രേണു സുധിയുടെ എന്ത് ക്വാളിറ്റിയാണ് ബിഗ് ബോസ് കണ്ടത്; പല ഉഡായിപ്പുകളും പുറത്ത് വരും: അതുല്‍
രേണു സുധി ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ മത്സരാർത്ഥിയായി എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. മിക്ക ബിഗ് ബോസ് അനലിസ്റ്റുകളും നിരൂപകരും രേണു സുധി ഇത്തവണ ഷോയില്‍ എത്തുമെന്ന കാര്യം ഉറപ്പിക്കുന്നു. ഓണ്‍ലൈന്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്ന രേണുവിനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അത്ര സജീവം അല്ലെന്നുള്ളത് ബിഗ് ബോസ് പ്രവേശന സാധ്യതകള്‍ക്ക് ശക്തി പകരുന്നു.
രേണു സുധി ബിഗ് ബോസിലേക്ക് പോകുകയാണെങ്കില്‍ പുറത്ത് അവരെ പിന്തുണയ്ക്കുന്നവരോടൊപ്പം എതിർക്കുന്ന വലിയൊരു വിഭാഗം ഉണ്ടാകും എന്നുള്ളതും നൂറു ശതമാനം ഉറപ്പാണ്. രേണു സുധിയെ എന്തിനാണ് ബിഗ് ബോസ് എടുത്തത് എന്നാണ് തനിക്ക് മനസ്സിലാകാത്തത് എന്നാണ് വ്ളോഗർ അതുല്‍ പറയുന്നത്. അത്രയും നെഗറ്റീവ് റീച്ചില്‍ നില്‍ക്കുന്ന വ്യക്തി, നല്ല ഒരു ക്വാളിറ്റി എടുത്ത് പറയാന്‍ ഇല്ല. അങ്ങനെ ഒരാളെ ബിഗ് ബോസിലേക്ക് എടുക്കുമോ എന്ന് എനിക്ക് അറിയില്ലെന്നും അതുല്‍ പറയുന്നു.

നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന് ആരോപിച്ച് അതുലിനെതിരെ രേണു സുധി പൊലീസില്‍ പരാതി നല്‍കിയിരുന്നു. രേണു ബിഗ് ബോസില്‍ എത്തുകയാണെങ്കില്‍ ഞങ്ങളെപോലുള്ളവർക്ക് അത് കണ്ടന്റ് തന്നെയാണെന്നും അദ്ദേഹം പറയുന്നു. പല ഉഡായിപ്പുകളും പുറത്ത് വരാനുണ്ട്. അത് എല്ലാം തന്നെ പുറത്ത് വരും. ബിഗ് ബോസിലൂടെ തന്നെ അതെല്ലാം ജനം അറിയും.
രേണു സുധിക്ക് ഒരു ക്വാളിറ്റിയും ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല. അങ്ങനേയുള്ള വ്യക്തി ബിഗ് ബോസിലേക്ക് പോകുന്നതിനെ എനിക്ക് യോജിക്കാന്‍ സാധിക്കുന്നില്ല. എന്ത് ക്വാളിറ്റി കണ്ടിട്ടാണ് രേണു സുധിയെ ബിഗ് ബോസ് വിളിച്ചതെന്ന് ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. നെഗറ്റീവ് ആണെങ്കിലും റീച്ച് ഉണ്ടാകും. ടി ആർ പി കൂടുതല്‍ കിട്ടും. അവിടെ വീണ്ടും വിഷയങ്ങള്‍ ഉണ്ടാകുകയും കാണാന്‍ ആളുകള്‍ കൂടുകയും ചെയ്യും. എന്തായാലും ഇങ്ങനെയുള്ള ആളെ വിളിച്ചതിനോട് എനിക്ക് യോജിപ്പില്ല.
രേണു സുധിയൊക്കെ വിജയി ആയാല്‍ അതിന്റെ ക്വാളിറ്റി എന്താണെന്ന് പറയാന്‍ സാധിക്കില്ല. വിജയിക്കാന്‍ സാധ്യതയില്ല. പിന്നെ പിആർ വർക്കൊക്കെ അത്യാവശ്യം ഉണ്ടെന്ന് അറിഞ്ഞു. ഇപ്പോള്‍ തന്നെ നമ്മുടെ കമന്റ് ബോക്സില്‍ രേണു സുധിയെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ആ അക്കൌണ്ടുകള്‍ എല്ലാം തന്നെ പുതുതായി ക്രിയേറ്റ് ചെയ്തതാണ്. രേണു ബിഗ് ബോസ് വിജയിച്ചാല്‍ എനിക്ക് അത് വലിയ ഷോക്ക് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇവർ എന്ന് വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നത് നിർത്തുന്നോ അന്ന് ഞാന്‍ ഇവരെകുറിച്ച് കണ്ടന്റ് ചെയ്യുന്നത് നിർത്തും. അല്ലാതെ നമുക്ക് ഇവരുടെ പുറകെ പോകണം എന്നുള്ള യാതൊരു നിർബന്ധവും ഇല്ല. ഇവർ ഓരോ കള്ളങ്ങള്‍ പറയുമ്പോള്‍ അതിനെ പൊളിച്ച് അടക്കണം എന്നേയുള്ളു. അല്ലാതെ അവർ എന്തേലും ആയികൊള്ളട്ടെ. കള്ളം ആര് കാണിച്ചാലും വലിച്ചുകീറി ഒട്ടിക്കും.
ഒന്നിന് പുറകെ ഒന്നായി കള്ളങ്ങള്‍ പറഞ്ഞതോടെയാണ് രേണു വലിയ രീതിയിലുള്ള നെഗറ്റീവിലേക്ക് പോയത്. ഞാന്‍ ആദ്യം ഒരു കല്യാണം കഴിച്ചു, അത് നിയമപരമായി ഒഴിവാക്കി വീണ്ടും കല്യാണം കഴിക്കുന്നതില്‍ ഒരു തെറ്റും ഇല്ല. ഇവിടെ രേണു ചെയ്തത് എന്താണ്? ഞാന്‍ സുധിച്ചേട്ടനെ മാത്രമെ കെട്ടിയിട്ടുള്ളുവെന്ന് പറഞ്ഞ്. എന്നാല്‍ അതിന് മുമ്പ് ഒരു കല്യാണം കഴിഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറയുന്നത് എന്തുകൊണ്ട്. ആദ്യം ഇല്ലെന്ന് പറഞ്ഞ കാര്യം അവസാനം ആയപ്പോഴേക്കും പേര് അടക്കം പറയുന്നതിലേക്ക് എത്തി.
ഇവർ ആദ്യം കല്യാണം കഴിച്ചു എന്ന് പറയുന്ന വ്യക്തിയുടെ അടുത്ത് ഞാന്‍ ചെന്നിരുന്നുവെന്ന് ഇവർ പറയുന്നത് കേട്ടു. എന്നാല്‍ അവരുടെ അടുത്തേക്ക് ഞാന്‍ പോയിട്ടില്ല. എനിക്ക് അങ്ങേരുടെ അടുത്ത് പോകേണ്ട ആവശ്യം ഇല്ലെന്നും അതുല്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications