Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചക്കള്ളം പറഞ്ഞ് രേണു സുധി ബിഗ് ബോസിനുള്ളില്‍; സുധിച്ചേട്ടന്റെ ട്രോളി ബാഗ്: ആദ്യമേ സെന്റിമെന്റസ്?

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിച്ചിരിക്കുകയാണ്. 19 മത്സരാര്‍ത്ഥികളെ മോഹന്‍ലാല്‍ ബിഗ് ബോസ് വീടിനുള്ളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. അതില്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നത് സോഷ്യല്‍ മീഡിയ താരമായ രേണു സുധിയുടെ എന്‍ട്രിയാണ്.

ഇന്നലെ വരെ രേണു സുധി ബിഗ് ബോസില്‍ ഉണ്ടോ ഇല്ലയോ എന്നതായിരുന്നു സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. ആ ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് രേണു സുധിയെ ലാലേട്ടന്‍ തന്നെ ബിഗ് ബോസ് വീടിനുള്ളിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. രേണു സുധി ബിഗ് ബോസില്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നത്. എന്തായാലും രേണുവിന്റെ എന്‍ട്രിയോടെ ആ ചര്‍ച്ചകള്‍ക്ക് അവസാനമായി.

renu

തന്നെ ബിഗ് ബോസിലേക്കു വിളിച്ചിട്ടില്ലെന്നും വീട്ടില്‍ തന്നെ ഇരിപ്പുണ്ടെന്നും കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പുറത്തുവിട്ട വീഡിയോയില്‍ രേണു വ്യക്തമാക്കിയിരുന്നു. അത് വിശ്വസിച്ചവര്‍ ഇപ്പോള്‍ രേണു സുധിയെ ബിഗ്‌ബോസില്‍ കണ്ട് ഞെട്ടുകയും ചെയ്തു. അവസാനം വരെ സര്‍പ്രൈസ് കാത്തുവെച്ച ശേഷമാണ് രേണു സുധിയെ ബിഗ് ബോസിനുള്ളിലേക്ക് ക്ഷണിച്ചത്.

സോഷ്യല്‍ മീഡിയ തുറന്നാല്‍ രേണു മാത്രമാണ് എന്നാണ് സ്വാഗതം ചെയ്തപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത്. സുധിച്ചേട്ടാ ഞാന്‍ വന്നു കേട്ടോ എന്നു പറഞ്ഞുകൊണ്ടാണ് ബിഗ് ബോസ് വീടിനുള്ളിലേക്ക് രേണു പ്രവേശിക്കുന്നത്. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ രേണുവിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി.

ജീവിതത്തില്‍ ഒരുപാട് വേദനകള്‍ സഹിച്ച ഒരു പാവം സ്ത്രീയെ സപ്പോര്‍ട്ട് ചെയ്യും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കളിയാക്കിയവരെ കൊണ്ട് രേണു കയ്യടിപ്പിച്ചു എന്ന് പറയുന്നവരുമുണ്ട്. അതേസമയം രേണുവിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പച്ചക്കള്ളം പറഞ്ഞാണ് രേണു ബിഗ് ബോസിന് ഉള്ളിലേക്ക് പോയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിനു കാരണം കഴിഞ്ഞ ദിവസം രേണു പുറത്തിറക്കിയ വീഡിയോയാണ്.

ചേച്ചി രമ്യയുടെ വാടക വീട്ടിലിരുന്നു കൊണ്ടാണ് രേണു ഈ വീഡിയോ ചെയ്തത്. ബിഗ് ബോസിലേക്ക് ഇതുവരെ വിളിച്ചിട്ടില്ലെന്നും താന്‍ ചെന്നൈയിലേക്ക് ഫ്‌ളൈറ്റ് കയറിയിട്ടില്ലെന്നുമാണ് രേണു പറഞ്ഞത്. ചേച്ചിയുടെ വീട്ടില്‍ കുറച്ചു ദിവസം ഉണ്ടാകുമെന്നും രേണു പറഞ്ഞിരുന്നു. ആ രേണുവാണ് ഇപ്പോള്‍ ബിഗ് ബോസ് വീടിനുള്ളില്‍ ഇരിക്കുന്നത്.

ആദ്യ ടാസ്‌ക് പൂര്‍ത്തിയാക്കിയ ശേഷം വീഡിയോയിലൂടെ ഇത്തരം ഒരു പച്ചക്കള്ളം പറഞ്ഞതിലുള്ള അമര്‍ഷം പലരും പങ്കുവയ്ക്കുന്നുണ്ട്. കൊല്ലം സുധിയെ വിറ്റാണ് രേണു ജീവിക്കുന്നതെന്ന വിമര്‍ശനം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. എന്തൊക്കെ പറഞ്ഞാലും രേണു സുധിയുടെ ബിഗ് ബോസ് എന്‍ട്രി വിമര്‍ശകരുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.

രേണുവിനെ അഭിമുഖം ചെയ്തു വൈറലായ ശാരികയും ബിഗ് ബോസിലുണ്ട്. പുറമേ നിരവധി നെഗറ്റീവ് കമന്റ്‌സ് കേള്‍ക്കുന്ന രേണുവിന് ബിഗ് ബോസിലെ അന്തരീക്ഷം മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സഹായിക്കും എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

ബിഗ് ബോസിലേക്ക് പ്രവേശിച്ചു കഴിഞ്ഞ് രേണുവിനെ കുറിച്ചുള്ള ഇന്‍ട്രോ വീഡിയോയില്‍ രേണു സെന്റിമെന്റസ് വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങിയെന്ന് വിലയിരുത്തുന്നവരും ഉണ്ട്. കൊല്ലം സുധിയുടെ ട്രോളി ബാഗിലാണ് രേണു സാധനങ്ങളൊക്കെ പാക്ക് ചെയ്തത്. എന്റെ സുധി ചേട്ടന്‍ യൂസ് ചെയ്ത ട്രോളി ബാഗാണ് ഞാന്‍ എടുക്കുന്നത് എന്ന് രേണു പറയുന്നുമുണ്ട്.

എന്തിനും ഏതിനും സുധി ചേട്ടനെ പരാമര്‍ശിച്ചുകൊണ്ടുള്ള രേണുവിന്റെ അഭിനയം നിര്‍ത്താറായില്ലേ എന്നാണ് പലരും ചോദിക്കുന്നത്. തന്ത്രങ്ങള്‍ മെനയാന്‍ താനില്ലെന്ന് ലാലേട്ടനോട് രേണു പറയുന്നുണ്ട്. കുറച്ചുകഴിഞ്ഞ് അങ്ങനെയൊക്കെ ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്. വരും അല്ലേ എന്ന് രേണു നിഷ്‌കളങ്കതയോടെ ചോദിക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ ആഘോഷിക്കുന്നുണ്ട്.

രേണു ബിഗ് ബോസിനുള്ളില്‍ കയറിയത് കൊണ്ട് ഇനി കുറേ നാള്‍ റീല്‍സ് ഇട്ടു വെറുപ്പിക്കില്ലല്ലോ എന്ന് പരിഹസിക്കുന്നവരും ഉണ്ട്. എന്തൊക്കെ പറഞ്ഞാലും ഒറ്റയ്ക്ക് വഴിവെട്ടി ബിഗ് ബോസ് വരെയെത്തിയ രേണുവിന്റെ കോണ്‍ഫിഡന്‍സിനെയും ധൈര്യത്തെയും നിരവധി പേരാണ് അഭിനന്ദിക്കുന്നത്. പല്ലിയെന്നും ഓന്തെന്നും കടല്‍ക്കുതിര എന്നുമൊക്കെ പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് രേണുവിന്റെ ബിഗ് ബോസ് എന്‍ട്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+