Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവളെ കെട്ടരുതെന്ന് ഞാന്‍ പറഞ്ഞു, അവന്‍ അത് കേട്ടില്ല, ഒടുവില്‍ സുഹൃത്തിന് സംഭവിച്ചത്'; അഖില്‍ മാരാർ

ബിഗ് ബോസിന് ശേഷം വീട്ടിലേക്ക് പോയില്ലെന്ന ആരോപണങ്ങളില്‍ മറുപടിയുമായി അഖില്‍ മാരാർ. ബിഗ് ബോസ് ജേതാവായി മടങ്ങുന്ന സമയത്ത് വലിയ സ്വീകരണമായിരുന്നു നാട്ടില്‍ ലഭിച്ചത്. ആ സമയത്ത് വീട്ടിലേക്ക് പോവാന്‍ സാധിച്ചില്ല. അച്ഛനേയും അമ്മയേയും പുറത്ത് വെച്ച് കണ്ടിരുന്നു. അപ്പോള്‍ വീട്ടില്‍ പോവാതിരുന്നതില്‍ അവർക്കൊന്നും യാതൊരു പരാതിയുമില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്ളവർക്കാണ് പരാതിയെന്നും അഖില്‍ മാരാർ പറയുന്നു.

മൈല്‍സ്റ്റോണ്‍ മേക്കേഴ്സെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഭാര്യ ലക്ഷ്മിക്കൊപ്പമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഭിമുഖത്തില്‍ പങ്കെടുത്തത്.

കല്യാണം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ ഒരിടത്തും ഹണിമൂണിനൊന്നും പോയിട്ടില്ല. എവിടെ പോയാലും സംഭവിക്കുന്നത് ഒന്ന് തന്നേയല്ല. എനിക്ക് പൊതുവെ യാത്രകള്‍ അത്ര ഇഷ്ടമല്ല. ഒന്നാമത്തെ കാര്യം ഞാന്‍ പറയുന്നത് ഇവള്‍ക്കും ഇവള്‍ പറയുന്നത് എനിക്കും മനസ്സിലാവില്ല. സുഹൃത്തുക്കളോടൊപ്പെ യാത്ര പോവുമ്പോള്‍ ഞങ്ങള്‍ ആ സംസാരിക്കുന്ന മാറ്ററില്‍ എന്തെങ്കിലുമൊക്കെ വിഷയങ്ങള്‍ വന്നുകൊണ്ടേയിരിക്കുമെന്നും അഖില്‍ മാരാർ പറയുന്നു.

 akhilmararfamily

ഭാര്യക്ക് പൊതുവെ സിനിമ കാര്യത്തിലൊന്നും അത്ര താല്‍പര്യമില്ല. ഫ്ലാറ്റിലേക്ക് വന്ന് അപ്പുറത്തും ഇപ്പുറത്തുമുള്ള ആള്‍ക്കാരെ കണ്ടപ്പോഴാണ് പാഷന്‍ മോഹം തുടങ്ങിയത്. രണ്ട് ദിവസമായി പറയുകയാണ് മുടി സ്ട്രെയിറ്റ് ചെയ്യണമെന്ന്. മുടി സ്ട്രെയിറ്റ് ചെയ്യുന്നത് കൊണ്ട് എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷെ നിലവില്‍ തന്നെ അവളുടെ മുടിക്ക് ആരോഗ്യം കുറവാണ്. അവസാനം ഇതെല്ലാം ചെയ്ത് വെച്ചിട്ട് മുടി പോയാല്‍ അവള്‍ തന്നെ ഇരുന്ന് കരയും.

ഇപ്പോള്‍ കുറെ പെണ്ണുങ്ങള്‍ അങ്ങനെയാണ് നടക്കുന്നത്. ബിഗ് ബോസിലും മറ്റുമൊക്കെ കണ്ടതാണല്ലോ. മറ്റുള്ളവരെ കണ്ട് ജീവിക്കേണ്ടതില്ല. നമ്മള്‍ എങ്ങനെയാണോ അത് മതി. ഇനി ഞാന്‍ ഭയങ്കര മെയില്‍ ഷോവനിസ്റ്റാണ്. ഇത്രയും നാള്‍ ആയിട്ടില്ല ഇനിയൊന്ന് ആയി നോക്കട്ടേയെന്നും ഭാര്യയെ അടുത്തിരുത്തിക്കൊണ്ട് തമാശ രൂപേണെ അഖില്‍ മാരാർ പറയുന്നു.

ജീവിതത്തില്‍ ഇഷ്ടമുള്ളത് ആർക്കും ചെയ്യാം. പക്ഷെ അത് നമ്മുടെ ജീവിതത്തെ നശിപ്പിക്കാനുള്ളതാവരുത്. ഒരു കാര്യം ചെയ്താല്‍, പിന്നീട് അത് എന്തായി തീരുമെന്ന് അറിയാനുള്ള ഒരു സെന്‍സ് എനിക്ക് ദൈവം തന്നിട്ടുണ്ട്. സുഹൃത്തുക്കളോടൊക്കെ ഈ വിഷയത്തില്‍ ഞാന്‍ അടിയുണ്ടാക്കിയിട്ടുണ്ട്.

 akhil-marar-

ഒരു സുഹൃത്ത് ഒരിക്കല്‍ അവന്റെ കല്യാണക്കാര്യം എന്നോട് സംസാരിച്ചിരുന്നു. ഞാന്‍ അന്ന് പറഞ്ഞത് അവളെ കെട്ടരുതെന്നായിരുന്നു. പക്ഷെ അവനത് കേട്ടില്ല. അവസാനം അടിച്ച് പിരിഞ്ഞ് രണ്ടും രണ്ട് വഴിക്കായതോടെ അവന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു ' നീ പറഞ്ഞത് ശരിയായിരുന്നു' എന്ന്. ഇത് കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള എന്റെ ഒരു സെന്‍സാണെന്നും അഖില്‍ മാരാർ പറയുന്നു.

വീട്ടില്‍ കുട്ടുകളുടെ ഭക്ഷണ കാര്യത്തില്‍ അടക്കം ഞാന്‍ ഇക്കാര്യം പറയാറുണ്ട്. ബേക്കറി, ചോക്ലേറ്റ് തുടങ്ങിയവയൊന്നും അങ്ങനെ പ്രോല്‍സാഹിപ്പിക്കില്ല. ഹാർബറില്‍ പോയി ഏറ്റവും ഫ്രഷ് ആയിട്ടുള്ള മീന്‍ മേടിക്കുന്ന ആളാണ്. മാങ്ങാ കച്ചവടം നടത്തിയ സമയത്ത് തോട്ടത്തില്‍ പോയി പരമാവധി വിഷം അടിക്കാത്ത മാങ്ങകള്‍ കൊണ്ടു വരും. ഒരു സമയത്ത് വീട്ട് ആവശ്യത്തിന് വേണ്ടിയുള്ള പച്ചകറികളും മീനും കോഴിയുമൊക്കെ വീട്ടില്‍ തന്നെയുണ്ടായിരുന്നു.

ലക്ഷ്മിക്ക് ചിക്കന്‍ വലിയ ഇഷ്ടമായിരുന്നു. പക്ഷെ ബ്രോയിലർ കോഴി കഴിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അങ്ങനെയാണ് വീട്ടില്‍ കുറെ കോഴികളെ വളർത്തുന്നത്. ഉപദേശം മാത്രം കൊടുത്തിട്ട് കാര്യമില്ല. അതിനുള്ള സാഹചര്യവും കൊടുക്കണം. കൊച്ചിയില്‍ ആയപ്പോള്‍ കൃഷിയൊന്നും നടക്കില്ല. ആ സാഹചര്യത്തില്‍ ഏറ്റവും ഫ്രഷ് ആയിട്ടുള്ള സാധനം എവിടെ കിട്ടുമോ അത് വാങ്ങിക്കാന്‍ ശ്രമിക്കുമെന്നും അഖില്‍ മാരാർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+