Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് മലയാളം സീസൺ 7 ൽ അവസാന നിമിഷം ട്വിസ്റ്റ്? ഈ 19 പേരെ കൂടാതെ 5 പേർ കൂടി എത്തും?

ബിഗ് ബോസ് മലയാളം സീസൺ 7 തുടങ്ങാൻ ഇനി വെറും 5 ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇത്തവണ 17 പേരും 2 കോമണേഴ്സ് മത്സരാർത്ഥികളുമടക്കം 19 പേർ മത്സരരംഗത്ത് ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. മത്സരിക്കാൻ സാധ്യതയുള്ള പലരുടേയും പേരുകൾ യുട്യൂബിലെ ബിഗ് ബോസ് അനലിസ്റ്റുകളിൽ പലരും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ബിഗ് ബോസ് ഹൗസിനെ കുറിച്ചുള്ള മോഹൻലാലിന്റെ പുതിയ പ്രെമോ വീഡിയോ വന്നതിന് ശേഷം വലിയ ട്വിസ്റ്റാണ് മത്സരാർത്ഥികളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് ഇപ്പോൾ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. പ്രമോയിൽ 25 പേർക്ക് കിടക്കാവുന്ന മുറികൾ ഒരുക്കണമെന്നായിരുന്നു ബിഗ് ബോസും അവതാരകനായ മോഹൻലാലും തമ്മിൽ സംസാരിക്കുന്നത്.

അതേസമയം അവസാന നിമിഷത്തിലെ ട്വിസ്റ്റിനെ പിന്നിലെ കാരണമെന്ത് പറയുകയാണ് ഇപ്പോൾ ബിഗ് ബോസ് വിശേഷങ്ങൾ പങ്കിടുന്ന യുട്യൂബർമാരിൽ ഒരാളായ അൻസിഫ്. തന്റെ പുതിയ വീഡിയോയിലാണ് അൻസിഫ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

biggbossmalayalamseason6-

അൻസിഫ് പറയുന്നത് ഇങ്ങനെ-' ബിന്നി സെബാസ്റ്റ്യൻ, ആര്യൻ കദോരിയ, അവതാരക ശാരിക, ഷാനവാസ് ഷാനു, അപ്പാനി ശരത്, ആദില-നൂറ, ജിഷിൻ മോഹൻ, നെവിൻ, അഭിശ്രീ, ആർജെ ബിൻസി, ദീപക് മോഹൻ, രേണു സുധി, അക്ബർ ഖാൻ, മുൻഷി രഞ്ജിത്ത് , ഒനിയൽ സാബു, രേഖ രതീഷ് എന്നീ 17 പേരുകളാണ് ഞാൻ ഉൾപ്പെടെ പല യുട്യൂബർമാരുടേയും കൺഫേംഡ് പ്രെഡിക്ഷൻ ലിസ്റ്റിൽ വന്ന പേരുകൾ. കോമണേഴ്സും ഇക്കൂട്ടത്തിൽ വരും. ഇത് കൂടാതെ ചിലർ കൂടി മത്സരാർത്ഥികളായി എത്തിയേക്കും. മാത്രമല്ല മുകളിൽ പറഞ്ഞ പേരുകളിൽ നിന്ന് ചിലരെ ഒഴിവാക്കാനുള്ള സാധ്യതയും ഉണ്ട്. അങ്ങനെ ഒഴിവാക്കിയേക്കുമെന്ന് മത്സരാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം.

സോഷ്യൽ മീഡിയ വഴി ഇതിനോടകം തന്നെ പല മത്സരാർത്ഥികളേയും ഉൾപ്പെടുത്തിയുള്ള പ്രെഡിക്ഷൻ ലിസ്റ്റുകൾ വന്നിട്ടുണ്ട്. മത്സരിക്കാൻ പോകുന്നവർക്ക് എതിരാളികളെ കുറിച്ചൊരു ധാരണ ഉണ്ടാക്കാൻ ഇത് സഹായിക്കും. ഇതിനോടകം തന്നെ എതിർ മത്സരാർത്ഥിക്കെതിരെ എങ്ങനെ ഗെയിം കളിക്കണമെന്ന ധാരണ പലരും ഉണ്ടാക്കിക്കാണും. ഇത് പൊളിക്കുകയാണ് ബിഗ് ബോസിന്റെ പ്രധാന ലക്ഷ്യം', അൻസിഫ് പറഞ്ഞു.

രേണു സുധി മത്സരിക്കുമോയെന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്. ബിഗ് ബോസ് കൺഫർമേഷൻ കൊടുത്ത വ്യക്തിയാണ് രേണു. രേണു സുധിക്കെതിരെ കേസും വിവാദങ്ങളുമൊക്കെ വരുന്നത് കൊണ്ട് ഇനി അവരെ മാറ്റി നിർത്തിയോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്തായാലും കാത്തിരുന്ന് കാണാം', അൻസിഫ് വ്യക്തമാക്കി.

ഇവർ തന്നെ ആകുമോ മത്സരിക്കുക?

മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് സംഭവിച്ച് രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതാണ് ബിഗ് ബോസ് ഷോയുടെ രീതി. തിരഞ്ഞെടുക്കപ്പെടുന്നവരോട് മത്സരിക്കുന്ന കാര്യം പുറത്ത് പറയരുതെന്ന നിർദേശവും ബിഗ് ബോസ് വെയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാണ് മത്സരാർത്ഥികളായി എത്തുന്നത് എന്ന കാര്യത്തിൽ ഷോ തുടങ്ങുമ്പോൾ മാത്രമാണ് പ്രേക്ഷകർക്ക് അറിയാൻ സാധിക്കാറുള്ളൂ. പലപ്പോഴും സോഷ്യൽ മീഡിയയിൽ വിവാദമായ പല ആളുകളും ഷോയിൽ എത്താറുണ്ട്. അതുകൊണ്ട് തന്നെ അത്തരം പേരുകൾ ഉൾപ്പെടുത്തിയുള്ള പ്രെഡിക്ഷൻ ലിസ്റ്റുകൾ ഷോ തുടങ്ങുന്നതിന് മുൻപ് തന്നെ വരും. ഇതിൽ ചിലർ മത്സരാർത്ഥികളായി എത്തിയിട്ടുണ്ടെങ്കിലും നൂറ് ശതമാനം ആരൊക്കെയാകും മത്സരിക്കുകയെന്ന് അറിയണമെങ്കിൽ ഷോ തുടങ്ങുന്നത് വരെ കാത്തിരുന്നേ മതിയാകൂ. എന്തായാലും പുതിയ സീസൺ ഇത്തവണ തകർക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. പുറത്തുവന്ന പ്രമോകൾ അത്തരമൊരു സൂചന നൽകുന്നുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+