Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസൺ 7 ലേക്ക് ഈ സെലിബ്രിറ്റി താരം? എത്തുന്നത് ഈ 18 പേർ? 'ലാലേട്ടന്റെ ആ പ്രമോ ലീക്കായി'

ബിഗ് ബോസ് മലയാളം സീസൺ 7 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 14 ദിവസത്തം കഴിഞ്ഞ് പുതിയ സീസണിന്റഎ ഔദ്യോഗിക ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടയിലിതാ പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്തുവിടുകയാണ് ബിഗ് ബോസ് അനലിസ്റ്റുകൾ. ഇക്കുറി അപ്രതീക്ഷിത സെലിബ്രിറ്റി ഷോയിൽ എത്തുമെന്ന സാധ്യതയാണ് രേവതി പങ്കുവെയ്ക്കുന്നത്.

രേവതിയുടെ വാക്കുകളിലേക്ക് -'ലാലേട്ടന്റെ ഒരു പ്രമോ കഴിഞ്ഞ ദിവസം ലീക്കായിരുന്നു. സ്റ്റാർ സിംഗറിൽ അദ്ദേഹം എത്തുന്നതാണ് പ്രമോ, പ്രമോയിൽ ഉഷാ ഉതുപ്പ് എമ്പുരാനെ എന്ന പാട്ട് പാടുമ്പോൾ ലാലേട്ടൻ വരികയും ഉഷ ഉതുപ്പ് ഞെട്ടുന്നതുമാണ് വീഡിയോ. മൺസൂൺ ഫെസ്റ്റ് കമ്മിങ് സൂൺ എന്നാണ് അവസാനം എഴുതി കാണിക്കുന്നത്. മൺസൂൺ ഫെസ്റ്റിന്റെ എന്തെങ്കിലും പറയാനാണോ അതോ ബിഗ് ലോഞ്ച് പറയാനാണോ എന്ന് വ്യക്തമല്ല. ബിഗ് ബോസ് വന്നാൽ സ്റ്റാർ സിങ്ങർ സമയം മാറ്റാറുണ്ട്. എന്തായാലും എന്താണ് സംഭവമെന്ന് വ്യക്തമായിട്ടില്ല.

biggboss73-17529

ധ്യാൻ ശ്രീനിവാസൻ ബിഗ് ബോസിലേക്ക് വരുമോയെന്നാണ് ചർച്ചകൾ, വന്നാൽ നന്നായിരിക്കും. എന്നാൽ ആളുകൾ പലരും പറയുന്നുണ്ട് വേണ്ടെന്ന്, എന്തിന് വരണം, പുള്ളിക്കാരൻ ബിഗ് ബോസിലേക്ക് വരേണ്ട കാര്യമെന്താണ് എന്നൊക്കെയാണ് ചിലരുടെ ചോദ്യം. ചിലർ ബിഗ് ബോസിനെ പുച്ഛിക്കുന്നുമുണ്ട്. എന്തായാലും ധ്യാൻ വരുമോ അതോ ഗായത്രി സുരേഷ് വരുമോ എന്നൊക്കെ കാത്തിരുന്ന് കാണേണ്ടി വരും. എന്തായാലും സെലിബ്രിറ്റി ഉണ്ടാകും. കഴിഞ്ഞ തവണ പ്രെഡിക്ഷൻ ലിസ്റ്റിൽ ഒന്നും ഇല്ലാതെയാണ് പെട്ടെന്ന് അൻസിബ വന്നത്. അതുകൊണ്ട് തന്നെ അങ്ങനെയൊരു സെലിബ്രിറ്റിക്ക് ഇത്തവണയും സാധ്യതയുണ്ട്.

മൂന്ന് പേരെ കൂടി പ്രെഡിക്ഷൻ ലിസ്റ്റിൽ ചേർക്കുകയാണ്. മുൻഷി രഞ്ജിത്താണ് അതിലൊരാൾ. മറ്റൊരാൾ ഗീത ഗോവിന്ദം സീരിയൽ താരം ബിന്നി സെബാസ്റ്റ്യൻ. മൂന്നാമതൊരാൾ അവതാരക ശാരികയാണ്', രേവതി പറഞ്ഞു.

അതേസമയം അൻസീഫ് മൂൺലെറ്റ് മീഡിയ ചാനലിൽ 18 പേരുടെ പ്രെഡിക്ഷൻ ലിസ്റ്റും പങ്കുവെച്ചിട്ടുണ്ട്. ഉറപ്പായും ഇവർ തന്നെയാകും ഇത്തവണ ഹൗസിൽ എത്തുക എന്ന് പറയുകയാണ് അൻസിഫ്. പേരുകൾ ഇങ്ങനെ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അബിശ്രീ ആണ് ഒരാൾ. രണ്ടാമത്തെ വ്യക്തി തുടക്കം മുതലെ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന നടിയും സ്റ്റാർ മാജിക് താരവുമായ അനുമോൾ ആണ്. മറ്റൊരാൾ ഫാഷൻ കൊറിയോഗ്രാഫറായ നെവിൻ ആണ്. നാലാമത്തെ ആൾ സീരിയൽ താരമായ ബിന്നി സെബാസ്റ്റ്യനാണ്. അഞ്ചാമത്തെ മത്സരാർത്ഥി നടൻ ആര്യൻ ഖദോരിയ. നടി അവന്തിക മോഹൻ , ജിഷിൻ മോഹൻ, സ്റ്റാന്റപ്പ് കൊമേഡിയൻ ആയ ദീപക് മോഹൻ, ലെസ്ബിയൻ കപ്പിൾസ് ആയ ആദിറ നസ്ലിന ഫാത്തിമ നൂറ, ഗായകൻ അക്ബർ ഖാൻ, മുതിർന്ന നടിയായ രേഖ രതീഷ്, വിവാദ താരമായ രേണു സുധി, നടൻ അപ്പാനി ശരത്, അവതാരകയായ ശാരിക, ഒനിയൽ സാബു എന്നിവരാണ് ഉറപ്പായും പങ്കെടുക്കാൻ സാധ്യതയുള്ളവർ. മറ്റ് മൂന്ന് പേർ കൺഫേം അല്ല, ആർജെ അഞ്ജലി, നടൻ ഷാനവാസ്, നടൻ റോഷൻ ബഷീർ എന്നിവരാണ്', അൻസിഫ് പറഞ്ഞു.

ഇത്തവണ പണി വരുന്നുണ്ടേ എന്ന വരികളോടെയാണ് പുതിയ സീസണിന്റെ പ്രമോ എത്തിയത്. സേഫ് ഗെയിം കളിക്കുന്നവർക്ക് ഇക്കുറി രക്ഷയുണ്ടാകില്ലെന്ന സന്ദേശമാണ് പ്രമോ നൽകുന്നത്. അവതാരകനായ മോഹൻലാൽ സെയ്ഫ് ഗെയിം കളിച്ചാലും അത് അനുവദിക്കില്ലെന്നും പ്രമോയിൽ പറയുന്നുണ്ട്. എന്തായാലും ഇത്തവണ ഷോ എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+