'എംബിയെക്കാരിയുടെ ബുദ്ധിയും അവിടെ ഉണ്ടായി, ഞാൻ അനുഭവിച്ചത് മറ്റൊരാൾ അനുഭവിക്കാതിരിക്കട്ടെ'; ശോഭ വിശ്വനാഥ്
ബിഗ് ബോസ് താരമായ ശോഭ വിശ്വനാഥ് ഒരു സോഷ്യൽ എന്റർപ്രണർ കൂടിയാണ്. പലപ്പോഴും തന്റെ സംരംഭത്തെ കുറിച്ചും നേട്ടങ്ങളെ കുറിച്ചുമെല്ലാം ശോഭ ബിഗ് ബോസ് ഹൗസിൽ വെച്ച് സംസാരിച്ചിട്ടുണ്ട്. തന്റെ സംരഭമായ 'വീവേഴ്സ് വില്ലേജിൽ' നിന്നുള്ള കൈത്തറി സാരികൾ തന്നെയാണ് മിക്കപ്പോഴും അണിഞ്ഞിരുന്നതെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ ശോഭയെ ഇന്ന് കാണുന്ന ശോഭയാക്കിയ തന്റെ സംരഭത്തെ കുറിച്ചും സംരഭക എന്ന നിലയിലുള്ള വളർച്ചയെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് ശോഭ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

'തന്റെ സംരഭം ഇപ്പോൾ 11 വർഷമായി. ഞാൻ ഇപ്പോൾ നെയ്ത്ത് പഠിച്ച് തുടങ്ങി. നമ്മൾ ഒരു കാര്യം ചെയ്യാനിറങ്ങുമ്പോൾ അത് ആദ്യം ചെയ്ത് കാണിക്കുകയെന്നതാണ്. ഇക്കാര്യത്തിൽ വലിയ കുറച്ചിൽ ഉണ്ടാകേണ്ട കാര്യമല്ല. ഞാൻ സംരംഭം തുടങ്ങിയത് കൈത്തറിയിൽ ആയിരുന്നില്ല. സഞ്ചി ബാഗുകളിൽ ആയിരുന്നു. ഞങ്ങളായിരുന്നു അത്തരമൊരു സഞ്ചി ബാഗുകൾ അവതരിപ്പിച്ചത്. ഓഡർ എടുത്തിട്ടാണ് ഞാൻ ബാഗുൾ ചെയ്ത് തുടങ്ങിയത്. അത് തന്നെയായിരുന്നു എന്റെ വിജയം. അന്ന് എന്റെ കൈയ്യിൽ വലിയ മുതൽമുടക്കോ ഒന്നുമില്ല.
തന്റെ സംരംഭമായ വീവേഴ്സ് വില്ലേജ് ഒരിക്കലും എനിക്ക് വേണ്ടി തുടങ്ങിയതല്ല.എംബിഎക്കാരിയുടെ ബുദ്ധിയും അവിടെ ഉണ്ടായിരുന്നു. ഐഡിയക്കും ഒരു പഞ്ഞവുമില്ല.രമ്യ എന്ന എന്റെ പാട്ണറും ഉണ്ടായിരുന്നു. ഞങ്ങളുടെ അസറ്റ് എന്നത് ഞങ്ങളുടെ ടീം തന്നെയാണ്.
ഞാൻ കൈത്തറിയിലേക്ക് യാദൃശ്ചികമായി വീണതാണ്. എംബിഎ ആണ് ഞാൻ പഠിച്ചത്. മുൻപ് എം എസ് ഡബ്ല്യു പഠിക്കണമെന്നായിരുന്നു. ഞാൻ ആഗ്രഹിച്ച കാര്യം ഒന്നുകിൽ ആളുകൾക്ക് തൊഴിൽ കൊടുക്കുക അല്ലെങ്കിൽ വിദ്യാഭ്യാസത്തിന് വേണ്ടി ഇൻവെസ്റ്റ് ചെയ്യുക. എന്നാലെ നമ്മുടെ നാടിന് വേണ്ടി എന്തെങ്കിലും സംഭാവന നടത്താൻ സാധിക്കുകയുള്ളൂ.
എംബിഎ പഠിക്കുമ്പോഴാണ് സോഷ്യൽ എന്റർപ്രണർഷിപ്പ് എന്നൊരു പേപ്പർ ഉള്ളത്. ഞാൻ പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നി. പെൺകുട്ടികളോടും സ്ത്രീകളോടുമൊക്കെ പറയാനുള്ളത് സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുകയെന്നതാണ്. എത്ര അടി കിട്ടിയാലും എഴുന്നേറ്റ് നിൽക്കാനുള്ള ഊർജമാണ് ഫിനാഷ്യൽ ഇൻഡിപെൻഡൻസ് എന്നത്.
ഞാൻ പുറത്ത് വന്നപ്പോൾ അനുഭവിച്ചതൊക്കെ തുറന്ന് പറഞ്ഞത് എനിക്ക് സംഭവിച്ചതൊക്കെ മറ്റൊരാൾക്ക് സംഭവിക്കാതിരിക്കട്ടെയെന്നാണ്. എന്റെ ജീവിതം ഒരു പാഠമാകട്ടെയെന്നാണ് തോന്നിയത്.
ബിഗ് ബോസ് കഴിഞ്ഞിറങ്ങിയപ്പോൾ എന്റെ സാരികളും ആഭരണങ്ങളുമെല്ലാം ചോദിച്ച് ഒരുപാട് അന്വേഷണങ്ങൾ ഉണ്ടായിരുന്നു. ഷോ കഴിഞ്ഞതിന് ശേഷം വലിയ സൈബർ ബുള്ളിയിംഗ് നേരിടേണ്ടി വന്നിരുന്നു. ഗൂഗിൾ അക്കൗണ്ട് പോയി. ബിസിനസിനെ ടാർഗറ്റ് ചെയ്തായിരുന്നു സൈബർ ആക്രമണം. ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറക്കാൻ പോലും ആയിട്ടില്ല. ആ അക്കൗണ്ടിൽ പത്ത് രണ്ടായിരം എൻക്വയറി വന്നിരുന്നു.ഒത്തിരി അടി കിട്ടിയത് കൊണ്ടായിരിക്കണം ഇപ്പോഴും ഞാൻ സ്ട്രോങ്ങ് ആണ്. ബിഗ് ബോസ് തന്നത് കുറച്ച് കൂടി തൊലിക്കട്ടിയാണ്.












Click it and Unblock the Notifications