Get Updates
Get notified of breaking news, exclusive insights, and must-see stories!

അവനെ നമുക്ക് ധൈര്യമായി കെട്ടിപ്പിടിച്ച് കിടന്നുറങ്ങാം; ആദിലയും നൂറയും കമ്മ്യൂണിറ്റിക്ക് അപമാനമെന്ന് ശാരിക

ബിഗ് ബോസ് മലയാളം സീസണ്‍ 7, ഏഴാം വാരത്തില്‍ എത്തുമ്പോള്‍ അപ്രതീക്ഷിതമായ ട്വിസ്റ്റുകളും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വലിയ വാഗ്വാദങ്ങളുമായി അത്യന്തം നാടകീയമായി മുന്നോട്ടു പോവുകയാണ്. എല്ലാവരും ഹൗസിനുള്ളിലെ തങ്ങളുടെ നിലനില്‍പ്പിനായി പരസ്പരം പോരടിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വേദ് ലക്ഷ്മി കൂടി എത്തിയതോടെ ബിഗ് ബോസ് ഹൗസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.

ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥിയായ നെവിന് എതിരെ കഴിഞ്ഞ ദിവസം ഷാനവാസ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.നെവിനില്‍ നിന്നും മോശം അനുഭവം ഉണ്ടായി എന്നാണ് ഷാനവാസ് ആരോപിച്ചത്. നെവിന്‍ പലപ്പോഴും ദ്വയാര്‍ഥം കലര്‍ത്തി സംസാരിക്കുന്നുണ്ടെന്നും ഷാനവാസ് ആരോപിച്ചു. ഷാനവാസിന് ലൗ ലാംഗ്വേജ് അറിയില്ലെന്ന് പറഞ്ഞു നെവിന്‍ രൂക്ഷമായി തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. നെവിനെ പിന്തുണച്ചാണ് അഭിലാഷും സംസാരിച്ചത്.

sarika-nevin

ഈ സീസണ്‍ ബിഗ് ബോസ് ഏറ്റവും രസകരമായി കൊണ്ടുപോകുന്നതില്‍ നെവിന് സുപ്രധാനമായ പങ്കുണ്ട്.നെവിന്റെ പ്രകടനങ്ങളോട് ഒരേസമയം വിയോജിക്കുന്നവരും പിന്തുണയ്ക്കുന്നവരും ഉണ്ട്. ഇപ്പോഴിതാ, ബിഗ് ബോസില്‍ കടുത്ത ആരോപണങ്ങള്‍ നേരിടുന്ന നെവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത് മുന്‍ മത്സരാര്‍ത്ഥിയായ ശാരികയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരിക നെവിന് പിന്തുണ അറിയിച്ചത്.

ശാരികയുടെ വാക്കുകള്‍: ബിഗ് ബോസ് ഹൗസ് ഏറ്റവും അരോചകമായ മത്സരാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനെക്കുറിച്ച് സംസാരിച്ചില്ലെങ്കില്‍ അത് നീതികേടാവും എന്ന് പറഞ്ഞാണ് ശാരിക വീഡിയോ ആരംഭിക്കുന്നത്. ഈ സീസണില്‍ 21 ദിവസം ശാരിക ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നു. അതിനു ശേഷമാണ് പുറത്തായത്.

ബിഗ് ബോസ് സീസണുകള്‍ കണ്ട ഏറ്റവും നല്ല എന്റര്‍ടെയ്‌നറാണ് നെവിന്‍. 21 ദിവസങ്ങളാണ് ഞാന്‍ അവിടെ ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് ചെറിയ ദിവസങ്ങളല്ല. അവിടെ ഏറ്റവും മാന്യമായി പെരുമാറുന്ന മത്സരാര്‍ത്ഥിയാണ് നെവിന്‍. ഒരു നോട്ടത്തിലോ ടച്ചിലോ സാമീപ്യം കൊണ്ടു പോലുമോ മോശമായി സ്പര്‍ശിക്കാത്ത ഒരാളാണ് നെവിന്‍. നമ്മുടെ കൂട്ടത്തില്‍ വന്ന് കിടന്നാലും നമുക്ക് ധൈര്യമായി കെട്ടിപ്പിടിച്ച് കിടന്നുറങ്ങാം. അത്ര നല്ല മനുഷ്യനാണ്. എന്റെ അനുഭവത്തില്‍ നിന്നാണ് ഞാന്‍ ഇതു പറയുന്നത്

അവനെ കുറിച്ചാണ് ആദില ഇപ്പോള്‍ ആരോപണമുന്നയിച്ചത്. സത്യത്തില്‍ ആദിലയും ലക്ഷ്മിയും തമ്മില്‍ ഇപ്പോള്‍ എന്താണ് വ്യത്യാസമാണ് ഉള്ളത്. ഒരു കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്തു വരുമ്പോള്‍ ആ കമ്മ്യൂണിറ്റിയുടെ അന്തസ് കാത്തുസൂക്ഷിക്കാനുള്ള മര്യാദ ആദില കാണിക്കണം. അല്ലാതെ എന്ത് അടിസ്ഥാനത്തിലാണ് നെവിന്‍ ശരിയല്ല എന്ന് പറഞ്ഞത്. ആദിലയും നൂറയും കിടക്കുന്ന കട്ടിലില്‍ ഒരേയൊരു തവണ മാത്രമാണ് നെവിന്‍ വന്നു കിടന്നത്. അത് ഇഷ്ടമല്ല എന്ന് അവര്‍ പറഞ്ഞപ്പോള്‍ പിന്നീട് ഒരിക്കലും ആദിലയുടെയും നൂറയുടെയും കട്ടിലില്‍ അവന്‍ കിടന്നിട്ടില്ല. അതാണ് അവന്റെ അന്തസ്.

നെവിനോട് ഇഷ്ടമല്ല എന്ന് നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അവന്‍ ഒരിക്കലും ചെയ്യില്ല. നെവിന്‍ എന്റെ കൂടെ വന്നിരിക്കുന്നത് എനിക്ക് ഒരിക്കലും അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നിയിട്ടില്ല. ഏതൊരു സ്ത്രീക്കും മനസിലാകും കംഫര്‍ട്ടബിള്‍ അല്ലാത്ത രീതിയില്‍ ടച്ച് ചെയ്താല്‍. വളരെ അന്തസുള്ള കണ്ടസ്റ്റന്റാണ് നെവിന്‍. ആദിലയും നൂറയും കമ്മ്യൂണിറ്റിക്ക് ഒരു അപമാനമാണ്.

നെവിനെ കുറിച്ച് പറയാന്‍ എന്ത് അര്‍ഹതയാണ് ആദിലയ്ക്ക് ഉള്ളത്. ആളുകളുടെ ജെന്‍ഡര്‍ കാണിക്കാനുള്ള സ്ഥലമാണോ ബിഗ് ബോസ്. ജെന്‍ഡര്‍ ഇക്വാളിറ്റി അളക്കാനുള്ള സ്ഥലമാണോ ബിഗ് ബോസ്. അവന്റെ ജെന്‍ഡര്‍ അവന് ഇഷ്ടമുണ്ടെങ്കില്‍ റിവീല്‍ ചെയ്യട്ടെ. നെവിന്‍ ജെന്‍ഡര്‍ ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ് ആദില പറയുന്നത്. ഷാനവാസ് ശുദ്ധ തെമ്മാടിത്തരമാണ് ബിഗ് ബോസില്‍ കാണിക്കുന്നതെന്നും ശാരിക ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+