Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഗ് ബോസ് സീസൺ 7 ലേക്ക് ഇവരെത്തുമോ? എന്നാൽ പുതിയ സീസൺ പൊളിക്കും; ആരും ചില്ലറക്കാരല്ല

മലയാളത്തിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതുവരെ 6 സീസണുകളാണ് മലയാളത്തിൽ പൂർത്തിയായത്. മാർച്ച് മാസത്തിലായിരിക്കും പുതിയ സീസൺ , അതായത് സീസൺ 7 ആരംഭിക്കുക. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റേറ്റിങ് കിട്ടിയ സീസൺ കഴിഞ്ഞതവണത്തെ സീസണായിരുന്നു. ബാര്‍ക്കിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 2.7 കോടിയിലധികം ആളുകൾ സീസൺ 6 കണ്ടിട്ടുണ്ട്. ഓടിടിയിലും സീസൺ 6 സൂപ്പർഹിറ്റായിരുന്നു. സോഷ്യൽ മീഡിയ ഇടപടെലിലടക്കം 100 ശതമാനം വളർച്ചയാണ് ഉണ്ടായത്.

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജാസ്മിൻ ജാഫറും ഗബ്രിയേൽ ജോസുമായിരുന്നു. ഇരുവരുടേയും കോമ്പോയാണ് ആദ്യം തൊട്ട് അവസാനം വരേയും ചർച്ചയായത്. എന്നാൽ ഷോയിൽ വിജയം നേടാൻ ഇരുവർക്കും സാധിച്ചില്ല. ഗബ്രി ഷോയുടെ 50ാം ദിവസവും ജാസ്മിൻ നാലാം സ്ഥാനവും നേടിയാണ് ബിഗ് ബോസിൽ നിന്നും പുറത്തായത്.

biggboss2

കഴിഞ്ഞ തവണത്തേത് പോലെ ഷോയെ ആകെ ഇളക്കിമറിക്കാൻ കഴിയുന്നവരെ കൊണ്ടുവന്നാൽ മാത്രമേ ബിഗ് ബോസ് സീസൺ 6 പോലെ ലാഭം കൊയ്യാൻ സാധിക്കൂ. അതുകൊണ്ട് തന്നെ സീസൺ 7 നായുള്ള മത്സരാർത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതിനോടകം തന്നെ ബിഗ് ബോസ് അണിറപ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമ-സീരിയൽ മേഖലകളിൽ നിന്നുള്ളവരുമൊക്കെ തന്നെയായിരിക്കും ഇത്തവണയും മത്സരാർത്ഥികളായി എത്തുകയെന്നാണ് സൂചന. അതിനിടയിൽ വിളിക്കാൻ സാധ്യതയുള്ള ചിലരുടെ പേരുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ആ പട്ടിക ഒന്ന് പരിശോധിക്കാം.

നടി സരിത ബാലകൃഷ്ണനാണ് പട്ടികയിലുള്ള ഒരാൾ. ഒരു കുക്കിങ് ചാനലും സരിത നടത്തുന്നുണ്ട്. സരിതയുടെ കുക്കിങ് വീഡയോക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്രണവ് കൊച്ചുവാണ് മറ്റൊരാൾ. അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായ പേരായിരുന്നു പ്രണവിന്റേത്. സഹോദരൻ പ്രവീണിനേയും ഭാര്യയേയും പ്രണവ് മർദ്ദിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു ചർച്ചയായി മാറിയത്. പ്രണവിന്റെ പീഡനത്തെ തുടർന്ന് സഹോദരനും ഭാര്യയും പിന്നീട് വീട് വിട്ട് താമസിക്കുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു.

പട്ടികയിലെ മറ്റൊരാൾ നടി പ്രിയങ്ക അനൂപ് ആണ്. നടൻ നാഷിദ് നൗഷാദ് , നടി മായാകൃഷ്ണ, ഏഷ്യാനെറ്റ് ചാനലിലെ സീരിയൽ താരം അവന്തിക മോഹൻ, നടിമാരായ മെറീന മൈക്കിൾ, കന്യ ഭാരതി എന്നിവരുടെ പേരുകളും ലിസ്റ്റിൽ ഉണ്ട്. ഒറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം തീർത്ഥ എംബിബിഎസ് വിദ്യാർത്ഥി ജാനകി ഓംകുമാർ ആണ് പട്ടികയെ വേറൊരാൾ. യുട്യൂബ് ചാനലായ മല്ലു ഫാമിലിയിലെ സുജിൻ , നടൻ ക്രിസ്റ്റി സെബാസ്റ്റ്യൻ, എൽജിബിടിക്യൂ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ജാസിൽ ജാസി, അവതാരകനായ റോഹൻ ലോണാർ, നൗഫൽ ഷഹാബ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, വ്ലോഗർ അൽത്വാഫ്, കേരളത്തിലെ ആദ്യ എക്കോ ഫ്രണ്ട്ലി ബ്രാന്റ് ഫൗണ്ടർ ആകാശ് അഖിലേഷ്, ഗ്രീൻ ഹൗസിലെ രോഹിത്, ഫിറ്റ്നസ് ട്രെയിനർ ദിൽസിൽ എം ഇക്ബാൽ, ഗായിക ഫൗസിയ റഷീദ്, കളരിക്കാരിയായ ആതിര, ബിസിനസുകാരനായ അരുൺ നായർ,ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ തുടങ്ങിയ പേരുകളും ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+