'ഒളിഞ്ഞ് നോട്ടവും സദാചാരവും കരച്ചിലും ഇല്ലെങ്കിൽ അനു വട്ടപൂജ്യം; ഷാനവാസിന് എന്ത് കണ്ടന്റാണ് ഉള്ളത്'
ബിഗ് ബോസ് മലയാളം സീസൺ 7 ലെ ഏക കോമണർ മത്സരാർത്ഥിയാണ് അനീഷ്. തുടക്കത്തിൽ തന്നെ ഹൗസിൽ ചർച്ചയാകാൻ അനീഷിന് സാധിച്ചിരുന്നു. സീസൺ അവസാനിക്കാറാകുമ്പോഴും സ്ക്രീനിലും പ്രമോയിലും എല്ലാം തന്നെ അനീഷ് തരംഗമാണെന്നാണ് അനീഷിനെ പിന്തുണയ്ക്കുന്ന ആരാധകർ പറയുന്നത്. മറ്റ് മത്സരാർത്ഥികൾക്ക് ഇപ്പോഴും യാതൊരു കണ്ടന്റും ഇല്ലെന്നാണ് ഇവരുടെ വിമർശനം. അത്തരം ഒരു കുറിപ്പ് വായിക്കാം
'റിയാസ് സലിം വന്ന ദിവസം ഒഴിച്ച് നിർത്തിയാൽ ഈ ഷാനവാസ് എന്ന് പറയുന്ന വ്യക്തിക്ക് എന്ത് കണ്ടെൻ്റാണ് ഉള്ളത് ? ഡേ വൺ തൊട്ട് നിങ്ങൾ പ്രേക്ഷകർ ഒന്ന് എടുത്തു നോക്ക് . അനീഷുമായുള്ള ചില കെമിസ്ട്രികൾ മാറ്റി നിർത്തിയാൽ കിച്ചൺ കാര്യത്തിലല്ലാതെ അയാളെയൊന്നും മഷിയിട്ട് നോക്കിയാൽ കാണാൻ കഴിയില്ല .അപ്പാനി പോയതോട് കൂടി അക്ബറും ഏറെകുറെ കാറ്റ് പോയ ബലൂൺ പോലെ ടാസ്ക്കുകളിൽ മാത്രം ഒതുങ്ങിപ്പോയി.പിന്നെയുള്ളത് അനുമോളാണ്.ഒളിഞ്ഞ് നോട്ടവും സദാചാരവും കരച്ചിലും ഇല്ലെങ്കിൽ പിന്നെ അനു വട്ടപൂജ്യമാണ് .

അവിടെയാണ് അനീഷ് എന്ന ഗെയ്മറുടെ പവർ നിങ്ങൾ മനസിലാക്കേണ്ടത്.
ഡേവൺ തൊട്ട് അനീഷിന് കണ്ടെൻ്റ് ഇല്ലാത്തത് വെറും നാലോ അഞ്ചോ ദിവസങ്ങൾ മാത്രമാണ്.
35 ദിവസം തൊട്ട് ദാ ഇന്ന് വരെ നിങ്ങൾ എടുത്തു നോക്കിക്കോ.സ്ക്രീനിലും പ്രമോയിലും എല്ലാം തന്നെ അനീഷ് തരംഗമാണ് .ഗെയിം വീക്ഷിച്ച് കാണുന്നവർക്കറിയാം.തെളിനീരുള്ള അരുവി പോലെ സത്യസന്തമായ അനീഷിൻ്റെ കണ്ടെൻ്റുകളും ഗെയിം രീതികളും', പോസ്റ്റിൽ പറഞ്ഞു. നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും താഴെ കമന്റ് ചെയ്യുന്നത്.
വിമർശന കമന്റുകൾ ഇങ്ങനെ
'ഇവൻ അവിടെ എന്ത് ഗെയിം ആണ് കളിക്കുന്നെ. ..
1 അവന് സിറ്റിൽ ആദ്യം ഇരിക്കണം
2 ബിഗ് ബോസ്സ് പറയുന്നതിന് മുൻപേ ഒരാന്നു എടുക്കാൻ ഓടണം
3 ഒരു കാര്യം 10 പ്രാവശ്യം പറയണം
4 അങ്ങോട്ടും ഇങ്ങോട്ടും നടക്കണം
5 രാവിലെ എല്ലാരും ഗുഡ് മോർണിംഗ് പറയുമ്പോൾ. ..അത് കഴിഞ്ഞു സുപ്രഭാതം ബിഗ് ബോസ്സ് പറയണം
ഇവനെ പോലെ ഒരു വെറുപ്പീര്'
'അവിടെ ജയിക്കാൻ പോകുന്നത് അനീഷ് ആണ് .ഒരു കണ്ടന്റ് പോലും തരാത്ത മനുഷ്യൻ. പെരുമാറാൻ, സംസാരിക്കാൻ, കൂട്ടുകൂടാൻ അറിയാത്ത വ്യക്തി, ഒരു പണി എടുക്കാനോ ടാസ്ക് കളിക്കാനോ അറിയില്ല. എന്നിട്ടും വോട്ട്', എന്നാണ് മറ്റൊരാളുടെ വിമർശനം.
'പോസ്റ്റ് മാൻ പറയുന്ന പോലെ അവിടെ എല്ലാരും പിന്നെ എപ്പോഴും നിലത്തു നിൽക്കാതെ തുള്ളി കൊണ്ടിരിക്കണോ അതോ അനീഷ് റിപ്പീറ്റ് അടിക്കും പോലെ അലറി കൊണ്ടിരിക്കണോ? എന്നാ ബിഗ്ഗ് ബോസ് പണ്ടേ അടച്ചുപൂട്ടിയേനെ. എല്ലാരും ഒരു പോലെ തുടങ്ങിയാൽ, ഇപ്പോൾ അവിടെ ഉള്ള ആരും മോശക്കാർ അല്ല, പരസ്പരം പാരവെയ്ക്കാതെ കളിച്ചാൽ എല്ലാ വ്യക്തികളും നല്ലവർ ആണ്. അവിടെ പോയവർ ആരും മറ്റുള്ളവർക്ക് കപ്പ് വാങ്ങി കൊടുക്കാൻ പോയതല്ല', എന്നാണ് വേറൊരു കമന്റ്.
'ഗിസേലിന്റെ അമ്മ പറഞ്ഞത് പോലെ ഫെയർ ആയിട്ട് ഗെയിം കളിക്കുന്നു. .ഇത് തന്നെ നല്ല കാര്യം.. വന്ന ഫാമിലിക്കെല്ലാം ഇഷ്ടപ്പെട്ടത് അനീഷേട്ടനെ. അക്ബറിന്റെ വൈഫ് പോലും. സൂപ്പർ ആണെന്ന്. വൈൽഡ് കാർഡ്, ഹോട്ടൽ ടാസ്ക്, ഫാമിലി ടാസ്ക് എല്ലാരും വന്നു ബാക്കി ഉള്ളവരോട് പറയുന്നു അനീഷ് ആണ് സൂപ്പർ എന്ന്.. എന്താല്ലേ.. ഗെയിം പൊളിക്കാൻ പറയുന്നത് ആണെങ്കിലും എല്ലാരും അംഗീകരിച്ച കഴിഞ്ഞു', എന്നാണ് അനീഷിനെ അനുകൂലിച്ചുള്ളൊരു കുറിപ്പ്.












Click it and Unblock the Notifications