Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന് ഏറ്റവും വലിയ അടി കൊടുത്തത് അന്‍സിബ: ഇനി വരാനുള്ളത് ഗബ്രിയുടെ റീ എന്‍ട്രി

ബിഗ് ബോസ് മലയാളം സീസണ്‍ ഗ്രാന്‍ഡ് ഫിനാലയിലേക്ക് എത്താന്‍ പത്തോളം ദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞ ദിവസം പണപ്പെട്ടിയെടുത്ത് സായി മടങ്ങിയതോടെ എട്ട് മത്സരാർത്ഥികളാണ് ഇപ്പോള്‍ ഷോയിലുള്ളത്. ജാസ്മിന്‍, ജിന്റോ, അഭിഷേക്, ശ്രീതു, അർജുന്‍, ഋഷി, നോറ എന്നിവരാണ് ഷോയില്‍ ഇപ്പോഴും തുടരുന്നത്. ഇവരില്‍ ആരൊക്കെ ഫിനാലെ വീക്കിലേക്ക് കടക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

ഷോ അവസാനിക്കാറായി എന്നതിനാല്‍ തന്നെ പ്രധാന മത്സരാർത്ഥികളെ വിലയിരുത്തിക്കൊണ്ടുള്ള കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ ജാസ്മിനെ വിലയിരുത്തിക്കൊണ്ടുള്ള ഒരു കുറിപ്പാണ്‍ ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. സ്വന്തം വ്യക്തി ജീവിതം തന്നെ കണ്ടന്റാക്കിയ മത്സരാർത്ഥിയാണ് ജാസ്മിനെന്നാണ് ഈ കുറിപ്പ് ചൂണ്ടിക്കാണിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmin-ansiba

ബിഗ്‌ബോസ് സീസൺ 6 അതിന്റെ ഫിനാലെ വീക്കിലേക്ക് എത്തുമ്പോൾ ടോപ്പ് 5 ലേക്ക് എത്താവുന്ന മത്സരാർത്ഥികളെ വിലയിരുത്തുന്ന ഒരു കുറിപ്പാണ് ഇത്. സീസൺ 6 ലെ ഏറ്റവും സെന്‍സേഷനല്‍ മത്സരാർത്ഥി ആരെന്ന് ചോദിച്ചാൽ നിസ്സംശയം ഉത്തരം പറയാൻ പറ്റുന്ന ഒരാളാണ് ജാസ്മിൻ. സീസണിന്റെ തുടക്കം മുതലേ ജാസ്മിൻ ആ സ്ഥാനം നിലനിർത്തിപ്പോന്നു. ഹേറ്റേഴ്‌സിനെയും ഫാൻസിനെയും ഒരുപോലെ ഉണ്ടാക്കാൻ പറ്റുന്ന ഒരു നെഗറ്റീവ് ഗെയിം ആയിരുന്നു തുടക്കം മുതൽ ജാസ്മിൻ ചെയ്തത്.

ഈ സീസണിൽ ജാസ്മിന്റെ ആദ്യത്തെ പ്ലാൻ തന്നെ കോംമ്പോ ഗെയിം ആയിരുന്നു. സഹമത്സരാർത്ഥിയായ ഗബ്രിയുമായി ചേർന്ന് ഷോ തുടങ്ങി ആദ്യ ആഴ്ച തന്നെ ജാസ്മിൻ കോംമ്പോ ഉണ്ടാക്കി. ഗബ്രി പുറത്താക്കുന്ന വരെയും ഈ ജബ്രി കോംബോ വീട്ടിനുള്ളിലും പുറത്തും ചൂടേറിയ ചർച്ചാ വിഷയമായി തുടർന്നു, ഇപ്പോഴും അത് തുടരുന്നു. ഗബ്രി കോംമ്പോ ജാസ്മിനു ഏറ്റവും കൂടുതൽ നെഗറ്റീവും ഗെയിമിൽ കുറെയധികം പോസിറ്റീവും കൊടുത്തു. (പവർ റൂമിൽ കയറാനും ക്യാപ്റ്റൻസിയിലേക്ക് എത്തിയ വീക്ക്‌ ലെടാസ്ക്കുകളിലും )

ക്ലാരിറ്റി ഇല്ലാത്ത ബന്ധം എന്ന് ജാസ്മിനും ഗബ്രിയും വിശദീകരിച്ച ഈ കോമ്പോ ബന്ധത്തിന്മേലുള്ള ഒരു മൊമെന്റ് ൽ ആയിരുന്നു ജാസ്മിൻ സഹമത്സരാർത്ഥികളോട് താൻ പുറത്ത് കമ്മിറ്റെഡ് ആണ് എന്ന് ആദ്യമായി പ്രസ്താവിക്കുന്നത്. പുറത്തു കമ്മിറ്റഡ് ആയ വ്യക്തിയുടെ പേര് ഷോയ്ക്കുള്ളിൽ ഗബ്രിയോട് പറയുന്നതും ജാസ്മിൻ തന്നെയായിരുന്നു. ഫാമിലി വീക്ക്‌ലും ഈ വ്യക്തിയുടെ പേര് ജാസ്മിൻ ആവർത്തിക്കുകയും ചെയ്തു. ഗബ്രി ബന്ധത്തിലെ കമ്മിറ്റെഡ് ആണെന്ന് പറഞ്ഞ സംഭവത്തോടെ ബിഗ് ബോസ് സീസൺ 6 ലെ പുറത്തുള്ള ഗെയിമിന്റെ കണ്ടന്റായി ജാസ്മിന്റെ സ്വകാര്യ ജീവിതം മാറി.

ബിഗ്‌ബോസ് ൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉണ്ടാകുന്നത് വീക്കെൻഡില്‍ ആണ്. ഒരു ഞായറാഴ്ച എപ്പിസോഡിൽ ജാസ്മിന്റെ ചായ തുമ്മൽ സംപ്രേഷണം ചെയ്തത് ഷോയിൽ ജാസ്മിനു വ്യക്തി ശുചിത്വത്തിന്റെ പേരിൽ കിട്ടിയ ഏറ്റവും വലിയ നെഗറ്റീവ് ഇമ്പാക്ട് ആയിരുന്നു. ലാലേട്ടൻ തന്നെ ആ വീഡിയോ മത്സരാർത്ഥികള്‍ക്ക് മുന്നിൽ കാണിച്ചു.

ഈ നെഗറ്റീവ് ഇമമ്പാക്ട് എല്ലാം മനസിലാക്കിയിട്ടും ജാസ്മിൻ തന്റെ ഗെയിം രീതി മാറ്റിയില്ല, പതിയെ പതിയെ ജാസ്മിൻ ഒരു ഗെയിമർ എന്ന നിലയിൽ വീടുനുള്ളിൽ ശക്തയായി മാറിക്കൊണ്ടിരുന്നു. എതിരാളികളോട് ഒരു മയവും ഇല്ലാതെ ഫൈറ്റ് ചെയ്യാനുള്ള ശക്തി എപ്പോഴും ജാസ്മിന് ഉണ്ടായിരുന്നു.

ജാസ്മിന്റെ പ്രധാന എതിരാളികളായ പലരും വീട്ടില്‍ നിന്ന് പല കാരണങ്ങളാൽ അപ്രതീക്ഷിതമായി പുറത്തായി. ആദ്യം മുതലേ നോമിനേഷനില്‍ വന്നത് കൊണ്ട് ഒരുപാട് പ്രേക്ഷകർക്കിടയിൽ ഫാന്‍ബേസും വോട്ട് ബാങ്കും ജാസ്മിനു നേടാൻ സാധിച്ചു. പുറത്ത് ജാസ്മിന് കിട്ടുന്ന നെഗറ്റീവ് വലിയൊരു വിഭാഗം പ്രേക്ഷകരുടെ സഹതാപവും ജാസ്മിന് നേടിക്കൊടുത്തു. എല്ലാ മത്സരാർത്ഥികളുമായും ഒരു കൂൾ ബന്ധം ജാസ്മിൻ ഉണ്ടാക്കിയിട്ടുണ്ട്. അത്തരത്തിൽ ജാസ്മിനുമായി അധികമൊന്നും അടുക്കാതെ പോയ ഒരാൾ അൻസിബയാണ്. ഇവർക്കിടയിൽ ഒരു ശീതയുദ്ധം തുടക്കം മുതൽ ഒടുക്കം വരെയും ഉണ്ടായിരുന്നു.

ഈ ഷോയിൽ ജാസ്മിനു നേരെ ഏറ്റവും വലിയ അടി അടിച്ച ആളും അൻസിബ തന്നെയാണ്. "കമ്മിറ്റഡ് ആയ ഒരു വ്യക്തിയ്ക്ക് എന്തിനാണ് കൺഫ്യൂഷൻ?" എന്ന ചോദ്യം ആണ് ഈ സീസണിൽ ജാസ്മിന് എതിരെ ഒരാൾ നടത്തിയ ഏറ്റവും വലിയ മൂവ്. ജാസ്മിന് ഇനി നേരിടേണ്ട ഏറ്റവും വലിയ അഗ്നിപരീക്ഷ ഗബ്രിയുടെ റീ എന്‍ട്രിയാണ്. പ്രേക്ഷക വോട്ട് സുപ്രധാനമാകുന്ന സമയത്താകും അത് ഉണ്ടാവുക.

അറിഞ്ഞോ അറിയാതെയോ ജാസ്മിൻ ഈ ഷോയ്ക്ക് കൊടുത്ത ഏറ്റവും വലിയ കണ്ടന്റ് അവരുടെ സ്വകാര്യ ജീവിതം തന്നെയായിരുന്നു. ആ നിലയിൽ ജാസ്മിൻ കളിച്ചത് ഒരു തീക്കളി തന്നെയായിരുന്നു. ടൈറ്റിൽ വിന്നർ എന്നതിൽ കുറഞ്ഞതൊന്നും ഈ ഗെയിമിൽ ജാസ്മിന് കിട്ടാനും ഇല്ല. ഇനി അത് കിട്ടാത്ത പക്ഷം മൂന്ന് മാസം മാത്രമുള്ള വെറുമൊരു റിയാലിറ്റി ഗെയിം ഷോയ്ക്ക് വേണ്ടി സ്വന്തം സ്വകാര്യ ജീവിതത്തെയും പുറത്ത് പ്രിയപ്പെട്ട പലരെയും തന്നെ മുന്നോട്ട് വച്ചതിൽ ഏതെങ്കിലും മൊമെന്റ് ൽ ജാസ്മിന് കുറ്റബോധം തോന്നിയേക്കാം.

ഈ സീസണിലെ കണ്ടന്റ് മേക്കേഴ്സിൽ മുൻപന്തിയിൽ ജാസ്മിൻ ഉണ്ട്. ടോപ്പ് 2 വിൽ വരെയെത്താൻ ജാസ്മിന് സാധിക്കും. വിജയകിരീടം ചൂടുമോ എന്ന് കണ്ടറിയാം. വിന്നർ ആയാലും ഇല്ലെങ്കിലും ഈ സീസൺ ജാസ്മിന്റെ പേരിൽ കൂടി എക്കാലവും അറിയപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+