Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറെ നാളത്തെ സ്വപ്നം വെളിപ്പെടുത്തി 'ആണ്ടവര്‍', 'ജോജുവിന്റെ ഡേറ്റ് ഉറപ്പ്', ഇനി..!?

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ടോപ് ഫൈവ് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടന്‍ ഷിജു. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പെ തന്നെ ഷിജുവിനെ പ്രേക്ഷകര്‍ക്കെല്ലാം അറിയാം. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഷിജു. 1995 ല്‍ മഴവില്‍ കൂടാരം എന്ന ചിത്രത്തിലൂടെയാണ് ഷിജു സിനിമയില്‍ എത്തുന്നത്.

പിന്നീട് 1996 ല്‍ പുറത്തിറങ്ങിയ മഹാപ്രഭു എന്ന തമിഴ് ചിത്രത്തില്‍ വില്ലനായി തിളങ്ങി. ഇതു ഷിജുവിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചു. തെലുങ്കില്‍ സൂപ്പര്‍താരങ്ങള്‍ക്ക് തുല്യമായ താരപരിവേഷമാണ് ഷിജുവിന് ലഭിച്ചത്. കോഡിരാമ കൃഷ്ണ സംവിധാനം ചെയ്ത ദേവി എന്ന തെലുങ്ക് സിനിമ സൂപ്പര്‍ ഹിറ്റായി. 400 ലേറെ ദിവസമാണ് ചിത്രം ഓടിയത്. ആറ് ഭാഷകളിലായി 150 ലേറെ ചിത്രങ്ങളില്‍ ഷിജു അഭിനയിച്ചിട്ടുണ്ട്.

bigg boss

ഇഷ്ടമാണ് നൂറുവട്ടം എന്ന മലയാള ചിത്രത്തിലെ നായക വേഷവും ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് കാലചക്രം, സിദ്ധാര്‍ത്ഥ, വാചാലം, കമ്മത്ത് & കമ്മത്ത്, സൗണ്ട് തോമ, പോളിടെക്‌നിക്, ഡോള്‍ഫിന്‍ ബാര്‍, കസിന്‍സ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തുടങ്ങി നിരവധി മലയാള സിനിമകളുടെ ഭാഗമാകാനും താരത്തിനായിരുന്നു. മിനി സ്‌ക്രീനിലും മികച്ച വേഷങ്ങളാണ് ഷിജുവിനെ തേടിയെത്തിയത്.

ബിഗ് ബോസിലെ അവസാന അഞ്ചില്‍ എത്തിയ ഷിജു ഷോയ്ക്ക് ശേഷം സിനിമാഭിനയത്തില്‍ നിന്ന് മാറിയിട്ടില്ല. ബിഗ് ബോസിന് ശേഷം കമ്മിറ്റ് ചെയ്ത തെലുങ്ക് പടങ്ങള്‍ ചെയ്തു എന്ന് ഷിജു പറയുന്നു. 360 റേഡിയോ എന്ന യൂട്യൂബ് ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് കൂടാതെ പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും സ്വപ്ന സാഫല്യത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ഷിജു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു അഖില്‍ മാരാരും ഷിജുവും. അഖില്‍ മാരാരും താനും തിരക്കഥയൊരുക്കി ജോജു നായകനാകുന്ന ചിത്രം പദ്ധതിയിട്ടുണ്ട് എന്ന് ഷിജു പറയുന്നു. അഖില്‍ മാരാര്‍ തന്നെയാണ് ഇതിന്റെ സംവിധാനം. ഇത് കൂടാതെ ജോജുവിനെ കേന്ദ്രകഥാപാത്രമാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രവും ആലോചനയിലുണ്ടെന്ന് ഷിജു പറയുന്നു.

'ജോജു എനിക്ക് ഡേറ്റ് തരാം എന്ന് പറഞ്ഞിട്ടുണ്ട്. സംവിധാനം ആദ്യം മുതലെ ആഗ്രഹമുള്ള മേഖലയായിരുന്നു. കൂടുതല്‍ പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണ് അത് നീണ്ട് പോയത്. സംവിധാനം എന്ന് പറയുന്നത് എളുപ്പത്തില്‍ കഴിയുന്ന ഒന്നല്ല. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് എന്റെ മനസില്‍ ഉള്ളത്. ആ ഒരു ടൈപ്പ് സിനിമയായിരിക്കും ചെയ്യുക,' ഷിജു കൂട്ടിച്ചേര്‍ത്തു. അഭിനയം പോലെ എളുപ്പമുള്ള മേഖലയല്ല സംവിധാനം എന്നും ഷിജു പറഞ്ഞു.

കൊല്ലം സ്വദേശിയായ ഷിജു ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും തിരൂര്‍ എസ്എസ്എം പോളിടെക്‌നിക് കോളേജിലുമായിട്ടായിരുന്നു ഷിജുവിന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കുവൈറ്റ് എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസും ഭരതനാട്യം നര്‍ത്തകിയുമായ പ്രീതി പ്രേമാണ് ഭാര്യ. ഒരു മകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+