്യസ്തമായ കളികള്‍ കണ്ടിട്ടുണ്ടാവും
ലാസ്റ്റ് വീക്കിലെ ചെറിയ കളികള്‍ മാത്രമാണ് ഞാൻ ഇവിടെ എഴുതിയിട്ടുള്ളത്. വന്നത് മുതൽ പറയുകയാണെങ്കിൽ അവിടെ നടക്കുന്ന മിക്ക പ്രശ്നങ്ങളുടെ ഇടയിലും ഇവരുടെ ഒരു കൈ ഉണ്ടാകും
എല്ലാ ഗ്രൂപ്പിലും ചെന്നിരുന്ന് അവിടെ അത്യാവശ്യം കുളം കലക്കി അടുത്ത ഭാഗത്ത് ചെന്നിരുന്ന് അവിടെയും കലക്കി രണ്ടു കൂട്ടരേയും തമ്മിലടിപ്പിച്ച് നടുവിൽ ഇരുന്ന് ഉള്ളിൽ ചിരിക്കുന്ന ഒരു പ്രത്യേകതരം സൈക്കോ ആണ് ഇവർ. നിങ്ങൾ ബിന്നിയുടെ ഏഴിന്റെ പണി ഏതൊക്കെ കണ്ടിട്ടുണ്ട്?












Click it and Unblock the Notifications