Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്റേയും ജിസേലിന്റേയും ബിഗ് ബോസ് ഗെയിം പ്ലാൻ ആണത്; റെന അടിമക്കണ്ണ്'; വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 7 മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ കൂടുതൽ കലുഷിതമാകുകയാണ് ഹൗസിലെ അന്തരീക്ഷം. പരസ്പരം പോരടിച്ചും തർക്കിച്ചും ടാസ്കുകൾ പോലും പാതിവഴിയിൽ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് സാഹചര്യങ്ങൾ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസും അത്തരത്തിലൊരു സംഭവം ഹൗസിൽ അരങ്ങേറി. ശൈത്യ തന്റെ ജീവിത കഥ പറയുന്നതിനിടയിൽ ആര്യനും റെനയും ചിരിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. വിഷയത്തിൽ ആര്യനെതിരെ കടുത്ത വിമർശനമാണ് ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ ഉയരുന്നത്. ഹൗസിൽ ജിസേലും ആര്യനും തമ്മിലുള്ള ഗെയിം പ്ലാനാണ് നടക്കുന്നതെന്നാണ് ആരാധകരിൽ ചിലർ കുറ്റപ്പെടുത്തുന്നത്. ഇത് സംബന്ധിച്ചൊരു കുറിപ്പ് ഇങ്ങനെ

'ആര്യന്റെ ഹൗസ്‌മേറ്റ്സിനോടുള്ള അടിസ്ഥാന വികാരം പുച്ഛമാണ്. ജിസേൽ ഒഴികെ ബാക്കി എല്ലാവരും തന്നെക്കാൾ കുറഞ്ഞവർ ആണെന്ന ചിന്ത ആളുടെ ശരീരഭാഷയിൽ തന്നെ പലപ്പോഴും കടന്നു വരും. പലപ്പോഴും ആര്യൻ പലരോടും കാണിക്കുന്ന മുഖഭാവങ്ങളും ബോറായി തോന്നിയിട്ടുണ്ട്. ഹൗസിനുള്ളിൽ പക്ഷേ വളരെ ശക്തമായ ഒരു ഗ്രൂപ്പ് ആണ് ആര്യൻ - ജിസേൽ. അപ്പാനി അക്ബർ മെയിൻ ആയ ഗ്രൂപ്പിന്റെ ഇടയിൽ ഇവരുടെ കോംബോ ഹൗസ്‌മേറ്റ്സുകൾ പോലും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അക്ബർ അപ്പാനി അടക്കം ഇവരുടെ കീഴിലാണ് പലപ്പോഴും നിൽക്കുന്നത്. ത്യാഗം ടാസ്ക് കുളം ആക്കിയ ആര്യനുമായി ശരത്തും അക്ബറും കോമ്പ്രമൈസിന് അങ്ങോട്ട് പോയത് തന്നെ ഇവരുടെ സ്വാധീനത്തിന് തെളിവാണ്. അതേ സമയം അനീഷിനെ ചാർജ് ചെയ്യാൻ ആവേശവും.

jiselaryan

ടോപ്പ് 2 വരുമ്പോൾ മാത്രം നമ്മൾ പരസ്പരം ഗെയിം കളിക്കും എന്നതാണ് ആര്യൻ - ജിസെലിന്റെ ഗെയിം പ്ലാൻ തന്നെ (ലൈവിലെ സംഭാഷണം). ശൈത്യ ജീവിതകഥ പറയുമ്പോൾ ആര്യൻ ചിരിക്കുന്ന പ്രോമോ വീഡിയോ ഇപ്പോൾ വന്നു. അഭിലാഷ് അത് ചൂണ്ടി കാണിക്കുമ്പോൾ ജിസേൽ ഉടനെ തന്നെ പറയുന്നത് ' അത് കരയുന്നതാണ് ' എന്നാണ്.
ഇന്നലെ തല വടിക്കൽ ടാസ്കിലും പോലും ഇത് എനിക്ക് കിട്ടിയ ടാസ്കാണ് എന്ന് പറഞ്ഞു ട്വിസ്റ്റ് ചെയ്ത് ആര്യനെ രക്ഷിക്കാൻ ജിസെൽ ശ്രമിച്ചു.

ഹൗസിലെ ഏറ്റവും മാനിപുലേറ്റീവ് മത്സരാർത്ഥിയാണ് ജിസെൽ. ടാസ്കുകളിൽ ഇവരുടെ കോംബോ ഗെയിമിംഗ് ഇതുവരെ പലയിടത്തും വിജയിച്ചു. ഈ കോംബോയിലേ അടിമകണ്ണാണ് രന. ജിസെലിന്റെ കാൽ തിരുമ്മൽ, ആര്യനെ പിന്തുണയ്ക്കൽ ഇതൊക്കെയാണ് രനയുടെ മെയിൻ പരിപാടി. മറ്റുള്ളവരെ പുച്ഛിക്കുന്ന ഇവരുടെ മനോനില ഇന്ന് ഹൗസിലും പുറത്തും ചർച്ച ആകുമെന്ന് കരുതുന്നു. പുറത്തു വലിയ വില ഇല്ലെങ്കിലും ആര്യൻ - ജിസെൽ കോംബോ അകത്ത് വളരെ സ്വാധീനവും ശക്തവുമാണ്. ഹൗസിലെ ഈ പവർ ഡൈനാമിക്സ് ഇനി കയറാൻ പോകുന്ന വൈൽഡ് കാർഡുകൾക്കും ഉപയോഗിക്കാൻ പറ്റും', പോസ്റ്റിൽ പറഞ്ഞു.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ' ആര്യൻ മാനസീകരോഗി ആണൊ? അസ്ഥാനത്ത് ചിരിക്കുന്നു. കരയുന്നു. പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കുന്നു. നോർമൽ കോമൺസെൻസ് ഉളളവർ കാണിക്കുന്ന പ്രവർത്തികൾ ആണൊ ആര്യൻ കാണിക്കുന്നത്. വളരേ ചീപ്പ് പേഴ്സൺ', 'ആര്യനും ജിസെലിനും മറ്റുള്ളവരെ പുച്ഛമാണ്. അവർ തമ്മിൽ ഹിന്ദിയും ഇംഗ്ലീഷിലും ആണ് അധികവും സംഭാഷണം. രണ്ടിനും ഫിസിക്കൽ ടാസ്ക് ചെയ്യാൻ കഴിവുണ്ട്. അതോണ്ട് ഹൗസിനുള്ളിൽ ഒരു ഗ്രൂപ്പ്‌ തലയിൽ വെച്ചിരിക്കുന്നു. ആര്യന്റെ ലുക്ക്‌ കണ്ട് കൊറേ ഇൻസ്റ്റയിൽ ഫാൻസും, റെന പിന്നെ ഇറിറ്റേറ്റിങ് പ്രോ മാക്സ്. ഇവരുടെ അടിമക്കണ്ണ്', കമൻുകൾ ഇങ്ങനെ പോകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+