ബിഗ് ബോസ് മടുത്തു: ആകെ ഒരു അനുവുണ്ട്; ഒരു മാറ്റവും ഇല്ല, ദുരന്തമായി വൈല്‍ഡ് കാർഡും
ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒരു മാസം പിന്നിട്ടിട്ടും വേണ്ടത്ര മികവ് പുലർത്തുന്നില്ലെന്ന വിമർശനം പ്രേക്ഷകരില്‍ നിന്നും ശക്തമാകുന്നു. വൈല്‍ഡ് കാർഡ് എത്തിയിട്ട് പോലും ഷോയ്ക്ക് വീറും വാശിയും പകരാന്‍ സാധിച്ചിട്ടില്ല. ഭക്ൽണത്തിന്റെ പേരിലുള്ള വഴക്കും അനുമോളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് നിരന്തരം നടന്നുകൊണ്ടിരിക്കുന്നത്.
ഇവർക്ക് കൊടുക്കേണ്ടത് നല്ല ഫിസിക്കൽ ടാസ്ക് ആണെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷക അഭിപ്രായപ്പെടുന്നത്. ഈ ഒരുമാസത്തിൽ ആകെ ഉണ്ടായിരുന്നത് ഒന്നോ രണ്ടോ ഫിസിക്കൽ ടാസ്ക് ആണ്. ഒന്നുകിൽ സിംഗിൾ ആയിട്ടുള്ള ഗെയിം കൊടുക്കണം, അല്ലെങ്കിൽ ചെറിയ ഗ്രൂപ്പുകള്‍ ആയിട്ടുള്ള ഗെയിം വരണമെന്നും അവർ ആവശ്യപ്പെടുന്നു. അനു കൃഷ്ണ എന്നയാള്‍ എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒരു മാസം ആയിട്ടും ഇതുവരെ ഗെയിം ഒന്ന് മാറ്റിപ്പിടിക്കാൻ ആയില്ലേ... ആകെ ഒരു അനു ഉണ്ട്, കുറെ നാളുകൊണ്ട് കാണുവാ മടുത്തെന്നെ.. വൈൽഡ് കാർഡ് വരുമ്പോഴെങ്കിലും മാറ്റം ഉണ്ടാകുമെന്നു കരുതി, എവിടുന്ന്. ചുമ്മാതിരിക്കുന്ന കുറെ ആളുകൾ, രാവിലെ എഴുന്നേൽക്കുന്നു അനുവിനെ കാണുന്നു വഴക്കിടുന്നു, ഫുഡ് കഴിക്കുന്നു, കിച്ചണിൽ വഴക്കുണ്ടാക്കുന്നു, ഗ്രൂപ്പ് കൂടുന്നു, മാറി ഇരുന്ന് കുറ്റം പറയുന്നു, പിന്നേം ഫുഡ് കഴിക്കുന്നു, കിടക്കുന്നു, റിപീറ്റ്... എന്തോന്നിത്..?
ഒരു ടാസ്ക് പോലും നല്ലതില്ല. ഈ പണിപ്പുര ടാസ്ക് ഒക്കെ എന്തിനാണ്? ആദ്യമേ പരാജയപ്പെട്ട ഒരു കോൺസെപ്റ്റ് ആണ് പണിപ്പുര, അതുകൊണ്ടല്ലേ ആദ്യത്തെ മത്സരാർത്ഥികൾക്ക് ടാസ്ക് നിർത്തി എല്ലാം തിരികെ കൊടുത്തത്. എന്നിട്ടും വൈൽഡ് കാർഡിനും അതെ ഗെയിം. ലൈവ് കാണാനേ തോന്നാറില്ല.
ഇവർക്ക് കൊടുക്കേണ്ടത് നല്ല ഫിസിക്കൽ ടാസ്ക് ആണ്... ഈ ഒരുമാസത്തിൽ ആകെ ഉണ്ടായിരുന്നത് ഒന്നോ രണ്ടോ ഫിസിക്കൽ ടാസ്ക് ആണ്. അതും രണ്ട് മഡ് ഗെയിം. അത്യാവശ്യം കുഴപ്പമില്ലായിരുന്നു അത്. അല്ലാതെ അവിടെ എന്തുണ്ട്? ഒന്നുകിൽ സിംഗിൾ ആയിട്ടുള്ള ഗെയിം കൊടുക്കണം, അല്ലെങ്കിൽ 3 or 4 or 5 പേരുള്ള ഗ്രൂപ്പ് ആയിട്ടുള്ളത്, പക്ഷെ ആ ഗ്രൂപ്പ് ബിഗ്ഗ്‌ബോസ് തന്നെ തിരഞ്ഞെടുക്കണം, അല്ലെങ്കിൽ ഗ്രൂപ്പിസം കളിക്കും.
ഇങ്ങനെയൊക്കെ ചെയ്തെങ്കിലെ ബിഗ്ഗ്‌ബോസ് ആക്റ്റീവ് ആവുകയുള്ളൂ, ഇത് ഇപ്പോഴും പിച്ചി, നുള്ളി, മാന്തി ഇതൊക്കെ മാത്രേ ഉള്ളൂ. നമുക്ക് കാണാൻ ഒരു താല്പര്യം വരണ്ടേ. ഈ ഒരാഴ്ചയും ഇങ്ങനെ പോകത്തെ ഉള്ളൂ.












Click it and Unblock the Notifications