ബിഗ് ബോസ് മലയാളം; രേണു സുധി ആദ്യ ദിവസം ഹൗസിൽ കയറില്ല?മറ്റൊരു ട്വിസ്റ്റ്?ചെന്നൈയിൽ എത്തിയത് ഈ 15 പേർ?
ബിഗ് ബോസ് മലയാളം സീസൺ 7 ന് ആയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഓഗസ്റ്റ് 3 ന് ഷോയുടെ ഗ്രാന്റ് ലോഞ്ച് നടക്കും. കഴിഞ്ഞ തവണത്തെ സീസണിനെ അപേക്ഷിച്ച് മത്സരം പൊടിപാറുമെന്ന സൂചനയാണ് ഇതുവരെ പുറത്തുവന്ന പ്രമോകൾ നൽകുന്നത്.
ബിഗ് ബോസ് മത്സരാർത്ഥികൾ സ്ഥിരം പുറത്തെടുക്കുന്ന ഗെയിം പാറ്റേണുകൾ പൂർണമായും പൊളിക്കുമെന്നാണ് ഷോയുടെ അണിയറപ്രവർത്തകർ നൽകുന്ന സൂചന. ഇത്തരത്തിൽ മത്സരം കടുക്കണമെങ്കിൽ ശക്തരായ മത്സരാർത്ഥികൾ തന്നെ കളത്തിലിറങ്ങണമല്ലോ. ആരായിരിക്കും ഇത്തവണ മത്സരിക്കാനെത്തുക? 19 പേർ മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് ബിഗ് ബോസ് അനലിസ്റ്റ് ആയ അൻസിഫ് പങ്കുവെയ്ക്കുന്നത്. ഇതിൽ 15 പേർ ചെന്നൈയിൽ എത്തിയെന്ന് അൻസിഫ് പറയുന്നു. ഇവരുടെ പേരുകളും അൻസിഫ് പങ്കുവെച്ചു. പരിശോധിക്കാം

ലെസ്ബിയൻ ആദില നെസ്റിൻ-ഫാത്തിമ നൂറിൻ. പങ്കാളികൾക്കൊപ്പം ജീവിക്കാൻ നടത്തിയ നിയമപോരാട്ടത്തോടെയാണ് ഇരുവരും വാർത്തകളിൽ ഇടംപിടിച്ചത്. വീട്ടുകാരിൽ നിന്നും കടുത്ത പീഡനമാണ് തങ്ങൾക്ക് നേരിടേണ്ടി വന്നതെന്ന് ആദിലയും ഫാത്തിമയും മുൻപ് വെളിപ്പെടുത്തിയിരുന്നു.
പൊതുവെ ബിഗ് ബോസിൽ സിനിമ-സീരിയൽ മേഖലകളിൽ നിന്നുള്ള നിരവധി പേർ ഷോയിൽ എത്താറുണ്ട്. കഴിഞ്ഞ സീസണിൽ പക്ഷെ ഈ പതിവ് തെറ്റി. സോഷ്യൽ മീഡിയ താരങ്ങളും ഇന്റഫ്ലുവൻസർമാരുമായിരുന്നു മത്സരിച്ചവരിൽ ഏറെയും. എന്നാൽ ഇക്കുറി നിരവധി നടീനടൻമാർ മത്സരിക്കാൻ എത്തുന്നുണ്ട്. നടൻ ആര്യൻ കദോരിയ, നടി അനുമോൾ, അപ്പാനി ശരത്,നടി ബിന്നി സെബാസ്റ്റൻ, നടൻ മുൻഷി രഞ്ജിത്ത്, ഷാനവാസ് ഷാനു എന്നിവരാണ് മത്സരിക്കുന്നത്.
ഇതുകൂടാതെ ഫാഷൻ കൊറിയോഗ്രാഫറായ നെവിൻ, ഗായകൻ അക്ബർ ഖാൻ ,
ഫുഡ് വ്ലോഗർ ഒനിയൽ സാബു, ,ആർട്ടിസ്റ്റ് ശൈത്യ സന്തോഷ്, അവതാരക ശാരിക, സ്റ്റാന്റപ് കൊമേഡിയൻ ദീപക് മോഹൻ, ഇൻഫ്ലുവൻസർ അഭിശ്രീ എന്നിവരും ചെന്നൈയിൽ എത്തിയിട്ടുണ്ടെന്ന് അൻസിഫ് തന്റെ പുതിയ വീഡിയോയിൽ പങ്കുവെച്ചു.
രേണു സുധി മത്സരിക്കുന്നില്ലേ?
ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ തുടക്കം മുതൽ ഇടംപിടിച്ച പേരാണ് രേണു സുധിയുടേത്. ഒന്നിന് പുറകെ ഒന്നായി രേണുവിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ടപ്പോൾ ആത്മവിശ്വാസത്തോടെയാണ് രേണു ഇതിനെ നേരിട്ടത്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ഇതിന് പിന്നാലെയാണ് രേണുവും ഇത്തവണ ഷോയിലേക്ക് എത്തുമെന്ന ചർച്ചകൾ സജീവമായത്. ബിഗ് ബോസിൽ പങ്കെടുക്കുമോയെന്ന് പലപ്പോഴായി രേണുവിനോട് ചോദ്യം ഉയർന്നിരുന്നുവെങ്കിലും തന്നെ ഇതുവരെ ഷോയിലേക്ക് വിളിച്ചിട്ടില്ലെന്നായിരുന്നു രേണു പറഞ്ഞത്. എന്നാൽ രേണു സുധി ബിഗ് ബോസിലേക്ക് പങ്കെടുക്കാനായി ചെന്നൈയിൽ എത്തിയിട്ടുണ്ടെന്നാണ് അൻസിഫ് വീഡിയോയിൽ പറയുന്നത്. അതേസമയം രേണു സുധിയെ ആദ്യ ദിവസം ബിബി വീട്ടിലേക്ക് കയറ്റിവിടാതെ അടുത്ത ദിവസം കടത്തി വിട്ട് മറ്റൊരു ട്വിസ്റ്റിനാണഅ ബിബി തയ്യാറെടുക്കുന്നതെന്നും അൻസിഫ് പറയുന്നു.
കോമണർ മത്സരാർത്ഥിയും
ബിഗ് ബോസിൽ പങ്കെടുക്കാനെത്തുന്ന
16ാമത്തെ ആൾ ഒരു കോമണർ മത്സരാർത്ഥി ആയിരിക്കുമെന്നും അൻസിഫ് വീഡിയോയിൽ പറയുന്നു. നേരത്തേ ജിഷിൻ മോഹൻ മത്സരിച്ചേക്കുമെന്ന് അൻസിഫ് പറഞ്ഞിരുന്നു. എന്നാൽ നിലിവിൽ തനിക്ക് ഇത് സംബന്ധിച്ച് യാതൊരു വിവരവും ഇല്ലെന്നും ഇനി താരം വൈൽഡ് കാർഡ് ആയി മത്സരിക്കുമോയെന്ന് വ്യക്തമല്ലെന്നും അൻസിഫ് വ്യക്തമാക്കി. ആർജെ ബിൻസിയും മത്സരിച്ചേക്കുമെന്നും വീഡിയോയിൽ പറയുന്നു. എന്തായാലും ആരൊക്കെ മത്സരിക്കുമെന്ന് അറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications