Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതറിഞ്ഞാൽ അപ്പാനി ശരത്തിന് താങ്ങാനാകില്ല, അക്ബറിനോടും പ്രശ്നം, എല്ലാവരോടും അസൂയ'

ബിഗ് ബോസ് മലയാളം സീസൺ 7ന്റെ തുടക്കത്തിൽ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കണ്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്പാനി ശരത്. എന്നാൽ ഷോ ഒരു മാസം പിന്നിടുമ്പോൾ അപ്പാനി ശരത് ഗായകൻ അക്ബർ ഖാന്റെ നിഴലായും കോമഡി പീസായും മാറിപ്പോയി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

നടനാണെന്ന അഹങ്കാരവും മറ്റുളളവരോടുളള അസൂയയും അപ്പാനി ശരത്തിനുണ്ടെന്ന് ഫാൻസ് ചൂണ്ടിക്കാട്ടുന്നു. ഈ ആഴ്ചയിലെ വോട്ടിംഗിൽ ഏറ്റവും താഴെയുളളവരുടെ കൂട്ടത്തിലാണ് ശരത് എന്നാണ് സൂചന. അപ്പാനി ശരതിനെ കുറിച്ച് ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ:

'' ഇതുവരെ കണ്ടതിൽ വെച്ച് അപ്പാനി ശരത് എന്ന വ്യക്തിയെ കുറിച്ച് തോന്നുന്നത് വല്ലാത്ത അസൂയ ഉള്ള വ്യക്തി ആയിട്ടാണ്. മറ്റുള്ളവർ ഒന്നും തന്നെക്കാൾ മുകളിൽ ആകുന്നത് ആള്ക്ക് സഹിക്കാൻ കഴിയില്ല. പല വട്ടം അക്ബറിനോട് താൻ അല്ലെ ഇവിടെ ഏറ്റവും മികച്ചത് എന്ന് ചോദിച്ചു ഉറപ്പു വരുത്തന്നുന്നത് കാണാം. ഇത് മനസ്സിലാക്കുന്ന അക്ബർ സമാധാനിപ്പിച്ചു വിടുന്നും ഉണ്ട്.

akbar

1. ആദ്യ ആഴ്ചയിൽ ശരത്തിനു പ്രശ്നം രേണുവിനോടും അനീഷിനോടും ആയിരുന്നു. അനീഷ് കോൺടെന്റ് ഉണ്ടാക്കുന്നത് ആയിരുന്നു പ്രശ്നം. എന്നാൽ രേണുവിനോട് ഉള്ള പ്രശ്നം വിചിത്രം ആയിരുന്നു .ശരത് തന്നെ പറയുന്നുണ്ടായി രേണു സുധി ബിഗ്‌ബോസിൽ വരുന്നു എന്നത് വളരെ ചർച്ച ആയി, ആളുകൾ അതാഗ്രഹിച്ചു, അപ്പാനി ശരത്ത് വരുന്നു എന്നതിന് വൗ ഇല്ലായിരുന്നു, രേണു വരുന്നു എന്നതിന് വൗ ഉണ്ടായിരുന്നു. തനിക്ക് രേണുവിനെ ഇഷ്ടമല്ല എന്ന്.

2. ഷാനവാസിനെ ഇഷ്ടമല്ലാത്തതിന് കാരണം രുദ്രൻ എന്ന പേരിൽ പുള്ളിക്ക് നല്ല ഫാൻ ബേസ് ഉള്ളത് കൊണ്ടാണ്. അപ്പനിയെ അത് വല്ലാതെ എഫ്ഫെക്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം അക്ബറിനോട് ചോദിക്കുന്നുണ്ട് ഷാനവാസിനേക്കാൾ മികച്ചത് താൻ അല്ലെ എന്ന്. ഷാനവാസിനോടുള്ള അസൂയ അവിടെ കാണാൻ കഴിയും.

3. അനുമോളോടും ഉള്ള പ്രശ്നം ഇതൊക്കെ തന്നെ. എപ്പോഴും ആകുലപ്പെടുന്നത് അനുമോൾക് സോഷ്യൽ മീഡിയയിൽ 1 മില്യണിൽ കൂടുതൽ ഫോളോവെഴ്‌സ് ഉണ്ടെന്നു ഉള്ളതിൽ ആണ്. അനുമോളെ ബിഗ്ഗ്‌ബോസിന്‌ മുന്നേ തന്നെ മലയാളികൾക് നന്നായി അറിയാം എന്നുള്ളതും കുടുംബ പ്രേക്ഷകർ ആരാധകർ ആയി ഉണ്ട് എന്നുള്ളതും ആണ്. അതുകൊണ്ട് തന്നെയാണ് എപ്പോഴും പരദൂഷണ ചർച്ചകളിൽ അനുമോൾ അഭിനേത്രി അല്ല കഴിവില്ല സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ല എന്നൊക്കെ ആക്ഷേപിക്കുന്നത് .

അതോടൊപ്പം താൻ ഇരുപത്തഞ്ചിൽ അധികം സിനിമകളിൽ അഭിനയിച്ചു എന്നതും കൂട്ടി ചേർക്കും. ആ സന്ദർഭത്തിൽ അത് പറയേണ്ടത് ഇല്ലെങ്കിൽ കൂടി അതെടുത്തു പറയുന്നത് ആ അസൂയ എടുത്തു കാണിക്കുന്നു. കഴിഞ്ഞ ദിവസം ശൈത്യയോട്‌ അനുവിനെ കുറിച്ച് സംസാരിക്കുമ്പോൾ തന്റെ കാര്യം എടുത്തു പറയുകയാണ് ഞാൻ കുറെ സിനിമ അഭിനയിച്ചിട്ടുണ്ട്, എന്നെ കേരളത്തിൽ എല്ലാവർക്കും അറിയാം എന്നൊക്കെ. സ്വയം പറഞ്ഞു സമാധാനിക്കുന്ന പോലെ.

4. കഴിഞ്ഞ എപ്പിസോഡിൽ അനീഷ് തന്റെ കരിയറിലെ നേട്ടങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ, അയാൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നും അറിഞ്ഞപ്പോൾ അതിലും ഒരു ബുദ്ധിമുട്ട് അപ്പാനിക്ക് ഉള്ളതായി തോന്നി. കാരണം അതിനു ശേഷം ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ ചുമ്മാ അവിടെ ഇരിക്കുന്നവരോട് എടുത്ത് പറയുകയാണ് താൻ പോസ്റ്റ് ഓഫീസിൽ ED ആയി ജോലി ചെയ്തിട്ടുണ്ട് എന്ന്. അതിനു ശേഷം ആണ് കൊപ്ര കൊത്താന്‍ പോകു എന്നും കോപ്രെ എന്നും ഒക്കെ വിളിച്ചു അനീഷിനെ ആക്ഷേപിച്ചത്.

എന്തിനധികം പറയുന്നു സ്വന്തം സുഹൃത്തായ അക്ബറിനോട് പോലും ഇന്നലെ ഇടഞ്ഞ് നടന്നത് ആദ്യ റൗണ്ടിൽ തന്നെ ശരത്ത് ടാസ്കിൽ നിന്ന് പുറത്തായതിന്റെയും അക്ബർ പുറത്താകാത്തതും കൊണ്ടുള്ള പ്രശ്നം ആണ്. എവിക്ട് ആയാൽ ഇയാൾ എങ്ങനെ സഹിക്കും എന്നാണ് ആലോചിക്കുന്നത്, തനിക്ക് പുറത്തു ഹേറ്റേഴ്‌സ് ആണെന്നും താൻ വെറുക്കുന്നവർക്ക് ഫാൻസ്‌ ഉണ്ടെന്നും അറിഞ്ഞാൽ ശരത്തിനു താങ്ങാൻ ആകുമെന്ന് തോന്നുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+