Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിന്റെ ഈ സീസണിലെ ചെണ്ട ഇത്, ഇയാൾക്ക് ഫാൻസ് ഇനിയും കേറും, മോഹൻലാൽ വരുന്ന വീക്കെൻഡിലെ പ്രകടനം ഇങ്ങനെ

ഇത്തവണത്തെ മലയാളം ബിഗ് ബോസ് ഷോയ്ക്ക് ഒരു പ്രത്യേകത ഉളളത് പ്രേക്ഷകർ കാത്തിരിക്കുന്നത് വീക്കെൻഡ് എപിസോഡിന് വേണ്ടിയാണ് എന്നതാണ്. ശനി, ഞായർ ദിവസങ്ങളിലെ ഈ എപിസോഡുകളിലാണ് മോഹൻലാൽ വരുന്നത്. മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മത്സരാർത്ഥികളെ പറപ്പിക്കുന്ന അവതാരകനായാണ് മോഹൻലാലിനെ കാണുന്നത്.

മോഹൻലാലിന്റെ ഈ മാറ്റം പ്രേക്ഷകർക്ക് ബോധിച്ച മട്ടാണ്. പ്രമോ എത്തുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ബിഗ് ബോസ് വീട് മറിച്ച് വെക്കുന്ന പലരും മോഹൻലാൽ എത്തുന്ന എപിസോഡുകളിൽ പൂച്ചക്കുട്ടികളെ പോലെ പതുങ്ങുന്നത് കാണാം.

വീക്കെൻഡ് എപ്പിസോഡിലെ മത്സരാർത്ഥികളുടെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം:

lal

1. അനീഷ് - അതേ റോബോട്ടിക് / മൊണോടോണസ് ആക്സന്റ് കീപ് ചെയ്യുന്നു.

2. അനു - മുൻകൂട്ടി പ്രിപ്പയർ ചെയ്തത് അല്ലാതെ സ്പൊണ്ടേനിയസ് ആയ് ലാലേട്ടൻ എന്ത് ചോദിച്ചാലും വെപ്രാളം / പരുങ്ങൽ ആണ്. ഒരു പോയിന്റ് പറഞ്ഞു ഫലിപ്പിക്കാനും ബുദ്ധിമുട്ട്. ഈ സീസണിലെ ബിബി ടീമിന്റെ ചെണ്ട.

3. അക്ബർ - കുറേക്കൂടി സോഫിസ്റ്റിക്കേറ്റഡ് ആൻഡ് ഫൺ സൈഡ് ആണ് വീക്കെൻഡിൽ. ഈ ഒരു മോഡിൽ ബാക്കി ദിവസങ്ങളിലും നിന്നെങ്കിൽ കുറേക്കൂടി ഫാൻസ്‌ കേറും.

4. ആര്യൻ - ബാക്കി ദിവസങ്ങളെ പോലെ തന്നെ, ഇമ്മച്വർ.

5. ജിസൽ - പലരും പറഞ്ഞ പോലെ വീക്കെൻഡ് എപ്പിസോഡിൽ മലയാളം മറക്കും, കൊഞ്ചൽ, ക്യൂട്ട്നെസ് വാരി വിതറും. ഇന്നലെ ഒഴിച്ച് ബിബി ടീം അധികം എക്സ്പോസ് ചെയ്തിട്ടില്ല.

6. ബിന്നി - എന്ത് കാര്യവും ബിന്നി പറഞ്ഞു വരുമ്പോ ബോറിങ് ആവും. ബിന്നി കൺഫ്യൂസ്ഡ് ഉം ഈയിടെയായി ഡോക്ടർ എന്ന് വിളിക്കുന്നത് ലാലേട്ടൻ നിർത്തി.

7. നെവിൻ- ഓവർ സ്മാർട്ട്‌, ക്യൂട്ട് നെസ്സ് ആൻഡ് ഷുഗർ കോട്ട് ചെയ്യൽ. ചില ജോക്ക് വർക്ക്‌ ആവും. ഇന്നലെ ഒരു കൊട്ട് കിട്ടിയിട്ടുണ്ട്.

8. ഷാനവാസ്‌/ ജീഷിൻ - കാര്യമായ് ഒന്നും പറയാൻ ഉണ്ടാവാറില്ല. ചോദിച്ചാൽ പറയും.

9. റെന - ബിബി ടീമിന് കുട്ടി എന്ന പരിഗണന ഉണ്ടെന്നു തോന്നുന്നു. ബാക്കി ദിവസങ്ങളിലെ വെറുപ്പിക്കൽ ഇല്ല.

10. ആദില - ഈയിടെ കൃത്യമായി സംസാരിക്കും. മുന്നേ പേടിയായിരുന്നു.

11. നൂറ - ലാലേട്ടനോട് സംസാരിക്കാൻ പേടിയുണ്ട്. ഫ്രീയായി പറയാറില്ല.

12. ഒനീൽ / അഭിഷേക് - പ്രിപയർ ചെയ്തത് കൃത്യമായി ആർട്ടിക്കുലേറ്റ് ചെയ്യും.

13. പ്രവീൺ- ഷോ ഓഫ്‌ കൂടുതൽ ആയിരുന്നു.

14. മസ്താനി- ഇറിറ്റേറ്റിംഗ് ആൻഡ് നെഗറ്റീവ്.

15. ലക്ഷ്മി- ബോൾഡ്. ട്രിഗ്ഗർ ആവില്ല. എത്ര ചീത്ത കേട്ടാലും അതെ വോയിസ്‌ മോഡ്ലേഷൻ നിൽ കോൺഫിഡന്റ് ആയ് മണ്ടത്തരം പറയും.

16. സാബുമാൻ- ബാക്കി ദിവസത്തെ പോലെ തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+