Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലുള്ളത് ഗിനി പന്നികള്‍; രേണു ആദ്യത്തെ വിധവയല്ല; ഭര്‍ത്താവില്ലാതെ നിരവധി സ്ത്രീകള്‍ ജീവിക്കുന്നുണ്ട്

ബിഗ് ബോസ് സീസണ്‍ ഏഴില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ സോഷ്യല്‍ മീഡിയ താരമാണ് രേണു സുധി. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരുടെ പിന്തുണയോടെയാണ് രേണു സുധി ബിഗ് ബോസ് ഹൗസിനുള്ളില്‍ എത്തിപ്പെട്ടത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ഏറ്റവും മോശം പ്രകടനമാണ് രേണു ബിഗ് ബോസിനുള്ളില്‍ കാഴ്ചവച്ചത്. ഹൗസിനുള്ളില്‍ നടക്കുന്ന തര്‍ക്കങ്ങളിലോ ടാസ്‌കുകളിലോ കാര്യമായി പങ്കെടുക്കാതെ ഒരു കട്ടിലില്‍ മാറിക്കിടക്കുന്ന രേണുവിനെയാണ് ആരാധകര്‍ കണ്ടത്.

ബിഗ് ബോസില്‍ നിന്ന് തനിക്ക് പുറത്തു പോകണം എന്ന് ഏറ്റവും കൂടുതല്‍ കരഞ്ഞു നിലവിളിച്ച മത്സരാര്‍ത്ഥി കൂടിയാണ് രേണു. ഇതുകൂടാതെ രേണുവിന്റെ വൃത്തിയില്ലായ്മയും ബിഗ് ബോസ് ഹൗസിനുള്ളില്‍ വലിയ ചര്‍ച്ചയായി. അനുമോള്‍ ഉള്‍പ്പെടെ ഇത് രേണുവിനെതിരെ വലിയ ആയുധമായി ഉപയോഗിക്കുകയും ചെയ്തു.

renu sudhi

ഓണം സ്‌പെഷ്യല്‍ എപ്പിസോഡില്‍ ബിഗ് ബോസില്‍ നിന്ന് രേണു സുധി സ്വയം പുറത്താവുകയും ചെയ്തു. അതേ സമയം, അപവാദങ്ങള്‍ ഒന്നും കേള്‍പ്പിക്കാതെയും ആരെയും അധികം കുറ്റമൊന്നും പറയാതെയും പുറത്തിറങ്ങാന്‍ കഴിഞ്ഞതില്‍ രേണുവിനെ അഭിനന്ദിക്കുന്നവരും കുറവല്ല. എന്നാല്‍ രേണുവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടിയുമായ മനീഷ കെഎസ് ഉന്നയിച്ചത്. നടിയായും ഗായികയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറസാന്നിധ്യമാണ് മനീഷ.

രേണു സുധിയെ ബിഗ് ബോസില്‍ തിരഞ്ഞെടുത്തതിനോട് മുന്‍ മത്സരാര്‍ത്ഥി എന്ന നിലയില്‍ തനിക്ക് യോജിപ്പില്ലെന്ന് മനീഷ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മനീഷയുടെ വാക്കുകള്‍: രേണു സുധിയെ പോലൊരാള്‍ ബിഗ് ബസില്‍ വന്നതിനോട് എനിക്ക് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. ആ കുട്ടിക്ക് കഴിവില്ലാത്തതു കൊണ്ടല്ല ഇത് പറയുന്നത്. കുറച്ചു കാലം കൂടി കഴിഞ്ഞ് രേണു എന്തെങ്കിലും സമൂഹത്തിന് സംഭാവന ചെയ്ത ഒരാള്‍ എന്ന നിലയില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ വന്നിരുന്നെങ്കില്‍ അംഗീകരിക്കാന്‍ കഴിഞ്ഞേനെ.

ഒരുപാട് യോഗ്യതയുള്ള മത്സരാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കുന്നുണ്ട്. വെറും മൂന്നു മാസം കൊണ്ടാണ് രേണു സുധി എന്നൊരാളെ മലയാളികള്‍ അറിയാന്‍ തുടങ്ങിയത്. രേണുവിനെ തിരഞ്ഞെടുത്തതിലൂടെ ബിഗ് ബോസ് എന്ന ഇത്ര വലിയ ഷോയുടെ വാല്യൂ ഇത്ര മാത്രമേയുള്ളോ? - മനീഷ ചോദിച്ചു.

രേണു സുധി അല്ല മലയാളത്തിലെ ആദ്യത്തെ വിധവ. ഞാന്‍ അടക്കമുള്ള ആളുകള്‍ ഭര്‍ത്താവില്ലാതെ രണ്ടു മക്കളെയും പോറ്റി ജീവിക്കുന്ന ആള്‍ക്കാരാണ്. ഇതു വരെ അതൊരു ബാധ്യതയായി കാണിച്ചു നടന്നിട്ടില്ല. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. പക്ഷേ അത് ഏതു നേരവും സമൂഹത്തെ കാണിക്കാനായി നടന്നിട്ടില്ല. എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം രേണു സുധി ഒരു ശക്തയായ മത്സരാര്‍ത്ഥിയായി ബിഗ്‌ബോസില്‍ വരണമായിരുന്നു എന്നാണ്.

ബിഗ് ബോസ് ഹൗസിലെ ആള്‍ക്കാര്‍ ഗിനി പന്നികളാണ്. അവര്‍ പരീക്ഷണ വസ്തുക്കളാണ്. വര്‍ഷങ്ങള്‍ക്കുശേഷം സൈക്യാട്രിസ്റ്റുകള്‍ ബിഗ് ബോസ് എപ്പിസോഡുകള്‍ ഒരു പാഠ്യവിഷയമായി എടുത്തേക്കാം. കാരണം മനുഷ്യന്റെ മനസ് ഒരു ക്ലോസ്ഡ് സര്‍ക്യൂട്ടിനുള്ളില്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത് വ്യക്തമായി കാണിക്കുന്ന പ്രോഗ്രാമാണിത്. രണ്ട് കിളി പോയ കേസുകളെയാണ് അവിടെ എടുക്കുന്നത്. അപ്പോള്‍ കിളി പോകാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല - മനീഷ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+