Get Updates
Get notified of breaking news, exclusive insights, and must-see stories!

‘ചിലര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം’: അഭിമാന നിമിഷത്തില്‍ നാദിറ, കയ്യടിച്ച് പ്രേക്ഷകർ

ബിഗ് ബോസില്‍ മത്സരാർത്ഥിയായി എത്തിയതിന് ശേഷം ജീവിതത്തിലും കരിയറിലും മാറ്റങ്ങള്‍ ഉണ്ടാക്കിയ താരങ്ങള്‍ നിരവധിയാണ്. പലർക്ക് ഇത് പോസിറ്റീവായ മാറ്റമാണ് ഉണ്ടാക്കിയതെങ്കില്‍ മറ്റ് ചിലരേയെങ്കിലും നെഗറ്റീവായും ബിഗ് ബോസ് ബാധിച്ചിട്ടുണ്ട്. എന്നാല്‍ മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ ഷോ കൊണ്ട് വ്യക്തി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയ താരം ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നാദിറ മെഹ്റിന്‍.

ഭൂരിപക്ഷം ട്രാന്‍സ്ജെന്‍ഡറുകളേയും പോലെ ദുരിത പർവം താണ്ടിയുള്ള ജീവിതമായിരുന്നു നാദിറയുടേതും. തന്റെ ജെന്‍ഡർ ഐഡന്റിന്റി തിരിച്ചറിഞ്ഞതോടെ വീട്ടില്‍ നിന്നും പുറത്തായ വ്യക്തിയാണ് നാദിറ. മാതാപിതാക്കളോട് ബന്ധപ്പെടാന്‍ പോലും കഴിയാത്ത നാളുകളായിരുന്നു അത്. ആകെ വല്ലപ്പോഴും സംസാരിക്കുന്നത് സഹോദരിയോട് മാത്രമായിരുന്നു.

 nadira

വിദ്യാർത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന നാദിറ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയനിലേക്കും മത്സരിച്ചിട്ടുണ്ട്. അഭിനയരംഗത്തേക്കും അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് നാദിറ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാർത്ഥിയായി എത്തുന്നത്. തുടക്കത്തില്‍ അത്ര മികച്ച മത്സരമായിരുന്നില്ല താരം കാഴ്ചവെച്ചിരുന്നതെങ്കിലും പിന്നീട് ആകെ മാറുകയായിരുന്നു.

ഒരോ നാളുകള്‍ കഴിയുന്തോറും തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ച താരം ടിക്കറ്റ് ടു ഫിനാലെയും കരസ്ഥമാക്കി. ഇതിനിടയില്‍ ഫാമിലി വിസിറ്റ് ആഴ്ചയില്‍ നാദിറയുടെ അനിയത്തി ബിഗ് ബോസിലേക്ക് എത്തുകയും വീട്ടിലെ വിശേഷങ്ങള്‍ അറിയിക്കുകയും ചെയ്തു. വാപ്പയാണ് അനിയത്തിയെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ടതെന്ന വാർത്ത നാദിറയെ ഏറെ സന്തോഷവതിയാക്കുകുയം ചെയ്തു. അതിന് മുന്നെ ഉമ്മയുമായി ഫോമിലുടെ സംസാരിക്കുകയും ചെയ്തിരുന്നു നാദിറ.

മണി ബോക്സുമായി ബിഗ് ബോസില്‍ നിന്നും പുറത്ത് പോവാനുള്ള നാദിറയുടെ തീരുമാനത്തെ സഹതാരങ്ങളും പ്രേക്ഷകരും ഒരു പോലെ കയ്യടിച്ച് സ്വീകരിച്ചു. ഷോയില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ കുടുംബത്തോടൊപ്പം വീണ്ടും ചേരാന്‍ നാദിറയ്ക്ക് സാധിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഒരു കാലത്ത് തനിക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന തന്റെ ജന്മനാട്ടില്‍ നടന്ന ഒരു പരിപാടിയില്‍ പ്രത്യേക അഥിതിയായി പങ്കെടുത്തതതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. തിരുവനന്തപുരം മണക്കാട് സ്വദേശിയായ നാദിറക്ക് നാട്ടിലെ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബാണ് സ്വീകരണം നല്‍കിയത്.

'ചിലര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം' എന്ന അടിക്കുറിപ്പോടെ പരിപാടിയുടെ ചിത്രങ്ങള്‍ നാദിറ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

'ഐക്യം, സ്നേഹം, സാഹോദര്യം, മാറ്റം' കാണുന്നവർക്ക് വളരെ വലിയ പ്രേതെകത ഉള്ള ചിത്രങ്ങളിയിരിക്കില്ല. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിലെ ഒരു പരുപാടിയിൽ കിട്ടിയ ഈ അംഗീകാരം എന്റെ ചിറകുകൾക്ക് ഒരു പൊൻതൂവലാണ്. ഇനിയും ചിറകടിച്ചു പറക്കാനുള്ള ഒരു പ്രോത്സാഹനം. ചിലർക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം.
സാമൂഹിക പ്രതിബന്ധതയിൽ നീതി പുലർത്തി പ്രവർത്തിച്ചു വരുന്ന സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബിന് എല്ലാവിധ ആശംസകളും.' - നാദിറ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+