Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവൻ പോയപ്പോൾ ഞാൻ കേട്ട പഴി, അറിഞ്ഞോ അറിയാതെയോ ഞാൻ കാരണമായപ്പോയെന്ന തോന്നൽ'; കുറിപ്പുമായി ജാസ്മിൻ

ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരങ്ങളാണ് ജാസ്മിൻ ജാഫറും ഗബ്രി ജോസും. സീസൺ 6 അറിയപ്പെടുന്നത് തന്നെ ഇരുവരുടേയും പേരിലാണ്. ഷോയിൽ തുടക്കം മുതൽ നിറഞ്ഞ് നിൽക്കാൻ രണ്ട് പേർക്കും സാധിച്ചിരുന്നു. അതുപോലെ തന്നെ കടുത്ത വിമർശനങ്ങളും ഇരുവരും നേരിട്ടു. ഗബ്രി-ജാസ്മിൻ സൗഹൃദമായിരുന്നു പലർക്കും ദഹിക്കാതിരുന്നത്.

ഷോ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും സുഹൃത്തുക്കളായി മാറിയിരുന്നു. എന്നാൽ ഈ സൗഹൃദം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തുറുപ്പ് മാത്രമാണെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. പക്ഷെ ഇത്തരം വിമർശനങ്ങളെയൊന്നും ഇരുവരും കാര്യമാക്കിയില്ലെന്ന് മാത്രമല്ല സൗഹൃദം അതുപോലെ തുടരുകയും ചെയ്തു. ഗബ്രിയുമായി ബന്ധം പാടില്ലെന്ന് വീട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടും എന്തിന് ഷോയുടെ അവതാരകനായ മോഹൻലാൽ ഉൾപ്പെടെ ഇരുവരുടേയും ബന്ധത്തെ കുറിച്ച് ചോദ്യം ഉയർത്തിയിട്ട് പോലും രണ്ട് പേരും കുലുങ്ങിയില്ല.

jasminenew-1

ഒന്നിന് വേണ്ടിയും തങ്ങൾ ബന്ധം വേണ്ടെന്ന് വെയ്ക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി. അതിനിടെ ഹൗസിൽ വെച്ച് ജാസ്മിൻ ഗബ്രിയോട് പ്രണയം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവ് വിവാഹം വേണ്ടെന്ന് വെച്ചു. ഗബ്രിയുമായുള്ള സൗഹൃദം വ്യക്തി ജീവിതത്തെ അടക്കം ബാധിച്ചതോടെ ഷോ കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും പരസ്പരമുള്ള ബന്ധം അവസാനിപ്പിച്ചേക്കുമെന്നായിരുന്നു വിലയിരുത്തലുകൾ ഏറെയും. എന്നാൽ ഇതിനെയെല്ലാം തള്ളി അതേ സൗഹൃദവും അടുപ്പവും കാത്തുസൂക്ഷിക്കുന്നുണ്ട് രണ്ട് പേരും.

ഇരുവരും ഒരുമിച്ച് ഓടി നടന്ന് ഉദ്ഘാടനങ്ങൾ ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ. പലപ്പോഴും ഒരുമിച്ചുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അതിനിടയിൽ ഇപ്പോഴിതാ ഗബ്രിയെ കുറിച്ച് പുതിയ കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് ജാസ്മിൻ. ഇരുവരുടേയും ഫാൻപേജിൽ പങ്കുവെച്ചിരുന്ന ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. ഗബ്രിയുടെ റീ എൻട്രി സമയത്ത് ജാസ്മിൻ കടന്ന് പോയ വൈകാരിക നിമിഷങ്ങളാണ് പോസ്റ്റിൽ ഉള്ളത്. ജാസ്മിന്റെ കുറിപ്പ് വായിക്കാം-' ടോപ് 5 വരാൻ എന്റെ കണ്ണിൽ ഒരുപാട് യോഗ്യത ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു ഗബ്രി. പക്ഷെ വിധി അത് നടന്നില്ല. ടാസ്ക് ലെറ്റർ ആയാലും ടാസ്ക് ആയാലും വളരെ ഭംഗിയായി ചെയ്യാൻ കഴിയുന്ന ഒരാൾ, അവൻ പോയപ്പോൾ തൊട്ട് ഞാൻ കേട്ട പഴിയാണ് ഞാൻ കാരണമാണ് അവൻ പോയതെന്ന്. അറിഞ്ഞോ അറിയാതെയോ ഞാൻ കാരണമായിപ്പോയി എന്ന് തോന്നിയ നിമിഷം. അന്ന് റീഎൻട്രി സമയത്ത് അവൻ ടാസ്ക് ലെറ്റർ വായിച്ചപ്പോൾ ഒരുപാട് ഓർമകൾ കണ്ണിൽ മിന്നിമാഞ്ഞു. ദാ ഈ പോസ്റ്റ് കണ്ടപ്പോൾ വീണ്ടും അത് മനസിൽ അലയടിച്ചു',ജാസ്മിൻ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+