രേണു സുധി ബിഗ് ബോസിൽ ആദ്യ ടാസ്ക് പൂർത്തിയാക്കി? ഇന്നലെയിട്ട വീഡിയോ പച്ചക്കള്ളം?
ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ഗ്രാൻഡ് ലോഞ്ച് നാളെയാണ്. വൈകിട്ട് ഏഴ് മണിക്ക് പുതിയ സീസണിന് തുടക്കം കുറിക്കും. ഇത്തവണത്തെ ബിഗ് ബോസിൽ ആരൊക്കെ മത്സരിക്കും എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകർ.
വിവാദതാരമായ രേണു സുധിയുടെ പേര് തുടക്കം മുതൽ തന്നെ വലിയ ചർച്ചയാകുകയാണ്. "ബിഗ് ബോസിൽ മത്സരിക്കുമോ?" എന്ന ചോദ്യം ഉയരുമ്പോൾ തന്നെ മത്സരിക്കാൻ താത്പര്യമുണ്ടെന്നും, വിളിച്ചാൽ തീർച്ചയായും പങ്കെടുക്കുമെന്നും രേണു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വരേയും രേണു ആവർത്തിച്ചത് ഇതുവരേയും തനിക്ക് ബിഗ് ബോസിൽ നിന്നും വിളി വന്നിട്ടില്ലെന്നാണ്.

അതേസമയം, ബിഗ് ബോസിൽ പങ്കെടുക്കാനായി രേണു ചെന്നൈയിൽ എത്തിയെന്നാണ് യൂട്യൂബർമാർ ആവർത്തിച്ച് പറയുന്നത്. ഇതിന്റെ ഇടയിൽ കഴിഞ്ഞ ദിവസം ഈ വാദങ്ങൾ എല്ലാം തള്ളിക്കൊണ്ട് രേണു ഒരു വീഡിയോ പങ്കുവെച്ചു. ചേച്ചിയുടെ വാടക വീട്ടിൽ ഇരുന്നുകൊണ്ടായിരുന്നു വിവാദങ്ങളോട് രേണു പ്രതികരിച്ചത്. ബിഗ് ബോസിൽ പോയിട്ടില്ലെന്നും, ഇപ്പോഴും വീട്ടിലാണെന്നും രേണു വീഡിയോയിൽ പറഞ്ഞു.
എന്നാൽ രേണു പറയുന്നത് പച്ചക്കള്ളമാണെന്ന് ബിഗ് ബോസ് അനലിസ്റ്റായ അൻസിഫ് (മൂൺലൈറ്റ് മീഡിയ) ആരോപിക്കുന്നു. രേണു ബിഗ് ബോസിൽ എത്തിയെന്നും ആദ്യ ടാസ്ക് പൂർത്തിയാക്കിയെന്നുമാണ് അറിയാൻ സാധിച്ചതെന്ന് അൻസിഫ് പറഞ്ഞു. കഴിഞ്ഞ ദിവസം രേണു പങ്കുവെച്ച വീഡിയോ അവരുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് അൻസിഫ് ആരോപിച്ചു.
'ചിലർ പറയുന്നത് രേണു ബിഗ് ബോസിൽ പങ്കെടുക്കാൻ എത്തിയെങ്കിലും അവരെ പുറത്താക്കിയെന്നാണ്. ചിലർ പറയുന്നത് ഷോയിൽ കയറുന്നതിന് മുൻപെ അവർ വോട്ട് അഭ്യർത്ഥിച്ച് പോസ്റ്റിട്ടു, അതിന്റെ പേരിൽ അയോഗ്യയാക്കിയതാണെന്നും. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളേയും അനാവശ്യചർച്ചകളുമാണ്. രേണു സുധിയെക്കുറിച്ച് ഇങ്ങനെ വീഡിയോകൾ ചെയ്താൽ ചർച്ചയാകുമെന്നറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നത്. തന്നെക്കുറിച്ച് ഇങ്ങനെ വിഡിയോ വരുമെന്ന് രേണുവിനും അറിയാമായിരുന്നു. അതുകൊണ്ടാണ് താൻ ഇവിടെയുണ്ടെന്നും ബിഗ് ബോസിൽ പോയിട്ടുണ്ടെന്നും പറഞ്ഞ് കൊണ്ട് മുൻപേ തയ്യാറാക്കി വെച്ചൊരു വീഡിയോ ഇപ്പോൾ പങ്കുവെച്ചത്. ആ വീഡിയോയുടെ പകുതിക്ക് വെച്ച് കട്ട് ചെയ്ത് സംസാരിക്കുന്നുണ്ട്. ആ വീഡിയോയിൽ പലതും രേണു പറയുന്നുണ്ട്. അത് കട്ട് ചെയ്തത് മറ്റെന്തൊക്കെയോ പറയുന്നതിനാലാണ്', അൻസിഫ് വീഡിയോയിൽ പറഞ്ഞു.
കോമണർ മത്സരാർത്ഥിയായി ആരൊക്കെ?
ബിഗ് ബോസിൽ ഈസിമെയിൽ രണ്ട് കോമൺർ മത്സരാർത്ഥികൾ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. അനീഷ്, ജിപ്സ എന്നിവാരണ് കോമൺർ കാറ്റഗറിയിൽ മത്സരിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും, "ജിപ്സ്" അല്ല, "ജിസിൽ" എന്ന പെൺകുട്ടിയായിരിക്കും മത്സരിക്കുകയെന്നാണ് ഇപ്പോഴത്തെ സൂചന. ഇതേക്കുറിച്ച് വ്യക്തത ഇല്ലെന്നും അൻസിഫ് പറയുന്നു.
മത്സരിക്കാൻ 20 പേർ
ആര്യൻ കദോരിയ, ഷാനവാസ് ഷാനു, ശൈത്യ സന്തോഷ്, അനുമോൾ
ഇന്ഫ്ലുവൻസർ ആയ അഭിശ്രീ, ലെസ്ബിയൻ പങ്കാളികളായ ആദില നസ്രിൻ, ഫാത്തിമ നൂറിൻ,അവതാരക ശാരിക, ആർജെ ബിൻസി, സ്റ്റാന്റപ്പ് കൊമേഡിയൻ ദീപക് മോഹൻ, ഫാഷൻ കൊറിയോഗ്രാഫർ നെവിൻ
നടൻ അപ്പാനി ശരത്, കലാഭവൻ സരിഗ, ജിപ്സ ബീഗം,ഒനിയൽ സാബു, ബിന്നി സെബാസ്റ്റ്യൻ, രേണു സുധി കൂടാതെ രണ്ട് കോമണർ മത്സരാർത്ഥികളും മത്സരിക്കുമെന്നാണ് അൻസിഫിന്റെ പ്രെഡിക്ഷൻ ലിസ്റ്റ്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications