അനു മോളെ പോലെ തന്ത്രശാലിയായ ഒരു ഗെയിമർ വേറെയില്ല: എന്തുകൊണ്ട് നെഗറ്റീവ് ഗെയിം
വിമർശനങ്ങളും പരിഹാസങ്ങളും ഏറെയുണ്ടെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ അനുമോള്‍ തന്നെയാണ് പ്രധാന കണ്ടന്റ് മേക്കർ. ഒരു പാവം പെണ്ണ് ഇമേജ് സൃഷ്ടക്കാന്‍ നോകുമ്പോഴും കൃത്യമായി എന്ത് കണ്ടന്റ് പുറത്ത് പോകണം എവിടെ തനിക്ക് സ്ക്രീന്‍ സ്പെയിസ് കിട്ടും എന്നൊക്കെ മനസ്സിലാക്കിക്കൊണ്ടാണ് അനുമോള്‍ കളിക്കുന്നത്. അതുകൊണ്ട് തന്നെ താരം നൂറ് ദിവസവും ഷോയില്‍ നില്‍ക്കും എന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും സംശയമില്ല.
പുറത്ത് നിന്ന് കളികൾ കണ്ട് വന്ന വൈൽഡ് കാർഡ്സ് ഉൾപ്പെടെ 21 പേര് ഹൌസിൽ ഉണ്ടായിട്ടും ഇപ്പൊഴും കണ്ടന്റ് മൊത്തം അനുമോളെയോ അനുമോളുടെ പ്രവർത്തികളെയോ ചുറ്റിപ്പറ്റിയാണ് ഇപ്പോളും പോകുന്നതെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ ചൂണ്ടിക്കാടുത്തത്. അത് നിലവില്‍ സ്വീകരിച്ച നെഗറ്റീവ് സ്ട്രാറ്റജ് കൊണ്ടാണെന്നും അദ്ദേഹം കുറിക്കുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അനുമോള്‍ തന്ത്രശാലിയായ ഗെയിമറാണ്..
ഒരുകൂട്ടം ആളുകൾ കൂട്ടത്തോടെ ആക്രമിക്കുന്നതും ഡിബേറ്റ് സ്കില്ലോ വാക്ക് ചതുര്യമോ ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ചെറുത്തുനിൽപ്പും കണ്ട് സപ്പോർട്ട് ചെയ്തു തുടങ്ങിയതാണ്.. ഒരാൾ കൂട്ടത്തോടെ ആക്രമിക്കപ്പെടുന്നത് കണ്ടാൽ ചേർത്ത് നിർത്താൻ തോന്നുന്ന മലയാളിയുടെ പൊതുസ്വഭാവം അനുവിന്റെ പ്രേക്ഷക പ്രീതി ഉയരങ്ങളിലേക്ക് എത്തിച്ചു..
പക്ഷേ വൈൽഡ് കാർഡുകൾ വന്നതിന് ശേഷം അനുവിന്റെ ഗൈമിൽ വന്ന മാറ്റം വല്ലാത്തൊരു ആശയക്കുഴപ്പത്തിലേക്കിയിരുന്നു.. മോശമായ ലെവലിലേക്ക് ആ ഗെയിമിന്റെ നിലവാരം താഴ്ന്നപ്പോൾ. ജിസേൽ - ആര്യൻ ഇഷ്യൂ ഒരുപക്ഷെ വൈൽഡ് കാർഡുകൾ ഇളക്കി വിട്ടതിൽ സംഭവിച്ചതാകാം എന്നും അബദ്ധം മനസ്സിലാക്കി തിരിച്ചു ഗെയിംമിലേക്ക് തിരിച്ചു വരുമെന്ന് കരുതിയെങ്കിലും അടുത്ത ദിവസങ്ങളിൽ ഏറെക്കുറെ നെഗറ്റീവ് അയാണ് ഗെയിം തുടരുന്നത്.
വിഷമഘട്ടത്തിൽ കൂടെ നിന്നവരോട് പോലും പലപ്പോഴും ഷാർപ്പ് ആയി പ്രതികരിക്കുകയും അവരിൽ അസ്വസ്ഥത ഉണ്ടാക്കുകയുമൊക്കെ ചെയ്തപ്പോൾ ഈ കുട്ടി എന്താണ് ഇങ്ങനെ. സപ്പോർട്ട് ചെയ്തവരെക്കൂടി വെറുപ്പിക്കുമോ എന്ന് തോന്നിയിരുന്നു. പക്ഷെ പുറത്ത് നിന്ന് കളികൾ കണ്ട് വന്ന വൈൽഡ് കാർഡ്സ് ഉൾപ്പെടെ 21 പേര് ഹൌസിൽ ഉണ്ടായിട്ടും ഇപ്പൊഴും കണ്ടന്റ് മൊത്തം അനുമോളെയോ അനുമോളുടെ പ്രവർത്തികളെയോ ചുറ്റിപ്പറ്റിയാണ് ഇപ്പോളും പോകുന്നത്.. അത് ഇപ്പൊ എടുത്ത ഈ നെഗറ്റീവ് ഗെയിം സ്ട്രേറ്റേജി കൊണ്ടാണ്. അങ്ങനെ നോക്കുമ്പോൾ She is the real gamer..
മറുവശത്ത് അനുമോളുടെ ഗെയിം രീതിയെ വിമർശിക്കുന്നവരും ഏറേയുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം കിച്ചണിൽ അടിയുണ്ടാകാൻ കാരണം അനുമോളുടെ ചില അപാര കുത്തി തിരുപ്പാണ് എന്ന് ലൈവ് കണ്ടാൽ മനസിലാകും എന്നാണ് മറ്റൊരു പ്രേക്ഷകന്‍ പറയുന്നത്. "രണ്ട് ദോശ കൊടുത്താ മതി നാലെണ്ണം കൊടുത്ത് വഷളാക്കണ്ട. പ്രശ്നം ആകുന്നെങ്കിൽ ആകട്ടെ" ഇതൊക്കെയാണ് അനുമോളുടെ കുത്തിതിരുപ്പ്.
ഇതിനു മുൻപും നാലും അഞ്ചും ദോശ കൊടുത്തിട്ടുണ്ട് എന്ന് മറ്റുള്ളവർ പറയുന്നുണ്ട്. ആദില തന്നെ പറയുന്നുണ്ട് "പ്രശ്നം ഉണ്ടാവട്ടെ" എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ അനുമോളോട് പോകാൻ പറഞ്ഞ് അടുകളയിൽ കയറിയത് എന്ന്. അവിടെയുള്ളവരായെല്ലാം വളരെ തെറ്റായ രീതിയിൽ "പോടാ പോടാ" എന്ന് ആട്ടുകയാണ് അനുമോൾ. കണ്ട് മടുത്ത ഒറ്റപ്പെടൽ സ്ട്രാറ്റജിയാണ് അനുമോളുടെ ടൂൾ. അതിന് വേണ്ടി സ്വയം ഓരോ പ്രശ്നങ്ങൾ സൃഷ്ടിച്ച് ഒറ്റയ്ക്ക് ഒരിടത്ത് പോയിരുന്ന് ക്യാമറ നോക്കി കണ്ണീർ വാർക്കുക. വളരെ ചീപ്പ് ഗയിമാണ് പറയാതെ വയ്യെന്നും അവർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications