Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടൻ മാറുമോ, ബി​ഗ് ബോസ് 7 ൽ പുതിയ അവതാരകനായിരിക്കുമോ? പുതിയ അപ്ഡേഷൻ ഇങ്ങനെ

ബിഗ് ബോസ് മലയാളത്തിന് ധാരാളം ആരാധകരുണ്ട്. സീസൺ 6 അവസാനമായി നടന്നത്. ബിഗ് ബോസ് മലയാളം സീസൺ 7 എപ്പോഴാണ് തുടങ്ങുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇന്ന് തമിഴ് ബിഗ് ബോസും ഹിന്ദി ബിഗ് ബോസും തുടങ്ങും. ഇപ്പോൾ ബിഗ് ബോസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു രേവതി.

എപ്പോഴും ബിഗ് ബോസ് മലയാളം നടക്കുന്നത് ഫെബ്രുവരി - മാർച്ചിലാണ് . അതിനെക്കുറിച്ച് ആ സമയത്ത് പറയാമെന്നാണ് രേവതി പറയുന്നത്. ഒഡീഷനൊക്കെ അതിന്റെ സമയത്ത് തൊട്ട് നടക്കുന്നുണ്ടെന്നും കോമണേഴ്‌സിന്റെ ഒഡീഷനുമായി ബന്ധപ്പെട്ട് പ്രൊമോ വരുമെന്നും അതിൽ പറയും നിങ്ങൾ ഇതിനകത്ത് അപ്ലൈ ചെയ്യണമെന്ന്, അപ്പോൾ അപ്ലൈ ചെയ്യണമെന്നും പറയുന്നു.

bigg boss

സെലിബ്രിറ്റീസിന്റെ ഓഡീഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും ചിലപ്പോൾ ബിഗ് ബോസ് കഴിഞ്ഞ സീസൺ കഴിഞ്ഞയുടൻ ഓരോരുത്തരെ വിളിക്കുന്നുണ്ടാകും. ചിലപ്പോൾ പണ്ടേ വിളിച്ച ആൾക്കാരുണ്ടാകും, കഴിഞ്ഞ സീസണിലേ ഈ സീസണിൽ വരണമെന്ന് പറഞ്ഞ ആൾക്കാരുണ്ടാകും. അതൊക്കെ ഇതിന്റെയിടയിൽ ഉണ്ടാവും എന്നും രേവതി പറയുന്നു. മലയാളം ബിഗ് ബോസിൽ പുതിയ ഹോസ്റ്റ് ആയിരിക്കുമോ എന്നതിനെക്കുറിച്ചൊന്നും താൻ പറയുന്നില്ലെന്നു സർപ്രൈസ് ആയിരുന്നോട്ടെയെന്നും രേവതി പറയുന്നു.

തമിഴിൽ വിജയ് സേതുപതി ആയിരിക്കും ഹോസ്റ്റ് എന്ന് രേവതി പറയുന്നു. ഷൂട്ട് തുടങ്ങി എന്നും 18 പേരുടെ ലിസ്റ്റ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും പറയുന്നു. രവീന്ദർ ചന്ദ്ര ശേഖർ , ശാലിൻ സോയ എന്നിവരൊക്കെ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പറയുന്നു. വിജയ് സേതുപതി പോലെ മലയാളത്തിനു ഒരു മാറ്റം വേണ്ടേ, എല്ലാവർക്കും സംശയം ആയ കാര്യമാണ് മലയാളം സീസൺ 7 ലാലേട്ടൻ ആണോ കുറേ ന്യൂസൊക്കെ വരുന്നുണ്ട് അതാണ് രേവതി എന്തായാലും സമയം ഉണ്ടല്ലോ വരുമ്പോൾ നോക്കാം, ലാലേട്ടൻ ആയിരുന്നു ബി ബി ഫേസ്, ബി ബിടെ ഫേസ് ഞാൻ കണ്ടുതുടങ്ങിയത് മുതൽ ലാലേട്ടനാണ്, ലാലേട്ടൻ ഇല്ലാതെ എന്ത് ബി​ഗ് ബോസ്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

സീസൺ 7 ഫെബ്രുവരിയിൽ തുടങ്ങുമെന്നാണ് ആരാധകർ കരുതുന്നത്. ഇക്കഴിഞ്ഞ സീസൺ 6 ൽ ജിന്റോ ആയിരുന്നു വിജയി. തുടക്കത്തിൽ ഏറെ വിമർശനങ്ങൾ കേട്ട സീസൺ ആയിരുന്നു 6. ​ഗെയിൽ മാത്രമെ മത്സരാർത്ഥികൾ ശ്രദ്ധിക്കുന്നുള്ളൂ എന്നായിരുന്നു പരാതി. തുടക്കത്തിൽ നല്ല കണ്ടന്റുകളും ഉണ്ടായിരുന്നു. അവസാനം ആകുമ്പോഴേയ്ക്കാണ് ആരാധകർ ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+