Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനീഷിന്റെ ബുദ്ധിയാണത്, ബിഗ് ബോസ് മലയാളം സീസൺ 7 കപ്പ് ഉയർത്തും? വ്യത്യസ്തനാകുന്നതും അതുകൊണ്ട്'

ബിഗ് ബോസ് മലയാളം സീസൺ 7 ൽ രണ്ട് കോമണർ മത്സരാർത്ഥികളാണ് എത്തിയത്. അനീഷും പ്രവീണുമാണ് ഇത്തവണത്തെ കോമണർമാർ. സാധാരണ നിലയിൽ കോമണർ മത്സരാർത്ഥികൾക്ക് പെട്ടെന്ന് കളം പിടിക്കാൻ സാധിക്കാറില്ല. സാധിച്ചാൽ തന്നെ അധിക നാൾ പോകാറുമില്ല. കഴിഞ്ഞ സീസണിൽ എത്തിയ റെസ്മിൻ ആണ് ആദ്യമായി ഹൗസിൽ 75 ദിവസം പൂർത്തിയാക്കിയത്. എന്നാൽ ഇക്കുറി തുടക്കം മുതൽ ഹൗസിൽ പറഞ്ഞ് കേൾക്കുന്നത് കോമണർ അനീഷിന്റെ പേരായിരുന്നു. സെലിബ്രിറ്റി താരങ്ങൾ കണ്ടന്റിന് വേണ്ടി ഓടുമ്പോൾ ആവശ്യത്തിനും അനാവശ്യത്തിനും കണ്ടന്റ് ഇറക്കി ഷോയിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു അനീഷ്.

നിരവധി പേർ അനീഷിന്റെ സ്ട്രാറ്റജികളെ വിമർശിക്കുമ്പോൾ അനീഷ് അതിബുദ്ധിമാനാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഈ സീസൺ കപ്പ് ഉയർത്താൻ വരെ അനീഷിന് സാധിക്കുമെന്നാണ് ചിലരുടെ നിരീക്ഷണം. അത്തരത്തിലൊരു കുറിപ്പ് നോക്കാം

aneesh2-

'മലയാളം ബിഗ്‌ബോസ് സീസൺ 7 മത്സരാർത്ഥി ആയ അനീഷിനെ കുറിച്ച് പറയാനുള്ളത്. സമൂഹത്തിൽ വിവിധ മേഖലകളിൽ കൂടി അറിയപ്പെടുന്നവരെ മാത്രം പങ്കെടുപ്പിക്കുന്ന ബിഗ്‌ബോസ് വേദിയിൽ സാധാരണക്കാരെ കൂടി മത്സരിപ്പിക്കുന്ന രീതി ആരംഭിച്ചത് സീസൺ 5മുതൽ ആണ്. ഗോപിക ആയിരുന്നു ആദ്യത്തെ കോമണർ. സെലിബ്രിറ്റികളോട് മത്സരിച്ചു നിൽക്കുകയോ അല്ലെങ്കിൽ അവരെ ആശ്രയിച്ചു നിൽക്കുകയോ മാത്രം ചെയ്താലേ ഒരു സാധാരണക്കാരന് അവിടെ പിടിച്ചു നിൽക്കാൻ പറ്റൂ. അതിനു അസാധ്യമായ സംഭാഷണ ചാതുര്യവും, ബുദ്ധിയും, ഏകാഗ്രതയും, മനക്കട്ടിയും, തൊലിക്കട്ടിയും എല്ലാം ഉണ്ടെങ്കിലേ അവിടെ നക്ഷത്രങ്ങൾക്കിടയിൽ തിളങ്ങാൻ സാധിക്കൂ.. ഗോപിക അക്കാര്യത്തിൽ തീരെ പരാജയപ്പെട്ടു പോയി.

ഇവിടെ ആണ് അനീഷ് വത്യസ്തൻ ആകുന്നത്. വന്ന ആദ്യ ദിവസം മുതലേ പുള്ളി ഗെയിം ആരംഭിച്ചു. എല്ലാവരെയും വെറുപ്പിക്കുക, എല്ലാവരുടെയും കണ്ണിലെ കരട് ആകുക എന്ന രീതി ആണ് അദ്ദേഹം ആരംഭിച്ചത്, ഒറ്റപ്പെടൽ സ്ട്രാറ്റജി. അത് പക്ഷെ മുൻ കാലങ്ങളിൽ പലരും ചെയ്തതാണ് എന്ന് എല്ലാവരും പറയുന്നു, ഉദ്ദാഹരണം.. Dr രജിത് കുമാർ, Dr റോബിൻ എന്നിവർ. അവരുമായി അനീഷിനെ താരതമ്യം ചെയ്യാൻ സാധിക്കില്ല എന്ന് ഞാൻ പറയും. കാരണം അവർ ബിഗ്‌ബോസിൽ വരുമ്പോൾ അവരുടേതായ പ്രശസ്തി അവർക്ക് ഉണ്ടായിരുന്നു. എന്നാൽ അനീഷിന് ഇത്രയും പേരുടെ മുൻപിൽ എത്തണം എങ്കിൽ വത്യസ്തമായൊരു ശൈലി പിടിക്കേണ്ടതായുണ്ടായിരുന്നു.. അതിൽ അദ്ദേഹം വിജയിച്ചു.. ഒരു കാര്യം അവർത്തിച്ചു പറഞ്ഞു വെറുപ്പിച്ചു എല്ലാവരെയും. പിന്നെ മലയാളം സംസാരിക്കാൻ ഉള്ള കഴിവ്, അവിടെ ഉള്ള ആർക്കും ശുദ്ധ മലയാളം അറിഞ്ഞുകൂടാ,

‌പോയിന്റ് പറഞ്ഞു നിരത്തി വാദിക്കാൻ ഉള്ള കഴിവ്, ഉറക്കെ പറയാൻ ഉള്ള കഴിവ്, മാന്യമായ ഭാഷ, സഭ്യമായ വാക്കുകൾ, സഹ മത്സരാർത്ഥികളോടുള്ള ബഹുമാനം,അവതാരകൻ ആയി മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ വരുമ്പോൾ ഉള്ള ബഹുമാനം വാക്കുകളിൽ ശരീരഭാഷയിൽ നിറഞ്ഞു നിൽക്കുന്ന,ഗെയിം, ടാസ്ക് എന്നിവയിൽ ഉള്ള ബുദ്ധി കൂർമത, ഇതൊക്കെ ആണ് അദ്ദേഹത്തിന്റെ അവിടുത്തെ സവിശേഷത, ഈ സീസൺ വിജയിക്കാൻ എല്ലാ യോഗ്യതയും ഉള്ള ഒരേ ഒരു മത്സരാർത്ഥി.
വ്യക്തി ജീവിതത്തിൽ നല്ല എഴുത്തുകാരൻ, കർഷകൻ, ബാങ്ക് മാനേജർ, ചില റിയാലിറ്റി show കളിൽ വിന്നർ.. Etc.. അങ്ങനെ കുറേ നേട്ടങ്ങൾ ഉണ്ട്.

അനീഷിന്റെ റിപീറ്റ് ചെയ്തുള്ള സംസാര ശൈലിയേ എല്ലാവരും കുറ്റം പറയുന്നു. അതിലെ ഗെയിം ആർക്കും മനസിലാകുന്നില്ല. സിലിബ്രിറ്റികളുടെ കൂട്ടത്തിൽ ഒരു സാധാരണക്കാരനെ ആളുകൾ വേഗത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള അദ്ദേഹത്തിന്റെ ബുദ്ധി ആണത്. യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം അങ്ങനെ അല്ല സംസാരിക്കുന്നത്. ഈ ഗെയിം പ്ലാനിൽ അദ്ദേഹം 100% വിജയിക്കുകയും ചെയ്തു. അറിവും, സംസ്കാരവും, മാന്യതയും ബുദ്ധിയും ഉള്ള അനീഷ് ഈ സീസൺ ജയിക്കാൻ എന്തുകൊണ്ടും യോഗ്യൻ ആണ്..ഇത്രയും സിലിബ്രിറ്റികളുടെ കൂട്ടത്തിൽ നിന്നുകൊണ്ട് മത്സരിച്ചു ഇത്രയും ജനഹൃദയങ്ങൾ കീഴടക്കിയ ആദ്യത്തെ കോമണർ.വോട്ടിങ്ങിലും അനുമോള്ക് തൊട്ട് പിന്നിൽ പലപ്പോഴും മുന്നിൽ വരണമെങ്കിൽ ആ മനുഷ്യന്റെ റേഞ്ച്. മലയാളം ബിഗ്‌ബോസ് ചരിത്രത്തിൽ ആദ്യമായി സാധാരണക്കാരുടെ പ്രതിനിധി ആയ അദ്ദേഹം തന്നെ കപ്പ്‌ ഉയർത്തണം അതിനായ് പ്രാർത്ഥിക്കുന്നു വോട്ട് ചെയ്യുന്നു', ആരാധിക കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+