Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധി ബിഗ് ബോസില്‍ കയറിയത് അവസാനം, കേറിയ പാടെ അടിപൊട്ടി? രേവതി പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 7-ന്റെ ഗ്രാന്‍ഡ് ലോഞ്ച് ഇന്ന് നടക്കാനിരിക്കുകയാണ്. വൈകിട്ട് ഏഴ് മണിക്ക് പുതിയ സീസണിന് തുടക്കം കുറിക്കും. ഇത്തവണത്തെ ബിഗ് ബോസില്‍ ആരൊക്കെ മത്സരിക്കും എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറെ നാളായി നിറഞ്ഞ് നില്‍ക്കുന്ന രേണു സുധി ബിഗ് ബോസില്‍ ഉണ്ടാകും എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ബിഗ് ബോസ് സംബന്ധിയായ വീഡിയോകള്‍ ചെയ്യുന്ന രേവതിയും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഇപ്പോഴിതാ രേണു സുധി അവസാനമായാണ് ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത് എന്നും കയറിയ പാടെ അടി പൊട്ടി എന്നുമുള്ള റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേവതി. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ ദീപക് മോഹന്റെ കാര്യത്തില്‍ സ്ഥിരീകരണമില്ല എന്നും രേവതി പറയുന്നു. രേവതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്....

Renu Sudhi

'കേറിയ പാട് തന്നെ അടിപൊട്ടിയിട്ടുണ്ട് അതും രേണു സുധി എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായിരിക്കും സംഭവം? ഇങ്ങനെ വല്ല അടിയും പൊട്ടിയിട്ടുണ്ടോ. അത് മാത്രമല്ല ദീപക് മോഹന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ഡൗട്ട് ഉണ്ട്. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍. അഭിശ്രീ ഉണ്ടോ ഇല്ലയോ. നമുക്ക് എല്ലാം ഒന്ന് കൂടി പറയാം. എല്ലാവരും ബിഗ് ബോസ് വീടിന് അകത്ത് കയറി. ഗിസൈല്‍ തക്കറാലയും റന ഫാത്തിമയും കയറി.

ഗിസൈല്‍ തക്കറാല ഹാഫ് മലയാളിയാണ് എന്നാണ് അറിയാന്‍ സാധിച്ചത്. പഞ്ചാബിയാണ്, മിസ് രാജസ്ഥാന്‍ ആണ്. ബിഗ് ബോസ് 9 ഹിന്ദിയിലൊക്കെ പങ്കെടുത്തിട്ടുണ്ട്. ഈ പുള്ളിക്കാരി ഹാഫ് മലയാളി എന്നാണ് പറയുന്നത്. ഇനി നോക്കട്ടെ പുള്ളിക്കാരി മലയാളം പറയുമോ എന്നുള്ളത്. ബിഗ് ബോസ് ഹിന്ദിയില്‍ മലയാളം പറഞ്ഞതായി ഓര്‍മയില്ല. ഗിസൈല്‍ തക്കറാലെയെ ആണ് ജിസില്‍ എന്ന് പറയുന്നത്.

ഗിെൈസല്‍ തക്കറാലയും റണ ഫാത്തിമയും ഉണ്ട്. അഭിശ്രീയുടേയും ദീപക് മോഹന്റേയും കാര്യം ഞാന്‍ കഴിഞ്ഞ വീഡിയോയില്‍ പറഞ്ഞിരുന്നു. രണ്ട് പേരും കയറിയോ എന്ന കാര്യത്തില്‍ സംശയം ഉണ്ട് എന്ന് ഞാന്‍ പറഞ്ഞിരുന്നു. ദീപക് മോഹന്‍ ഇല്ല എന്നാണ് അറിയാന്‍ സാധിച്ചത്. അഭിശ്രീ ഉണ്ട്. അഭിശ്രീക്ക് കാലിന് എന്തോ ഒരു ബുദ്ധിമുട്ട് ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

അപ്പോള്‍ കുറെ പേര്‍ എന്നോട് ചോദിച്ചു ടാസ്‌കൊക്കെ എങ്ങനെ കളിക്കും എന്ന്. അതിനെ കുറിച്ച് എനിക്ക് അറിയത്തില്ല. ബിഗ് ബോസില്‍ എല്ലാ കണ്ടസ്റ്റന്റും ഒരുപോലെയാണ്. ഇങ്ങനെ ഒരു ഇത് വരുന്നത് മറ്റ് കണ്ടസ്റ്റന്റിനും ഒരു ബുദ്ധിമുട്ടായിരിക്കും. കാരണം കളിക്കുമ്പോള്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടും വരുമോ എന്ന് തോന്നും. അത് ആര്‍ക്കായാലും വരും. ഞാന്‍ പിടിച്ചുമാറ്റണോ, തള്ളിയിടണോ എന്നുള്ള ഒരിത് വരും.

പക്ഷെ അഭിശ്രീ നല്ല സൂപ്പറായിട്ട് ഓടി നടക്കുന്ന ആള്‍ തന്നെയാണ്. മറ്റ് മത്സരാര്‍ത്ഥികള്‍ അത് സൂക്ഷിച്ചോളും. അഭിശ്രീ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ദീപക് മോഹന്റെ പേര് സംശയമാണ്. രേണു സുധി അവസാനമാണ് കയറിയത്. അവിടെ കയറിയ പാട് തന്നെ അടിപൊട്ടി എന്നാണ് അറിയുന്നത്. കണ്ടറിയാം ബാക്കി. ഇന്ന് എന്തായാലും ഗ്രാന്റ് ലോഞ്ച് കഴിഞ്ഞിട്ട് നാളത്തെ പ്രോമോ കാണിക്കുമല്ലോ. അതിലാണ് കാണേണ്ടത്.

രേണു സുധി, അഭിശ്രീ, അപ്പാനി ശരത്ത്, ബിന്നി സെബാസ്റ്റ്യന്‍, ഒണിയല്‍ സാബു, അക്ബര്‍ ഖാന്‍, ശാരിക, കലാഭവന്‍ സരിഗ, ശൈത്യ സന്തോഷ്, ആര്യന്‍ കതോറിയ, ഷാനവാസ്, നിവീന്‍, അനുമോള്‍, ആര്‍ജെ ബിന്‍സി, ആദില നൂറ, മുന്‍ഷി രഞ്ജിത്ത്, റണ ഫാത്തിമ, ഗിസൈല്‍ തക്കറാല എന്നിവരാണ് കയറിയിരിക്കുന്നത്. ഇതില്‍ ദീപക് മോഹന്റെ കാര്യത്തില്‍ സംശയമാണ്. കോമണര്‍ അനീഷും ഉണ്ട്.

സ്ത്രീകളാണ് കൂടുതലും. ഇതില്‍ ഇനി വൈല്‍ഡ് കാര്‍ഡും കേറും. നാല് കോമണേഴ്‌സ് ഉണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. അവര്‍ ചിലപ്പോള്‍ വൈല്‍ഡ് കാര്‍ഡിലും വന്നേക്കാം', രേവതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+