രേണു സുധിയും ശാരികയും ബിഗ്‌ബോസില്‍ വന്നാല്‍; അവര്‍ക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല: ഇതാണ് കാരണം
സമൂഹ മാധ്യമങ്ങളില്‍ ഒരേസമയം പ്രശസ്തിയും വിമര്‍ശനവും നേടിയ രണ്ടു പേരാണ് രേണു സുധിയും ശാരികയും. കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണു സുധി സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്നത്.
ദാസേട്ടന്‍ കോഴിക്കോടിന് ഒപ്പമുള്ള രേണുവിന്റെ ഒരു വീഡിയോയാണ് ആദ്യം വൈറല്‍ ആയത്. ചാന്തുപൊട്ട് എന്ന സിനിമയിലെ ഗാനത്തിനൊപ്പം രേണവും ദാസേട്ടന്‍ കോഴിക്കോടും ഇഴുകി ചേര്‍ന്ന് അഭിനയിച്ചത് ഒരുപാട് പേര്‍ക്കും ദഹിച്ചില്ല. ഇതോടെ രേണുവിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമായി. ഭര്‍ത്താവിന്റെ മരണശേഷം അടങ്ങിയൊതുങ്ങി കഴിയുന്നില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ആയിരുന്നു രേണു കൂടുതലും നേരിട്ടത്.
എന്നാല്‍ ഈ വിമര്‍ശനങ്ങളെ ശക്തമായി നേരിട്ട രേണു ആല്‍ബങ്ങളിലും റീല്‍സുകളിലും ഷോര്‍ട്ട് ഫിലിമുകളിലും കൂടുതല്‍ സജീവമാവുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. രേണുവിന്റെ ഫോട്ടോ ഷൂട്ടുകള്‍ക്കെതിരേയും വ്യാപക വിമര്‍ശനം ഉണ്ടായി. കമന്റ് ബോക്‌സുകളില്‍ പല്ലിക്ക് ലിപ്സ്റ്റിക് ഇട്ടിരിക്കുന്നു എന്നും ഡാകിനി അമ്മൂമ്മ എന്നുമൊക്കെ വിളിച്ച് ആക്ഷേപിക്കാന്‍ തുടങ്ങി.

വിമര്‍ശനങ്ങളില്‍ രേണു തളരാതിരുന്നതോടെ നിരവധി പേര്‍ പിന്തുണയ്ക്കാനും എത്തി. എന്നാല്‍ ഇപ്പോള്‍ രേണുവിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ പേരിലുള്ള വിവാദങ്ങളാണ് കത്തി നില്‍ക്കുന്നത്. രേണുവിന് വീട് നിര്‍മിക്കാന്‍ സഹായിച്ചവര്‍ക്കെതിരെ നടത്തിയ പ്രസ്താവനകള്‍ ഇപ്പോള്‍ രേണുവിന് തന്നെ വിനയായി മാറിയിരിക്കുകയാണ്. സുധിയുടെ മുന്‍ ഭാര്യ എന്ന് അവകാശപ്പെട്ട് വീണ കൂടി രംഗത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത വിധം രേണു വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
രേണുവിനെയും മൈത്രേയനെയും അഭിമുഖം ചെയ്താണ് ശാരിക പ്രശസ്തി നേടിയത്. അഭിമുഖങ്ങളിലെ ശാരികയുടെ പരുക്കന്‍ സമീപനങ്ങളും ധാര്‍ഷ്ട്യത്തോടെയുള്ള ചോദ്യങ്ങളും ശാരികയ്ക്ക് വലിയ വിമര്‍ശനം നേടിക്കൊടുത്തു. ചാനലിന്റെ റീച്ച് കൂട്ടാനായി ശാരിക എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നു എന്നായിരുന്നു കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം നേരിടുന്ന രേണുവും ശാരികയും ബിഗ് ബോസ് സീസണ്‍ ഏഴില്‍ എത്തിയാല്‍ എങ്ങനെ ഇരിക്കും എന്നാണ് ബിഗ് ബോസ് റിവ്യൂവര്‍മാരില്‍ ഒരാളായ രേവതി പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന്റെ അഭിമുഖത്തിലാണ് രേവതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
രേവതിയുടെ വാക്കുകള്‍: രേണു സുധി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. രേണു ബിഗ് ബോസില്‍ വന്നാല്‍ കുറച്ചൊരു ഡ്രാമയും കരച്ചില്‍ മോഡുമൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പല പല മോഡുകള്‍ കാണാന്‍ സാധിക്കും. വിക്ടിം കാര്‍ഡ് ഒന്നും ഇറക്കുന്നത് നടക്കില്ലെന്ന് ലാലേട്ടന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്രാവശ്യം അത് നടക്കുമോ എന്ന് അറിയില്ല. എങ്കിലും കുറെ ഡ്രാമ ക്വീന്‍സ് വരാനാണ് സാധ്യത. സോഷ്യല്‍ മീഡിയയില്‍ അവര്‍ അങ്ങനെയാണ് അറിയപ്പെടുന്നത്. രേണു വന്നു കഴിഞ്ഞാല്‍ നല്ല എന്റര്‍ടെയ്‌നിങ് ആയിരിക്കും.
രേണുവാണെങ്കിലും ശാരികയാണെങ്കിലും രണ്ടു പേരും സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവായി നില്‍ക്കുന്ന ആളുകളാണ്. രണ്ടു പേരെയും ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകളുണ്ട്. അതുകൊണ്ട് പേടിക്കാതെ ചെന്ന് കേറാം. പോസിറ്റീവ് ആയിരിക്കുന്നവരാണ് കൂടുതല്‍ ടെന്‍ഷന്‍ അടിക്കുന്നത്. ഓള്‍റെഡി ഞാന്‍ പോസിറ്റീവ് ആണ്. അകത്തു കയറിക്കഴിഞ്ഞ് ഞാന്‍ നെഗറ്റീവ് ആകുമോ എന്ന് ടെന്‍ഷന്‍ ഉണ്ടാകും. അത് പറഞ്ഞാല്‍ നെഗറ്റീവ് ആകുമോ, ഇതു പറഞ്ഞാല്‍ നെഗറ്റീവ് ആകുമോ എന്നൊക്കെ ചിന്തിച്ച് ടെന്‍ഷന്‍ അടിക്കും.
രേണുവിനും ശാരികയ്ക്കും ഈ ടെന്‍ഷന്റെ ആവശ്യമില്ല. അവര്‍ക്ക് എന്തു വേണമെങ്കിലും പറയാം. എന്തും പറയാനും പ്രതികരിക്കാനും എന്റെ ശരി എന്റെ മാത്രം ശരി എന്നുപറഞ്ഞ് ഫൈറ്റ് ചെയ്യാനുമുള്ള കോണ്‍ഫിഡന്‍സ് രേണുവിനും ശാരികയ്ക്കും ഉണ്ട്. പക്ഷേ അത് ജനങ്ങള്‍ എങ്ങനെ എടുക്കുമെന്ന് കണ്ടറിയണം. ശാരിക ചിലപ്പോള്‍ പഞ്ചപാവമായിരിക്കും. കൂടുതല്‍ സംസാരിച്ചാലും കുറച്ചുസംസാരിച്ചാലും ബിഗ്‌ബോസില്‍ പ്രശ്‌നമാണ്. ശാരിക അവിടെ പെര്‍ഫോം ചെയ്യും. എന്തായാലും മിണ്ടാതിരിക്കില്ല. രേണുവും അതുപോലെ തന്നെയാണ് - രേവതി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications