Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസൺ 7; മോഹൻലാലോ പൃഥ്വിരാജോ അതോ മംമ്ത മോഹൻദാസോ? ആ ട്വിസ്റ്റുണ്ടാകുമോ?..ഉത്തരം ഇതാ

മലയാളത്തിൽ വലിയ റേറ്റിംഗ് ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതുവരെ 6 സീസണുകളാണ് മലയാളത്തിൽ പൂർത്തിയാക്കിയത്. സാധാരണ ഗതിയിൽ മാർച്ചോടെയാണ് പുതിയ സീസൺ ആരംഭിക്കാറുള്ളത്. ഇത്തവണ പുതിയ സീസൺ എത്താതിരുന്നതോടെ സീസൺ 7 ഉണ്ടായേക്കില്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ വൈകാതെ തന്നെ പുതിയ സീസൺ എത്തുമെന്ന് പറയുകയാണ് ബിഗ് ബോസ് റിവ്യൂവർമാരിൽ ഒരാളായ രേവതി. തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട ഏറ്റവും പുതിയ വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്.

പുതിയ സീസൺ ഓഗസ്റ്റ് 3 നോ 10 നോ ലോഞ്ച് ചെയ്തേക്കുമെന്നാണ് രേവതി പറയുന്നത്. തമിഴ് ബിഗ് ബോസിന്റെ സെറ്റിൽ തന്നെയായിരിക്കും മലയാളം ബിഗ് ബോസ് എന്ന് തന്നെയാണ് വിവരമെന്നും അവർ പറയുന്നു. അതേസമയം ഇക്കുറി ആരാകും അവതാരകനായി എത്തുക എന്ന വലിയ ചോദ്യം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ മോഹൻലാലിന്റെ അവതരണത്തിനെതിരെ കടുത്ത അധിക്ഷേപങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. മോഹൻലാൽ മാറി നിൽക്കണമെന്ന ആവശ്യമായിരുന്നു ഒരു കൂട്ടർ ഉയർത്തിയത്.

biggboss3-1

ഈ സാഹചര്യത്തിൽ പല പേരുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. മോഹൻലാലിന് പകരക്കാരനായി സുരേഷ് ഗോപിയോ മുകേഷോ വന്നേക്കും, അല്ലെങ്കിൽ നടി മംമ്ത മോഹൻദാസിനേയോ പൃഥ്വിരാജിനേയോ അല്ലെങ്കിൽ ടൊവീനോയേയോ പരിഗണിച്ചേക്കും എന്ന് തുടങ്ങിയ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

തമിഴിൽ ഇത്തവണ കമൽഹാസന് പകരം വിജയ് സേതുപതിയായിരുന്നു അവതാരകനായി എത്തിയത്. ഷോയുടെ റേറ്റിംഗിനെ ഇത് സാരമായി ബാധിച്ചേക്കുമെന്നുള്ള ചർച്ചകൾ ഉണ്ടായെങ്കിലും വിജയ് സേതുപതിയുടെ വരവ് ഷോയുടെ റേറ്റിംഗ് ഉയർത്തിയെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ തമിഴിലെ പോലെ മോഹൻലാലിന് പകരം ഒരു യുവ നടനോ നടയോ വരുന്നത് ഷോക്ക് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്. എന്നാൽ ഷോയുടെ ഏറ്റവും വലിയ ആകർഷണം തന്നെ മോഹൻലാൽ ആണെന്നിരിക്കെ അദ്ദേഹത്തെ മാറ്റുന്നത് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ചർച്ചകൾ എങ്ങനെയൊക്കെ നടന്നാലും ഇക്കുറിയും മോഹൻലാൽ തന്നെയായിരിക്കും അവതാരകനായി എത്തുകയെന്നാണ് രേവതിക്ക് പറയാനുള്ളത്. ഈ വിവരം 90 ശതമാനം കൺഫേം ആണെന്നും രേവതി പറയുന്നു. അതിനിടെ ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുകയെന്ന ചർച്ചയും കൊഴുക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ കൂടുതൽ സോഷ്യൽ മീഡിയ താരങ്ങൾ എത്തുമോ അതോ സെലിബ്രിറ്റികളായിരിക്കുമോയെന്നതാണ് പ്രധാന ചർച്ച.

ബിഗ് ബോസ് സീസൺ 6 റേറ്റിംഗിൽ കുതിച്ചെങ്കിലും മത്സരാർത്ഥികളുടെ പ്രകടനത്തിൽ കടുത്ത നിരാശയായിരുന്നു ബിഗ് ബോസ് ആരാധകർ പങ്കിട്ടത്. ഗബ്രി-ജാസ്മിൻ കോമ്പോയിൽ ഷോ ഒതുങ്ങിപ്പോയെന്നാണ് പലരും ഉയർത്തിയ ആക്ഷേപം. അതിനാൽ ഇക്കുറി മികവ് പുലർത്തുന്ന മത്സരാർത്ഥികളെ തന്നെ അവതരിപ്പിക്കാൻ അണിറപ്രവർത്തകർ ശ്രദ്ധിക്കണമെന്ന അഭ്യർത്ഥനയാണ് പലരും മുന്നോട്ട് വെക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+