ബാല മുതൽ തൊപ്പി വരെ; ബിഗ് ബോസ് സീസൺ 7 ൽ ആരൊക്കെ, ബിബി ഫാൻ ഗ്രൂപ്പിൽ ചർച്ച തുടങ്ങി!
ബിഗ് ബോസ് മലയാളം സീസൺ 6 പത്താം ആഴ്ചയിലേക്ക് കടന്നു. മത്സരാർത്ഥികൾക്ക് ഇത് വളരെ നിർണായകമായ സമയമാണ്. ഇപ്പോൾ ശ്രമിച്ചാൽ മാത്രമെ ടോപ്പ് 5 ലേക്കും വിജയത്തിലേക്കും എത്താൻ സാധിക്കുകയുള്ളു. മത്സരം ശക്തമാകുന്നതിന്റെ സൂചന വീക്കന്റ് എപ്പിസോഡിൽ നൽകിക്കഴിഞ്ഞു.
ഇനി പവർ റൂം ഉണ്ടാവില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. മത്സരം അതിന്റെ അന്തിമഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ ബിബി ഫാൻസ് സീസൺ 7നെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ബിഗ് ബോസ് ഫാൻ ഗ്രൂപ്പുകളിലാണ് സീസൺ 7നെക്കുറിച്ച് സംസാരം ആരംഭിച്ചത്. ആരൊക്കെയാകും സീസൺ 7 ൽ എത്തുക എന്നതാണ് ചർച്ച പല പേരുകളും പറയുന്നുണ്ട്.

സീരയൽ നടി ഗോപിക അനിൽ, നടൻ കൃഷ്ണ കുമാർ, അമല ഷാജി, തൊപ്പി, നടൻ ബാല, അർജൂ, അശ്വന്ത് കോക്ക്, സജിത ബേട്ടി, മുൻസീസണിലെ ബഷീർ ബഷിയുടെ ഭാര്യ സുഹാന, ആറാട്ടണ്ണൻ, ഷക്കീല, നടി രേഖ, നടൻ കിഷോർ, അവതാരക മീര, നടി ഗായത്രി, ലക്ഷ്മി നായർ, സീരയിൽ നടൻ ജോൺ, രാഹുൽ ഈശ്വർ, രഹ്ന ഫാത്തിമ, സന്തോഷ് പണ്ഡിറ്റ് എന്നിങ്ങൻെ നിരവധിപേരുടെ പേരാണ് ചർച്ചകളിൽ ഉള്ളത്.
എന്നാൽ ഇത് ഫാൻസ് ഗ്രൂപ്പിൽ മാത്രം നടക്കുന്ന ചർച്ചയാണ് ആധികാരികത ഒന്നുമില്ല. അതേ സമയം സീസൺ 6 ൽ പ്രെഡിക്ഷനിൽ വന്ന പലരും ഉണ്ടായിരുന്നു. ഈ സീസൺ കഴിഞ്ഞ ശേഷമെ അടുത്ത സീസണെക്കുറിച്ചും വരാൻ സാധ്യതയുള്ള മത്സരാർത്ഥികളെക്കുറിച്ചും പറയാൻ സാധിക്കുകയുള്ളൂ. ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾ 100 ദിവസമാണ് ബി ബി വീട്ടിൽ താമസിക്കേണ്ടത്.
അതേ സമയം, കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ നിന്നും ഒരാൾ പുറത്തുപോയിരുന്നു. നടിയായ ശ്രീരേഖയാണ് പുറത്തായത്. പത്താം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ശ്രീരേഖ പുറത്താകുന്നത്. ജിന്റോ, അപസര, ശ്രീരേഖ, ശ്രീതു, സിജോ, എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉണ്ടായത്. ഒരു ടാസ്ക്കിലൂടെയായിരുന്നു എവിക്ഷൻ നടന്നത്.
ജിന്റോ, അപ്സര, ശ്രീരേഖ, സിജോ, ശ്രീതു എന്നിവരുടെ പസിൽസ് ശരിയായി വെയ്ക്കുക എന്നതായിരുന്നു ബിഗ് ബോസിന്റെ ടാസ്ക്ക്. ഇതിൽ ഒരാളുടെ പസിലുകളിൽ ഒന്ന് കുറവായിരിക്കും, അവർ ഔട്ടാകും. ശ്രീരേഖയാണ് പുറത്തായത്. ശ്രീരേഖ പുറത്തായതായി ബിഗ് ബോസ് അറിയിക്കുകയും ചെയ്തു. എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ആണ് ശ്രീരേഖ പുറത്തേക്ക് പോയത്. ഇനിയുള്ള ആഴ്ചകളിൽ ആരൊക്കെയായിരിക്കും ഔട്ടാവുക എന്ന് പറയുക അത്ര എളുപ്പമല്ല. പവർ റൂം ഇല്ലത്ത് കൊണ്ട്. അത് വഴിയും ആരും സേവ് ആകില്ല.












Click it and Unblock the Notifications