അനുവിന് ജിസേലിനോടുള്ള പ്രശ്നത്തിനുള്ള അടിസ്ഥാന കാരണം ഇതാണ്: അവളുടെ ആ മെയിന്‍ ഗെയിം പൊളിഞ്ഞു
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ പ്രധാന എതിരാളികളാണ് ആര്യനും ജിസേലും. ഇരുവരും തമ്മില്‍ ഇതിനോടകം തന്നെ നിരവധി പ്രശ്നങ്ങളാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. അതില്‍ ഏറ്റവും ഭീകരം ആര്യനും ജിസേലും പുതപ്പിനുള്ളില്‍ വെച്ച് ഉമ്മ വെക്കുന്നത് കണ്ടുവെന്ന അനുവിന്റെ ആരോപണമായിരുന്നു. മോഹന്‍ ലാല്‍ വന്ന് വഴക്ക് പറഞ്ഞിട്ട് പോലും അനു തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുവാണ്.
ജിസേലിന് ആര്യയോടുള്ള പ്രശ്നത്തിന് കൃത്യമായ കാരണം ഉണ്ടെന്നാണ് നിഴ മഴവില്‍ എന്ന പ്രൊഫൈലില്‍ നിന്നും ബിഗ് ബോസ് ആരാധകരുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പില്‍ പറയുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ലാലേട്ടൻ കണ്ടിട്ടില്ല. ക്യാമറകൾ കണ്ടിട്ടില്ല. ബിഗ് ബോസ് കണ്ടിട്ടില്ല. ഈ പറഞ്ഞ സമയത്ത് അനുമോൾ ജയിലിൽ ചപ്പാത്തി പരത്തുകയാണ്. അപ്പോൾ തന്നെ ഉള്ളിൽ ജിസേലും ആര്യനും ചുംബിക്കുന്നത് കണ്ടു. ഈ അനുമോളിന് എന്തിന്റെ പ്രശ്നമാണ്? എന്താണ് ജിസേലിനോടുള്ള പ്രശ്നം? ഒറ്റക്കാര്യമേ ഉള്ളൂ, അനുമോൾക്ക് ആര്യന്റെ കൂടെ കൂടിയിട്ടുള്ള കോംമ്പോ പിടിക്കാന്‍ ആര്യന്‍ കാരണം സാധിച്ചില്ല.
അതിന്റെ കലിപ്പാണ് ആദ്യം മുതൽ ഇന്നുവരെ ജിസെലിനോട് കാണിക്കുന്നത്. മേക്ക് അപ്പ് ഇഷ്യൂവിൽ തുടങ്ങി ചുംബനം വരെ എത്തിനിൽക്കുന്ന അനുമോളുടെ പക. അനുമോളെ കാണുമ്പോൾ ആര്യനും ജിസെലും പുതപ്പിനടിയിൽ കയറും. സദാചാര അമ്മായി അവിടെ പ്രശ്നം കണ്ടുപിടിക്കും, കാരണം കുടുംബ പ്രേക്ഷകരെ കാണിക്കണ്ടേ ഈ ഉള്ളടക്കം. ഞാൻ വിശ്വസിക്കുന്നത് ഈ കുടുംബ പ്രേക്ഷകർ ഇത്ര മണ്ടന്മാർ അല്ല എന്നാണ്.
ബിഗ് ബോസ് എല്ലാം കാണിക്കാറുണ്ട്. പ്രദർശനം പ്രേക്ഷകരെ കാണിക്കാമെങ്കിൽ ചുംബിക്കുന്നത് കാണിക്കുന്നതിന് ബിഗ് ബോസിന് എന്താ പ്രശ്നം? ചുംബിച്ചാൽ അവർ ക്യാമറയുടെ മുൻപിലാണ് കാണിക്കുന്നത് എന്ന ബോധം അവർക്കുണ്ടല്ലോ. ഇത് മലയാളം ഏഴാം സീസണാണ്. ലാലേട്ടൻ കണ്ടില്ല, ആരും കണ്ടില്ല എന്ന് പറഞ്ഞിട്ടും ഞങ്ങളുടെ അനുമോൾ പറഞ്ഞതിൽ ഒറച്ചു നിന്ന് എന്ന് വീമ്പിളക്കുന്നവരോട് ഒരു വാക്ക്.
ഇത് തെറ്റാണ് എന്ന് തെളിയിച്ചാൽ നെവിൻ ഇറങ്ങിയപോലെ ഇറങ്ങിപ്പോക്കോളാം എന്ന് ജിസേലിനോട് പറഞ്ഞിട്ടുണ്ടാരുന്നു. പിന്നെ നുണയിൽ ഒറച്ചു നിൽക്കാനേ അനുമോളിന് പറ്റൂ. പറേപ്പള്ളിയില്‍ ധ്യാനത്തിന് പോയി എന്ന് പറഞ്ഞപോലെ. ഞാൻ കണ്ടു, ഞാൻ കണ്ടു, ഞാൻ കണ്ടു എന്ന് പറയാനേ ഇനി പറ്റൂ. കപട സദാചാരവും ആൾക്കൂട്ട വിചാരണയുടെയും ക്രൂരമായ മുഖങ്ങൾ ആണ് നമ്മൾ ഈ ആഴ്ച കണ്ടത്. മസ്താനി വന്നു എരിവ് കയറ്റി കൊടുത്തപ്പോൾ ഏതൊക്കെയോ സംഭവിച്ചു എന്ന് വിശ്വസിച്ചു പോയി. പുതപ്പിനടിയിൽ നടക്കുന്നത് കാണാൻ ദിവ്യ ദൃഷ്ടി ഉണ്ടോ അനുമോളിന്?
അനുമോളിന്റെ തന്ത്രങ്ങൾ ഇപ്രകാരമാണ്: 1. അപ്പാനി ബിൻസി മോശമാണ്. 2. അക്ബറിന്റെ നോട്ടം മോശമാണ്. 3. ജിസെലും ആര്യനും അവിഹിത ബന്ധമാണ്. 4. ആര്യനോടുള്ള ക്രഷ് തമാശയാണ്. 5. ആര്യന്റെ കാലിൽ ചവിട്ടിയത് ക്യൂട്ട് സംയോജനത്തിന്റെ ഭാഗമായി. 6. ആര്യനെ കെട്ടിപ്പിടിച്ചത് ചുമ്മാ. 7. ഭക്ഷണം കൊടുക്കുന്നത് ഉള്ളടക്കത്തിന് വേണ്ടി. 8. ഭക്ഷണം കൊടുക്കാതിരിക്കുന്നത് ഒരു പണിയും ഇല്ലാതെ ചുമ്മാ ഇരിക്കുന്നവർക്ക് ഭക്ഷണം കൊടുക്കണ്ട. അങ്ങനെയാണെങ്കിൽ രേണുവിന് ഭക്ഷണം കൊടുക്കാൻ പാടില്ല എന്നാണോ അനുവിന്റെ ഭാഷ്യം.
9. കണ്ണീർ തന്ത്രം. 10. പ്ലാച്ചി കൂടോത്രം. 11. ഒറ്റപ്പെടൽ. 12. ജിസെലിനെ പിന്തുണയ്ക്കുന്നവർ പെണ്ണുങ്ങളുടെ പുറകെ നടക്കുന്ന മൊണ്ണകളും കോഴികളുമാണ്. 13. ജിസെൽ ആണുങ്ങളുടെ പുറകെ നടക്കുന്ന മോശം സ്ത്രീയാണ്. ആകെ ഉള്ളടക്കം കൊടുക്കാൻ അടുത്ത അവിഹിത കഥ മെനഞ്ഞുണ്ടാക്കാൻ ആരെയാണാവോ നോട്ടമിട്ടിരിക്കുന്നത്? ലാലേട്ടനെ വരെ നുണയനാക്കി ഇനി എത്ര നാൾ മുൻപോട്ട് പോകും?












Click it and Unblock the Notifications