'ദുൽഖറിന്റെ ബോഡിഗാഡ് എന്നെ പിടിച്ചുതള്ളി'; ദുൽഖറിനൊപ്പം നടക്കാതെ പോയ സെൽഫി,സംഭവിച്ചതിനെ കുറിച്ച് അഖിൽ മാരാർ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 വിജയി അഖിൽ മാരാരുടെ ഒരു പഴയ 'സെൽഫി' വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഖിലിന്‍റെ സ്വന്തം നാടായ കോട്ടാത്തലയില്‍ ഒരു സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് നടൻ ദുല്‍ഖര്‍ സല്‍മാന്‍ എത്തിയപ്പോള്‍ ദുല്‍ഖറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന അഖിലിന്റെ വീഡിയോ ആയിരുന്നു ഇത്.
അന്ന് പ്രിയ താരത്തിനൊപ്പം സെൽഫിയെടുക്കാൻ അഖിൽ കൊതിച്ചെങ്കിലും താരത്തിന്റെ ബോഡിഗാഡ് അത് സമ്മതിച്ചില്ല. ഇപ്പോഴിതാ അന്നത്തെ സംഭവത്തെ കുറിച്ച് കൂടുതൽ തുറന്ന് പറയുകയാണ് അഖിൽ മാരാർ. അന്ന് സെൽഫി പകർത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല തന്നെ ദുൽഖറിന്റെ ബോഡിഗാഡ് പിടിച്ച് തള്ളിയെന്നും അഖിൽ മാരാർ പറയുന്നു. 'ബിഹൈൻഡ് വുഡ്സിന്' നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഖിലിന്റെ വാക്കുകളിലേക്ക്

'ഈ വീഡിയോ ഞാൻ കണ്ടിരുന്നു. കൊട്ടാക്കരയിൽ ഒരു മാളിന്റെ ഉദ്ഘാടനമായിരുന്നു അത്. എനിക്കായിരുന്നു അതിന്റെ ഇൻചാർജ്. എന്റെ അടുത്ത സൗഹൃത്തിന്റെ മാൾ ആയിരുന്നു അത്. ദുൽഖർ സൽമാനെ പരിപാടിയിലേക്ക് ആദ്യം ബന്ധപ്പെട്ടത് ഞാനായിരുന്നു. എന്നാൽ തുകയുമായി ബന്ധപ്പെട്ട് അത് സെറ്റായില്ല. പിന്നീട് മറ്റൊരാൾ വഴിയാണ് ദുൽഖർ സൽമാൻ എത്തുന്നത്.
ഇതിനെക്കാൾ മോശമായ മറ്റൊരു സംഭവം അകത്ത് നടന്നിരുന്നു. അകത്ത് വെച്ച് കാര്യമായ രീതിയിൽ ബോഡിഗാഡ് എന്നെ പിടിച്ച് തള്ളി. അത് എനിക്ക് വിഷമം ഉണ്ടായിരുന്നു. ആ ബോഡിഗാഡിനോട് ഞാൻ ചൂടാവുകയും ചെയ്തിരുന്നു. ദുൽഖറിന് അന്ന് കാല് വയ്യായിരുന്നു. പക്ഷേ അന്നത്തെ ആ സംഭവത്തിൽ കാര്യമൊന്നുമില്ല. കാരണം ദുൽഖറിന് സുരക്ഷ ഒരുക്കുകയെന്നത് അവരുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. ഇപ്പോഴത്തെ നേട്ടത്തിൽ ദൈവത്തിന് നന്ദി പറയുന്നു', അഖിൽ പറഞ്ഞു.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ താൻ ഏറ്റവും ആദ്യം വിളിച്ചത് അഞ്ജൂസിനേയും നാദിറയേയുമാണെന്നും അഖിൽ പറഞ്ഞു. 'ഷിജു ചേട്ടൻ പിന്നെ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ പിന്നാലെ ഞാൻ മാതാപിതാക്കളുടെ അടുത്ത് പോയില്ല, ഭാര്യയെ കണ്ടില്ല എന്നൊക്കെയുള്ള ചില കമന്റുകൾ കണ്ടിരുന്നു. മാതാപിതാക്കളേയും ഭാര്യയേയും മക്കളേയുമൊക്കെ കാണാൻ പോകുന്നത് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യേണ്ട കാര്യം എന്താണ്? ആ സ്നേഹം അവിടെ കിടക്കും. എനിക്ക് അതൊന്നും ആരേയും കാണിച്ച് നടക്കേണ്ടതില്ല.
ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ കപ്പ് എനിക്ക് തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അത് എന്റെ അമിത ആത്മവിശ്വാസം ആണെന്ന് കരുതേണ്ടതില്ല. കാരണം ഞാൻ ആരോടാണ് മത്സരിച്ച് തോക്കുന്നത് എന്ന് കാര്യം ഞാൻ ജഡ്ജ് ചെയ്ത് കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. എന്റെ കണ്ടന്റും മറ്റ് മത്സരാർത്ഥികളുടെ കണ്ടന്റും തമ്മിൽ പുറത്ത് നടക്കുന്ന പോരാട്ടത്തിൽ എന്റെ കണ്ടന്റേ ജയിക്കൂവെന്ന് എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു.
മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരുടെ നിരയിൽ ഒരു ചെറിയ സിനിമ എടുത്ത് കൊണ്ട് എന്റെ പേര് എഴുതി ചേർക്കാൻ പറ്റുമെന്ന് ഞാൻ സ്വപ്നം കണ്ടതല്ല. ഒരു സമയത്ത് ഒരുപാട് പേര് തള്ളിപ്പറഞ്ഞ എന്നെ ഇഷ്ടപ്പെട്ട കുറേ പേരുണ്ട്, എന്റെ സുഹൃത്തുക്കളുണ്ട്. അവർക്ക് അഭിമാനമാകുമല്ലോ. ഇപ്പോൾ യഥാർത്ഥത്തിൽ ഞാനല്ല വിജയിച്ചത്. ഇന്നലകളിൽ എന്നെ ചിലർ തള്ളിപ്പറഞ്ഞപ്പോൾ എന്റെ ഒപ്പം നിന്ന സുഹൃത്തുക്കളാണ് യഥാർത്ഥത്തിൽ വിജയിച്ചത്. ഞാനവർക്ക് വേണ്ടിയാണ് വിജയിച്ചത്', അഖിൽ പറഞ്ഞു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications