Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ സുധിച്ചേട്ടന്‍ അദൃശ്യനായി കൂടെയുണ്ട്: രേണു കള്ളം പറഞ്ഞിട്ടില്ല; വിളി വന്നത് എപ്പോള്‍

ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതായി പ്രേക്ഷകർക്ക് മുമ്പില്‍ വെളിപ്പെടുത്തിയില്ലെങ്കിലും വളരെ നേരത്തെ തന്നെ മികച്ച തയ്യാറെടുപ്പുകള്‍ രേണു സുധിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. രേണു ബിഗ് ബോസില്‍ കയറിയതിന് പിന്നാലെ അവരുടേതായി വിവിധ യൂട്യൂബ് ചാനലുകളില്‍ വരുന്ന അഭിമുഖങ്ങളും വീഡിയോകളുമാണ് ഇതിന് വ്യക്തമായ ഉദാഹാരണം. നേരത്തെ എടുത്ത് വെച്ച പല വീഡിയോകളും രേണുവിന്റെ ബിഗ് ബോസ് പ്രവേശനത്തിന് പിന്നാലെ ഈ ചാനലുകള്‍ പുറത്ത് വിടാന്‍ തുടങ്ങി.

ഇത്തരത്തില്‍ രേണു സുധിയുടെ സ്വന്തം യൂട്യൂബ് ചാനലില്‍ വന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചില്ലെന്ന് രേണു കള്ളം പറഞ്ഞില്ലേയെന്ന ആരോപണങ്ങള്‍ക്കുള്ള വ്യക്തമായ മറുപടിയും ഈ വീഡിയോയില്‍ ലഭ്യമാണ്. വളരെ പെട്ടെന്നാണ് ബിഗ് ബോസിലേക്കുള്ള വിളി വന്നതെന്ന് രേണു സുധി വ്യക്തമാക്കുന്നു. ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് സുധിയെ അടക്കം ചെയ്ത കല്ലറയ്ക്ക് മുന്നിലെത്തി പ്രാർത്ഥിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.

renu-sudhi-bigg-boss-

എന്റെ ജീവിതത്തില്‍ എന്ത് നല്ല കാര്യം വന്നാലും അത് സുധിച്ചേട്ടന്റെ അടുത്ത് വന്ന് അറിയിച്ച് അനുഗ്രഹം വാങ്ങിക്കും. അതിനാണ് ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത്. ബിഗ് ബോസിലേക്ക് പോകുക എന്നുള്ളത് സുധിച്ചേട്ടന്‍ ഒരുപാട് ആഗ്രഹിച്ച കാര്യമായിരിക്കും. ഏട്ടന്‍ അത് എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് അത് സാധിച്ചില്ല. ഒരു പക്ഷെ എന്നെ ഇപ്പോള്‍ വിളിച്ചിരിക്കുന്നത് ഏട്ടന്‍ ഏതോ ലോകത്ത് ഇരുന്ന് കൊണ്ട് എന്നെ പറഞ്ഞയക്കുന്നതാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ഞാന്‍ അധികം തളരില്ല. തളർന്ന് കഴിഞ്ഞാല്‍ പിന്നെ രേണു സുധി ഇല്ല. പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി. ഇനിയും ആ പിന്തുണ ഉണ്ടാകണം. നേരത്തെ പറഞ്ഞത് പോലെ ബിഗ് ബോസിലേക്ക് വളരെ പെട്ടെന്നാണ് വിളി വന്നത്. നിലവില്‍ ഉള്ള ഡ്രസും കാര്യങ്ങളുമൊക്കെയാണ് പാക്ക് ചെയ്യുന്നത്. തുടങ്ങാന്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണുള്ളത്. സുധിച്ചേട്ടന്റെ അനുഗ്രഹം കിട്ടി. ആ മനസ്സ് എനിക്ക് വായിച്ച് അറിയാന്‍ സാധിക്കും. ഇത്രയും നേരം മഴ ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ഒരു മഴ പെയ്തത് ചേട്ടന്റെ അനുഗ്രഹമായിട്ട് ഞാന്‍ കണക്കാക്കുന്നു. പെട്ടെന്ന് അത് പോകുകയും ചെയ്തു.

എന്നെ മനസ്സിലാക്കുന്ന ഒരുപാട് ആളുകളുണ്ട്. അവർക്ക് ഒരുപാട് നന്ദി. സിംഗിള്‍ പാരന്റിസിന്റേയും വിധവകളുടേയും ശബ്ദമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബിഗ് ബോസ് വീട്ടിലും ഒരോ പാരന്റ്സിന് വേണ്ടി, അല്ലെങ്കില്‍ ഒരോ വിധവകള്‍ക്ക് വേണ്ടിയും ഞാന്‍ നിലകൊള്ളുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണം. ഒരുപാട് നേരം ഇവിടെ നില്‍ക്കാന്‍ സാധിക്കില്ലെന്നും രേണു പറയുന്നു.

സുധിച്ചേട്ടന്‍ ജീവനോടെ ഇരിക്കുന്ന സമയത്ത് അദ്ദേഹത്തെ തള്ളിപ്പറഞ്ഞ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ സുധിച്ചേട്ടന്‍ പിടിച്ച് നിന്നു. ആ ഒരൊറ്റ ധൈര്യത്തിലാണ് ചെയ്യാത്ത കുറ്റത്തിന് പോലും ഒരുവിഭാഗം ആളുകള്‍ എതിർക്കുമ്പോള്‍ പിടിച്ച് നില്‍ക്കുന്നത്. എന്തായാലും ഞാന്‍ മുന്നോട്ട് തന്നെ പോകും. മനഃസാക്ഷിക്ക് നിരക്കാത്തത് ഒന്നും രേണു സുധി ചെയ്യുന്നില്ല, ഇനി ചെയ്യുകയും ഇല്ല. മനസാക്ഷി ഉള്ളവർക്ക് അത് മനസ്സിലാകുമെന്നും രേണു സുധി പറഞ്ഞു.

ബിഗ് ബോസിലേക്ക് പോകാന്‍ സുധിച്ചേട്ടന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതായി രേണുവിന്റെ ചേച്ചി രമ്യയും തുറന്ന് പറയുന്നു. രേണുവിനെ ബിഗ് ബോസിലേക്ക് വിളിച്ചപ്പോള്‍ സുധിച്ചേട്ടന്‍ അദൃശ്യനായി കൂടെയുണ്ട് എന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. എല്ലാത്തിലും ഉപരി ദൈവാനുഗ്രഹമാണ് ഇതെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+