Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിലയും നൂറയും ബിഗ് ബോസില്‍ എത്തും? അന്ന് വിളിച്ചപ്പോള്‍ ഒഴിവാക്കിയത് ഈ കാരണം പറഞ്ഞ്

ബിഗ് ബോസ് മലയാളം സീസണ്‍ 7 തുടങ്ങാന്‍ ഇനി ഒരു ദിവസം കൂടിയാണ് ശേഷിക്കുന്നത്. ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുക എന്നത് സംബന്ധിച്ചുള്ള ഏകദേശ ധാരണയൊക്കെ പ്രേക്ഷകർക്ക് ലഭിച്ച് കഴിഞ്ഞു. ഒരുമിച്ച ജീവിക്കാൻ നടത്തിയ നിയമപോരാട്ടത്തോടെയാണ് വാർത്തകളില്‍ ഇടം നേടിയ ലെസ്ബിയന്‍ പങ്കാളികളായ ആദില നെസ്റിൻ-ഫാത്തിമ നൂറിന്‍ ഇത്തവണ ബിഗ് ബോസിലേക്ക് എത്തുമെന്നാണ് പലരും പ്രവചിക്കുന്നത്.

നേരത്തെ തന്നെ ബിഗ് ബോസിലേക്ക് തങ്ങളെ ക്ഷണിച്ചിരുന്നുവെന്ന് ആദിലയും നൂറയും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അന്ന് പഠിത്തം, ജോലി തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഷോയിലേക്ക് പോകുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ ഇരുവരും പറഞ്ഞത്. എന്നാല്‍ ഇത്തവണ പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഇത് സംബന്ധിച്ച യാതൊരു പ്രതികരണവും ഇരുവരുടേയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

adila-noora

അതേസമയം ആദിലയും നൂറയും ഇത്തവണ ബിഗ് ബോസ് മത്സരാർത്ഥികളായി എത്തണമെന്ന ആവശ്യം ബിഗ് ബോസ് പ്രേക്ഷകർ നേരത്തെ തന്നെ ഉന്നയിച്ച് കഴിഞ്ഞു. 'ആദില നസ്രിൻ, ഫാത്തിമ നൂറ എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ സജീവമായ, ധൈര്യത്തോടെയും വ്യക്തിത്വത്തോടെ മുന്നോട്ട് വരുന്ന യുവതികളെക്കുറിച്ച് ഈ പ്രാവശ്യത്തെ പങ്കാളികളായി ആരാധകർ തിരയുന്നു.' എന്നാണ് ഷിബി സുരേന്ദ്രന്‍ എന്നയാള്‍ ഒരു ബിഗ് ബോസ് ആരാധക ഗ്രൂപ്പില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വിവാദങ്ങളും ചർച്ചകളും നിറഞ്ഞ ബിഗ്‌ബോസ് മലയാളം എന്ന റിയാലിറ്റി ഷോ തന്റെ ഏഴാം പതിപ്പിലേക്ക് കടക്കുമ്പോൾ, സമൂഹത്തിലെ വിവിധ തലങ്ങൾക്കുള്ള പ്രതിനിധാനം കൂടുതൽ ആഴമുള്ളതാവുമോ എന്നതാണ് ആരാധകരും നിരീക്ഷകരും ഉറ്റുനോക്കുന്ന പ്രധാന ചോദ്യം. ഈ പ്രാവശ്യത്തെങ്കിലും ക്വിയർ (LGBTQIA+) സമൂഹത്തിലെ അംഗങ്ങൾക്കുള്ള ഇടം ബിഗ്‌ബോസ് ഹൗസിൽ ഉണ്ടാകുമോ എന്ന പ്രതീക്ഷ ഉദ്ദേശപൂർവമായാണ് ഉയരുന്നത്.

കേരളത്തിൽ ക്വിയർ വിഷയങ്ങളെക്കുറിച്ചുള്ള സംസാരവും അവബോധവുമെല്ലാം നവീനതയും വ്യക്തതയും കൈവരിച്ചിരിക്കുമ്പോഴും, പ്രധാനധാരാ മാധ്യമങ്ങളിൽ നിന്നുള്ള വ്യക്തമായ പ്രതിനിധാനം ഇന്നും അപൂർണ്ണമാണ്. ഇത്തരം സാഹചര്യത്തിൽ, ബിഗ്‌ബോസ് പോലുള്ള വലിയ വേദികൾ അതിജീവനത്തിന് മുൻതൂക്കമാകേണ്ടതുണ്ട്. പങ്കാളിത്തം മാത്രം പോര, അവരുടെ അനുഭവങ്ങൾക്കും യാഥാർഥ്യങ്ങൾക്കും വഴിയൊരുക്കുന്ന വലിയൊരു വേദിയാവാൻ ബിഗ്‌ബോസ് തയ്യാറാകേണ്ട സമയമാണിത്.

ആദില നസ്രിൻ, ഫാത്തിമ നൂറ എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ സജീവമായ, ധൈര്യത്തോടെയും വ്യക്തിത്വത്തോടെ മുന്നോട്ട് വരുന്ന യുവതികളെക്കുറിച്ച് ഈ പ്രാവശ്യത്തെ പങ്കാളികളായി ആരാധകർ തിരയുന്നു. ഇവരിൽ ചിലർ സമൂഹത്തിലെ ലിംഗപരമായ വ്യത്യാസങ്ങൾ തുറന്നുപറഞ്ഞവരായിരിക്കാമെന്നുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുമ്പോൾ, ഈ ചർച്ചകൾ ക്വിയർ പ്രതിനിധാനത്തിനുള്ള ആവശ്യകതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. എങ്കിലും ഇത് വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കണം.

ബിഗ്‌ബോസ് വീട്ടിൽ ക്വിയർ വ്യക്തിത്വങ്ങൾക്കുള്ള സാന്നിധ്യം പുതിയ തലമുറയെ ഭീതിയില്ലാതെ ജീവിക്കാൻ പ്രചോദിപ്പിക്കുമെന്നും, ആരാധകർക്കിടയിൽ കൂടുതൽ ഉൾക്കാഴ്ചയും ബോധവത്ക്കരണവുമുണ്ടാക്കുമെന്നും ആശിക്കാം. ക്വിയർ വ്യക്തികളുടെ ജീവിതം വിവാദത്തിനല്ല, അംഗീകാരത്തിനാ ണ് വിധിക്കപ്പെടേണ്ടത്. ബിഗ്‌ബോസ് സീസൺ 7 ഈ ചുവടുവയ്‌പ്പിന് ഒരു തുടക്കമാവാമെന്ന് വിശ്വസിക്കാം.

പുതുമയും സാഹസികതയും നിറഞ്ഞ ഒരു സീസൺ മുന്നോട്ടുള്ള വഴിയിൽ ബിഗ്‌ബോസ് മാറുകയാണെങ്കിൽ, അതിനുള്ള ആദ്യപടിയായി ക്വിയർ പ്രതിനിധാനത്തിന് ഇടം നൽകുന്നത് ഒരു ചരിത്രനിമിഷമാകുമെന്നും, കേരളത്തിലെ തലമുറകളെ ഒരുമിച്ചുകൂട്ടുന്ന ആത്മീയ പാഠഭാഗമാകുമെന്നും പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+