Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് മലയാളം സീസൺ 7; ബിബി ഹൗസിലേക്ക് കയറുന്നത് ഈ 20 പേർ? ഇത്തവണ കളി കസറും

ബിഗ് ബോസ് മലയാളം സീസൺ 7 ന്റെ ഗ്രാന്റ് ലോഞ്ച് ഓഗസ്റ്റ് 3 ന് നടക്കും. ഇത്തവണ സീസൺ എന്താകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ബിഗ് ബോസ് മലയാളത്തിന്‌റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങ് കിട്ടിയ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. എന്നാൽ കടുത്ത വിമർശനങ്ങളും സീസൺ നേരിടേണ്ടി വന്നു. മത്സരാർത്ഥികളെ തിരഞ്ഞെടുത്തതിൽ ബിഗ് ബോസ് ടീമിന് പാളിയെന്നായിരുന്നു അതിൽ പ്രധാനം.

ഷോയ്ക്ക് അനുസരിച്ചുള്ള ശക്തരായ മത്സരാർത്ഥികളെ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാട്ടിയത്. ഫാമിലി ടാസ്ക് ഉൾപ്പെടുത്തേണ്ടി വന്നത് പോലും മത്സരാർത്ഥികളുടേയും ഷോയുടെ അണിയറപ്രവർത്തകരുടേയും പരാജമയമായും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഇത്തവണത്തെ സീസൺ കഴിഞ്ഞ സീസണിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും എന്നുള്ള സൂചനകളാണ് ബിഗ് ബോസ് സീസൺ 7ന്റെ പ്രമോ വീഡിയോകൾ നൽകുന്നത്.

bb2-175395444

കഴിഞ്ഞ സീസണിൽ പ്രേക്ഷകരെ മടുപ്പിച്ച ഒന്നിനും ഇത്തവണത്തെ സീസണിൽ സ്ഥാനമില്ലെന്നാണ് പ്രമോകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ സ്വാഭാവികമായും കരുത്തരെ തന്നെയായിരിക്കും ഇത്തവണ ബിബി അവതരിപ്പിച്ചിട്ടുണ്ടാകുകയെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇതിനോടകം തന്നെ നിരവധി പേരുകൾ സോഷ്യൽ മീഡിയയില‍െ പ്രഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. താഴെ പറയുന്ന 20 പേരയിരിക്കുമോ ഇനി ബിഗ് ബോസിലേക്ക് കയറുക? ടൈംസ് ഓഫ് ഇന്ത്യയുടെ പ്രെഡിക്ഷൻ ലിസ്റ്റ് പരിശോധിച്ച് നോക്കാം

രേണു സുധിയാണ് പട്ടികയിലെ പ്രധാന താരം. തുടക്കം മുതൽ തന്നെ രേണുവിന്റെ പേര് ചർച്ചകളിൽ ഇടംപിടിച്ചത്. രേണു സുധി ബിഗ് ബോസിൽ എത്തിയാൽ മത്സരം കടുക്കുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതേസമയം മത്സരിക്കുമോയെന്ന ചോദ്യത്തിന് തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നാണ് രേണു പറയുന്നത്. അതിപ്പോൾ മത്സരാർത്ഥികൾ ആരെങ്കിലും അത് തുറന്ന് പറയുമോയെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

ജേണലിസ്റ്റും ട്രാൻസ്ജെന്ററുമായ ഹെയ്ദി സാദിയയാണ് മറ്റൊരാൾ. കഴിഞ്ഞ കുറച്ച് സീസണുകളായി ട്രാൻസ്ജെന്റർ പ്രതിനിധികളെ ഷോയിൽ ഉൾപ്പെടുത്താറുണ്ട്. ഹെയ്ദി സാദിയ മികച്ച മത്സരാർത്ഥിയാകുമെന്നാണ് വിലയിരുത്തൽ.

ബിഗ് ബോസിലേക്ക് ഒരു ഫുഡ് വ്ലോഗർ എത്തുമോ? ഉണ്ടെന്നാണ് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. ഒനിയൽ സാബു മത്സരാർത്ഥിയാകുമെന്നാണ് പ്രവചനം.

കഴിഞ്ഞ സീസണിൽ സിനി-സീരിയൽ താരങ്ങൾ കുറവായിരുന്നു. എന്നാൽ ഇക്കുറി ഈ മേഖലയിൽ നിന്ന് കൂടുതൽ പ്രാതിനിധ്യം ഉണ്ടായേക്കുമെന്ന് നേരത്തേ പ്രവചനങ്ങൾ ഉണ്ടായിരുന്നു. ഇക്കൂട്ടത്തിൽ ഒരാൾ നടി ദേവി അജിത്ത് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫാലിമി, ഓർമകളിൽ, 1983 തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നടനും മോഡലുമായ ആര്യൻ കതോരിയയും ഇത്തവണ മത്സരാർത്ഥിയായേക്കും. നടൻ ബോബൻ ആലുംമൂടന്റെ പേരും പട്ടികയിലുണ്ട്. സിനിമയിൽ നിലവിൽ സജീവമല്ല നടൻ. ജാനകിയുടേയും അഭിയുടേയും വീട് എന്ന സീരിയലിലാണ് ഏറ്റവും ഒടുവിലായി ബോബൻ ആലുംമൂടനെ പ്രേക്ഷകർ കണ്ടത്. നടൻ അപ്പാനി ശരത് ആണ് മറ്റൊരാൾ. അങ്കമാലി ഡയറീസ് എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് ശരത്. തമിഴ് സിനിമയിൽ വളരെ അധികം സജീവമാണ് ശരത്.

നടി അനുമോൾ, ഗായകൻ അക്ബർ ഖാൻ, നടി റാനിയ റാന, നടൻ ഷാനവാസ് ഷാനു, നടൻ പ്രശാന്ത് പുന്നപ്ര, ലെസ്ബിയൻ കപ്പിൾസ് ആയ ആദില നൂറ, വിജെ നാഷ്, ജിഷിൻ മോഹൻ, സോഷ്യൽ മീഡിയയിൽ പ്രശ്നേഷ് എന്ന് അറിയപ്പെടുന്ന പ്രശാന്ത്, നടി ബിന്നി സെബാസ്റ്റ്യൻ, അയ്യപ്പ ബൈജു എന്ന പേരിൽ അറിയപ്പെടുന്ന നടൻ പ്രശാന്ത് പുന്നപ്ര, അവതാരകൻ രജനീഷ്, കണ്ടന്റ് ക്രിയേറ്ററായ ഗായത്രി ദേവി എന്നിവരാണ് മത്സരിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ആരൊക്കെ വരുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+