'കള്ളൻ ഗബ്രി, കള്ളനായി തന്നെ മടങ്ങി', ജാസ്മിന് അവസാനം കൊടുത്ത ഉറപ്പില്‍ പോലും അവന്‍ ഗെയിം കളിച്ചു?
ബിഗ് ബോസ് സീസണ്‍ 6 ല്‍ നിന്നുമുള്ള ഗബ്രിയുടെ പുറത്താകലുമായി ബന്ധപ്പെട്ട പലതരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്ന് വരുന്നത്. യാതൊരു കാരണവശാലും ഇപ്പോള്‍ പുറത്താകേണ്ട താരമായിരുന്നില്ല ഗബ്രിയെല്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. വിമർശനങ്ങള്‍ പലതും നേരിടേണ്ടി വന്നെങ്കിലും ഗബ്രിയേക്കാള്‍ മോശം ഗെയിം കളിക്കുന്ന പലരും അവിടെ ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
നേരെ മറുവശത്ത് ഗബ്രി പുറത്താകേണ്ട വ്യക്തി തന്നെയാണെന്ന അഭിപ്രായവും ശക്തമാണ്. ജാസ്മിനോടുള്ള റിലേഷനില്‍ അടക്കം ഗബ്രി കള്ളത്തരം കാണിച്ചുവെന്നും ഇവർ ആരോപിക്കുന്നു. അത്തരത്തില്‍ ഗബ്രിയെ കുറ്റപ്പെടുത്തിക്കൊണ്ടൊള്ളു ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കള്ളൻ ഗബ്രി, കള്ളനായി തന്നെ മടങ്ങി. വാഴച്ചോട്ടിൽ വെച്ച് അവൻ കൊടുത്ത കുറുപ്പിന്റെ ഉറപ്പിൽ പോലും അവൻ ഗെയിം കളിച്ചു എന്നാണ് തോന്നുന്നത്. അവൻ പുറത്തുപോകില്ല എന്ന് വിശ്വാസത്തിൽ, അവരുടെ സംസാരം പുറത്തുപോകമെന്നും അറിഞ്ഞു കൊണ്ട് നടത്തിയ സംഭാഷണം. അതിൽ എവിടെയും ഉള്ളിൽ നിന്നാണ് സംസാരിക്കുന്നതു എന്ന് തോന്നിയില്ല. അവിടെയും അവന്റെ ബുദ്ധി തന്നെയാണ് പ്രവർത്തിച്ചത്.
അവരുടെ പഴയ വീഡിയോ കാണിച്ചപ്പോഴും, അവനു അതൊന്നും ഏശുന്നതായി തോന്നിയില്ല. പിന്നെ സ്റ്റേജിൽ വന്നു കയറിയപ്പോൾ ആണ് അവൻ തനിക്കൊണം കാണിച്ചത്. ജാസ്മിൻ എന്ത് മാത്രം ഇമോഷണൽ ആയിരുന്നു എന്ന് അവനറിയാം. സ്റ്റേജിൽ വരുമ്പോൾ ആദ്യം നോക്കേണ്ട മുഖവും, പറയേണ്ടതും അവളോട് ആയിരുന്നു . എന്നാൽ ജാസ്മിന്റെ മുഖമോ പേരോ അവന്റെ ഉള്ളിൽ വന്നില്ല എന്ന് പറയുമ്പോൾ തന്നെ അവൻ എന്തുമാത്രം സീരിയസ് ആയിട്ടാണ് ആ റിലേഷൻ എടുത്തിരുന്നത് എന്ന് വ്യക്തം.
ആ നിമിഷത്തിൽ പ്രസന്‍സ് ഓഫ് മൈന്‍ഡ് നഷ്ടപ്പെട്ടിരുന്നു എങ്കിൽ സിജോയെ പേരെടുത്തു പറഞ്ഞു വാക്കുകൾ അറം പറ്റിയത് ഓർമ്മിപ്പിക്കില്ലായിരുന്നു. അത് അവനു ഓർത്തെടുത്തു പറയാനുള്ള മനസ്സാന്നിദ്ധ്യം അപ്പോഴും അവനു ഉണ്ടായിരുന്നു. എക്സിറ്റ് ടോക്ക് ഇത് അവൻ പറയുന്നുണ്ട്, ആദ്യ വീക്കിലെ പഴയ ജാസ്മിൻ തിരിച്ചു വരുമെന്ന്.
അപ്പോൾ അവനറിയാം അവളുടെ ഗെയിം വീക്ക് ആകാൻ കാരണം അവനാണ്അ, അവൻ ചെയ്തു കൊണ്ടിരുന്ന അവന്റെ ടോക്സിക് ബിഹേവിയർ ആണ് എന്ന്. സൗഹൃദത്തിന്റെ ആദ്യ നാളുകൾ കഴിഞ്ഞപ്പോൾ തന്നെ മെന്റലിയും ഇമോഷണലിയും അവളെ ബ്രേക്ക് ചെയ്യാനാണ് അവൻ ശ്രമിച്ചിട്ടുള്ളത്, അവന്റെ സാഡിസ്റ്റിക് പ്ലഷറിന് വേണ്ടി. അവരുടെ റിലേഷൻ അവരുടെ ഗെയിമിനെ ബാധിച്ചില്ല എന്ന് പറയുന്ന അതെ നാവു കൊണ്ടാണ്, അവളുടെ ഗെയിം വീക്ക് ആയി എന്ന് അവൻ പറയുന്നത്.
ഞാൻ പോകുമ്പോൾ അവൾ നന്നായി ഇനി ഗെയിം കളിക്കും എന്ന് പറയുമ്പോൾ അവനു വ്യക്തമായി അറിയാം അവനാണ് അവളുടെ വീക്ക് ഗെയിമിന്റെ കാരണക്കാരൻ എന്ന്. പക്ഷെ അപ്പോഴൊന്നും അവളെ സപ്പോർട്ട് ചെയ്യാൻ അല്ല , മറിച്ചു ഉപദ്രവിക്കാനാണ് അവൻ ശ്രമിച്ചിട്ടുള്ളത്. സ്റ്റേജിലും, എക്സിറ് ടോക്കിലും എത്ര സ്വീറ് ആയി സംസാരിക്കാൻ കഴിയും എന്നും, അവൻ അത്രെയും നാള് ചെയ്ത സൈക്കോ സ്വഭാവം ആ മധുര ഭാഷണത്തിൽ പെട്ടെന്ന് പ്രേക്ഷകർ മറക്കുന്നതും നമ്മൾ കണ്ടു.
അവിടയെയാണ് അവന്റെ യഥാർത്ഥ കഴിവ്, ഇത്രെയും ജനങ്ങളെ 5 മിനിറ്റു കൊണ്ട് വീഴ്ത്തിയെങ്കിൽ. 50 ദിവസം കൊണ്ട് ഇമോഷണൽ ആയ ഒരാളെ തകർക്കാൻ അവനു യാതൊരു ബുദ്ധിമുട്ടുമില്ല. ഇന്ന് എയർപോർട്ടിൽ വെച്ച് അവൻ പറഞ്ഞത് കെട്ടും ഞെട്ടിയില്ല. അതും പ്രതീക്ഷിച്ചതു തന്നെ. അവൻ എന്നും പാഷനേറ്റ് ആയി സംസാരിച്ച ഒറ്റ കാര്യമേ ഉള്ളൂ. അത് അവന്റെ സിനിമ കരിയറാണ്, അത് മാത്രം. ബാക്കി ഓകെ അവന്റെ അതിലേക്കുള്ള സ്റ്റെപ്പിംഗ് സ്റ്റോൺസ് ആയിരുന്നു .. അവൻ പറഞ്ഞ പോലെ തന്നെ എനി പബ്ലിസിറ്റി ഈസ് എ ഗുഡ് പബ്ലിസിറ്റി. അതായിരുന്നു അവനു ബിഗ് ബോസ്












Click it and Unblock the Notifications