'ബിഗ് ബോസിലേക്ക് രേണുവിനെ അയച്ചത് ദൈവം, കപ്പ് ഉറപ്പ്'; ലാലേട്ടന്‍ രേഷ്മ തങ്കച്ചനെന്ന് വിളിച്ചില്ലല്ലോ
കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് രേണു സുധി. ഇപ്പോള്‍ ബിഗ് ബോസിലേക്കും രേണു സുധി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ അവസാന മത്സരാര്‍ത്ഥിയായിട്ടാണ് രേണു എത്തിയത്. ഇത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ രേണുവിന്റെ ബിഗ് ബോസ് എന്‍ട്രിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം.
മെയിന്‍സ്ട്രീംവണ്‍ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം. രേണു ബിഗ് ബോസ് ഹൗസില്‍ കയറിയതില്‍ സന്തോഷമുണ്ട് എന്നും 100 ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്ന് കപ്പ് നേടിയായിരിക്കണം രേണു മടങ്ങിയെത്തേണ്ടത് എന്നാണ് പ്രാര്‍ത്ഥന എന്നും രേണുവിന്റെ അമ്മ പറഞ്ഞു. ദൈവമാണ് രേണുവിനെ ബിഗ് ബോസിലേക്ക് എത്തിച്ചത് എന്നും അവര്‍ പറഞ്ഞു. രേണുവിന്റെ കുടുംബത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

രേണു ബിഗ് ബോസില്‍ വന്നതില്‍ വലിയ സന്തോഷമുണ്ട് എന്ന് രേണുവിന്റെ അച്ഛന്‍ തങ്കച്ചന്‍ പറഞ്ഞു. 'എല്ലാവരും പറഞ്ഞത് രേണു ബിഗ് ബോസില്‍ വരില്ല എന്നായിരുന്നു. പക്ഷെ മറ്റൊരാള്‍ പറയുന്ന കാര്യമല്ല യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്ന് നേരിട്ട് കണ്ടപ്പോള്‍ മനസിലായി. വലിയ സന്തോഷമുണ്ട്,' അദ്ദേഹം പറഞ്ഞു. എല്ലാവരും രേണുവിനെ കുറ്റപ്പെടുത്തിയപ്പോള്‍ സങ്കടമുണ്ടായിരുന്നു എന്ന് രേണുവിന്റെ അമ്മയും പറഞ്ഞു.
'എനിക്ക് വലിയ സങ്കടമുണ്ടായിരുന്നു. എല്ലാവരും രേണുവിനെ തള്ളിപ്പറഞ്ഞു. എന്റെ കുഞ്ഞിനെ, രേണു ബിഗ് ബോസില്‍ വരില്ല എന്ന് എല്ലാവരും പറഞ്ഞു. വ്‌ളോഗര്‍മാരെല്ലാം പറഞ്ഞു രേണു ബിഗ് ബോസില്‍ പോകില്ല എന്ന്. എന്നാല്‍ ദൈവം അവളെ അവിടെ എത്തിച്ചു. അതില്‍ വലിയ സന്തോഷമുണ്ട്,' അവര്‍ പറഞ്ഞു. രേണു ഇതുവരെ എത്തിയത് ഒറ്റയ്ക്കാണെന്ന് ചേട്ടനും പറഞ്ഞു. ആരും സപ്പോര്‍ട്ട് ചെയ്യാനില്ലായിരുന്നു.
ബിഗ് ബോസില്‍ രേണു വിജയിക്കണം എന്ന് തന്നെയാണ് ആഗ്രഹം എന്ന് രേണുവിന്റെ ചേച്ചിയും പറഞ്ഞു. ആ ഒരു കാറ്റഗറിയില്‍പ്പെട്ട ആരും രേണു സര്‍വൈവ് ചെയ്ത പോലെ സര്‍വൈവ് ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം സപ്പോര്‍ട്ട് ലഭിക്കേണ്ടയിടത്തും കരുതലും നിയമസംരക്ഷണവും ലഭിക്കേണ്ടയിടത്ത് നിന്നുമെല്ലാം അവള്‍ക്ക് അവഗണനയും നെഗറ്റീവും മാത്രമെ ലഭിച്ചിട്ടുള്ളൂ.
അതില്‍ നിന്ന് അവര്‍ക്ക് ആരുടേയും സപ്പോര്‍ട്ടില്ലാതെ ഇത്രയൊക്കെ എത്തിപ്പെടാന്‍ പറ്റും എന്നുണ്ടെങ്കില്‍ അതും അവള്‍ സര്‍വൈവ് ചെയ്യും. ലാലേട്ടന്‍ രേണു സുധി എന്ന് വിൡച്ചപ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നി. കാരണം വ്‌ളോഗേഴ്‌സ് കുറെ പേര്‍ രേഷ്മ പി തങ്കച്ചന്‍ എന്നാണ് ഒഫിഷ്യല്‍ പേര് എന്നുള്ളത് കൊണ്ട് അത് അറിഞ്ഞതില്‍ പിന്നെ രേണു സുധി എന്ന് വിളിച്ചിട്ടില്ല.
സുധി ചേട്ടന്റെ പേര് രേണുവിന്റെ കൂടെ ചേര്‍ക്കാന്‍ യോഗ്യതയില്ല എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. പക്ഷെ എന്ത് തന്നെയായാലും നിയമപരമായിട്ട് അവളുടെ ഭര്‍ത്താവാണ് അത്. മാര്യേജിന് മുന്‍പ് അച്ഛന്റെ പേര് ചേര്‍ക്കുമെങ്കിലും മാര്യേജിന് ശേഷം ഭര്‍ത്താവിന്റെ പേരാണ് ചേര്‍ക്കുന്നത്. അവരുടെ ഹസ്ബന്റാണ്. അതുകൊണ്ട് രേണു സുധി എന്ന പേരാണ് പിന്നീട് ഉപയോഗിച്ചത്.
പക്ഷെ അവളോടുള്ള ഇഷ്ടക്കേട് കൊണ്ട് എല്ലാ വ്‌ളോഗിലും രേഷ്മ പി തങ്കച്ചന്‍ എന്നാണ് പലരും കൊടുത്തത്. ആ അവസരത്തില്‍ ലാലേട്ടന്‍ തന്നെ അവളെ രേണു സുധി എന്ന് വിളിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. രേണു ബിഗ് ബോസില്‍ പോകുന്നത് ഞങ്ങള്‍ പോലും അറിഞ്ഞത് അവസാന രണ്ട് ദിവസം മുന്‍പാണ്.












Click it and Unblock the Notifications