Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ സീസണിലെ ഏറ്റവും ബെസ്റ്റ് ഗെയിമർ ആയി നൂറ വളർന്ന് വരും: കാരണങ്ങള്‍ ഇതാണ്

ബിഗ് ബോസ് മലയാളം സീസണിന്റെ തുടക്കത്തില്‍ ആദിലയുടെ നിഴല്‍ എന്ന വിമർശനം കേള്‍ക്കേണ്ടി വന്ന താരമാണ് നൂറ. എന്നാല്‍ പതിയെ പതിയെ ഗെയിം മാറ്റിയ താരം ഇന്ന് ഷോയിലെ തന്നെ മികച്ച മത്സരാർത്ഥിയായി മാറിയിരിക്കുകയാണ്. ഇതിനടിയില്‍ ഒറ്റ മത്സരാർത്ഥിയായിരുന്ന ആദിലയേയും നൂറയേയും രണ്ട് മത്സരാർത്ഥികളായി തന്നെ ബിഗ് ബോസ് മാറ്റുകയും ചെയ്തു. ഇതോടെയാണ് നൂറയുടേയും ഗെയിം കൂടുതല്‍ ശക്തമായത്.

മത്സരം വിലയിരിത്തുമ്പോള്‍ ഈ സീസണിലെ ഏറ്റവും ബെസ്റ്റ് ഗെയിമർ ആയി ഉയർന്നു വരാൻ സാധ്യത ഉള്ള ആൾ നൂറയാണ് ആണെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ഇനി കിട്ടിയ നോമിനേഷൻ പവർ മൂന്ന് ആഴ്ച കറക്റ്റ് ആയി ഉപയോഗിച്ച് നോമിനേറ്റ് ചെയ്യപ്പെടുന്നവർ ഔട്ട്‌ ആകുക കൂടി ചെയ്‌താൽ നൂറ ടോപ്പിലേക്ക് കേറി വരും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വൈറലായി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

noora-

ഈ സീസണിലെ ഏറ്റവും ബെസ്റ്റ് ഗെയിമർ ആയി ഉയർന്നു വരാൻ സാധ്യത ഉള്ള ആൾ നൂറയാണ്. കാരണം ഇപ്പോൾ അവിടെ ഉള്ളതിൽ നന്മമരവും ഡ്രാമയും നടത്താതെ കറക്റ്റ് ഗെയിം കളിക്കുന്നു. അത് പോലെ നൂറയുടെ ഏറ്റവും പോസിറ്റീവ് ആയി തോന്നിയത് എതിരാളികളെ ഒരേ സമയം റെസ്‌പെക്ട് ചെയ്യുന്നു, അതിനോടൊപ്പം തന്നെ അവരുടെ വീക്ക് പോയിന്റ്സ് മനസ്സിലാക്കുന്നു എന്നതാണ്.

റെനയുമായി ഇഷ്യൂ ഉണ്ടായപ്പോൾ അവളെ മൊത്തത്തിൽ ഡിസ്ട്രോയി ചെയ്തു വിട്ടു. പക്ഷേ പിന്നീട് അത് കഴിഞ്ഞു മനസ്സിൽ ഒരു വിരോധവും വക്കാതെ വിളിച്ചു ആശ്വസിപ്പിച്ചു. ഇന്നലെ തന്നെ ആദിലയോട് ലൈവിൽ പറയുന്നുണ്ട് എത്ര ട്രിഗർ ആയാലും തെറി വിളിക്കരുത് എന്ന്. അത് പോലെ ഒറ്റയ്ക്ക് അവിടെ നിൽക്കുന്ന അനീഷിനോട് തുടക്കം മുതൽ റെസ്‌പെക്ട് ആണെന്ന് പറയുന്നു.

ഈ സീസണിൽ ഒരിക്കൽ പോലും ഒരു മത്സരാർത്ഥി, തന്റെ എതിരാളിയോട് റെസ്‌പെക്ട് തോന്നുന്നു എന്ന് ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല. അതിന്റെ കൂടെ തന്നെ അനീഷ് പറയുന്നത് കൂടുതലും മണ്ടത്തരങ്ങൾ ആണെന്ന് കൂടി പറയുന്നുണ്ട്. അതായത് ഒരേ സമയം തന്നെ എതിരാളിയുടെ പോസിറ്റീവും നെഗറ്റീവും മനസ്സിലാക്കുന്നു. പോസിറ്റീവ് ആയുള്ളത് തന്റെ ഗെയിമിന്റെ ഭാഗം ആക്കുന്നു.

നെഗറ്റീവ് ആയത് അയാൾക്ക് എതിരെ തന്നെ ഉപയോഗിക്കുന്നു. അനീഷിന് കോർണർ സീറ്റ് കൊടുക്കാതെ ട്രിഗർ ചെയ്യിപ്പിച്ചത് ഒക്കെ ഈ പ്ലാനിന്റെ ഭാഗമായിട്ടാണ്. അപ്പാനിയും ജീഷിനും അക്ബറും ഒക്കെ തെറി വിളിച്ചും തള്ളി മാറ്റിയും അനീഷിനെ പ്രോവോക്ക് ചെയ്യാൻ നോക്കുമ്പോൾ നൂറ "മാന്യമായി ഡിസ്റെസ്‌പെക്ട് ചെയ്യുക" എന്ന സ്ട്രാറ്റജി വച്ച് ഒരു അക്ഷരം പോലും മിണ്ടാതെ വെറുതെ ആ സീറ്റിൽ ഇരുന്നു അനീഷിനെ ട്രിഗ്ഗർ ചെയ്തു.

കഴിഞ്ഞ ആഴ്ച സീറ്റ് ആണെങ്കിൽ ഈ ആഴ്ച കോമഡിയായി ഒരു ഇരട്ടപേര് ഇട്ട് കൊടുത്തിട്ടുണ്ട്, അനീഷ് അതിൽ പോയി നേരെ വീണ് കൊടുത്തു പ്രവോക് ആകുകയും ചെയ്തു. ഇനി കിട്ടിയ നോമിനേഷൻ പവർ മൂന്ന് ആഴ്ച കറക്റ്റ് ആയി ഉപയോഗിച്ച് നോമിനേറ്റ് ചെയ്യപ്പെടുന്നവർ ഔട്ട്‌ ആകുക കൂടി ചെയ്‌താൽ നൂറ ടോപ്പിലേക്ക് കേറി വരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+