'സത്യം അറിഞ്ഞിട്ടും നാടകം, ജാസ്മിന്റെ ലക്ഷ്യം ഇതാണ്..പക്ഷേ ജാസ്മിന് അറിയാത്ത മറ്റൊരു കാര്യമുണ്ട്'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും അപ്രതീക്ഷിതമായിട്ടായിരുന്നു ഗബ്രി പുറത്തായത്. ഗബ്രി പുറത്തായതോടെ അതിവൈകാരികമായി പ്രതികരിക്കുന്ന ജാസ്മിനെയാണ് പ്രേക്ഷകർ കണ്ട്. ഇപ്പോഴും ഗബ്രി സീക്രട്ട് റൂമിലാണെന്നും തിരിച്ചുവരുമെന്നും പറഞ്ഞ് കരഞ്ഞിരിക്കുകയാണ് ജാസ്മിൻ. ജാസ്മിന്റെ ഈ കരച്ചിലിന് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ടെന്ന് പറയുകയാണ് ഒരു ആരാധകൻ. ബിഗ് ബോസ് ഗ്രൂപ്പിൽ ചർച്ചയാകുന്ന കുറിപ്പ് വായിക്കാം.
'നീ ഒറ്റ ഒരുത്തി കാരണം ആണ് ഗബ്രി പുറത്തുപോയത്, അവൻ ഇവിടെ ഉണ്ടാവേണ്ടവനാ ഗെയിം കളിയ്ക്കാൻ' എന്ന് പറഞ്ഞ ജിന്റോയോട് "ഗബ്രിയെ പുറത്താക്കിയത് എന്റെ മിടുക്ക് " എന്ന് ജാസ്മിൻ തുറന്നു പറയുന്നു. പിന്നെ എന്തിനാ ഗബ്രിയുടെ ഫോട്ടോ എടുത്തു കണ്ണീർ നാടകം നടത്തുന്നത് ജാസ്മിൻ ?. റെസ്‌മിൻ തുറന്നു ചോദിച്ചു "നീയും ഗബ്രിയും പ്രീ- പ്ലാൻഡ് ആയി വന്നു ഗെയിം കളിച്ചതല്ലേ " എന്ന് ,ഇത്രയൊക്കെ ആ വീട്ടിൽ അരങ്ങേറിയിട്ടും മൗനിയായി ഇരിക്കാൻ സൗകര്യം ഇല്ല ഞങ്ങൾ പ്രേക്ഷകർക്ക് .

ഗബ്രി പോയ ദിവസത്തെ "പട്ടി ഓരിയിടുന്ന" പോലത്തെ ജാസ്മിന്റെ നിലവിളി മാമാങ്കം തന്നെ ഏറ്റവും വലിയ അരോചകം ആയിരുന്നു ഞങ്ങൾ പ്രേക്ഷകരുടെ കാതുകൾക്ക് .പിന്നെ നോറ പറഞ്ഞത് നേരാണ്, "ഇമോഷൻസ് എങ്ങനെയാ സ്വിച്ചിട്ട പോലെ മാറുന്നത് ?". അൻസിബ പറഞ്ഞതാണ് ശരി "ജാസ്മിന് ദുഃഖത്തിന്റെ കണ്ടിന്യൂയിറ്റി പിടിക്കാൻ പറ്റുന്നില്ല ".
അഭിഷേക് പറഞ്ഞ ഒരു വിശേഷണം എത്ര അനുയോജ്യം "അഭിനയ സിംഹമേ " എന്ന് !.
എങ്ങനെ സാധിക്കുന്നു ഇങ്ങനെ കപടത കൈവരിക്കാൻ എന്നതാണ് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത്. ജിന്റോ വിളിച്ചു പറഞ്ഞത് പകൽ പോലെ വ്യക്തം "നിന്റെ മുഖത്ത് ഹാപ്പിനെസ്സ് ആണ്, ഗബ്രി പോയതിന്റെ " അത് ശരിയാണെന്നു എവിക്ഷന് ആ കർട്ടൻ ഗബ്രി നീക്കുമ്പോൾ ജാസ്മിന്റെ മുഖത്ത് ഞങ്ങൾ പ്രേക്ഷകർ കണ്ടതാണ്. മോഹൻലാൽ എന്ന മഹാ നടൻ സദസ്സിലേക്ക് വിളിച്ച ഗബ്രിയേ ജാസ്മിൻ കണ്ടതാണ് ,എന്നിട്ടും അഭിനയം!. "സീക്രെറ്റ് റൂമിൽ ആണ് ഗബ്രി ..ഗബ്രി ഇപ്പൊ ഫ്രൂട്സ് തിന്നുവാ" എന്ന് കാമറ നോക്കി പറഞ്ഞു കൊണ്ടിരിക്കു്ന്നത് വോട്ട് ലക്‌ഷ്യം വെച്ച് മാത്രമാണ്.
ജാസ്മിൻ അറിയാതെ പോയ ഒരു കാര്യം ഉണ്ട് "പ്രേക്ഷകർക്ക് നിന്നെ കുറിച്ച് നല്ല ക്ലാരിറ്റി ഉണ്ട് " എന്ന കാര്യം. നിലവാരം ഇല്ലാത്ത ഗെയിം വെച്ച് പൊറുപ്പിക്കില്ല, അത് ഏതു സൗന്ദര്യ ദേവത ആണെങ്കിലും! സംസാരത്തിൽ സംസ്കാരാവും സഭ്യതയും തൊട്ടു തീണ്ടിയിട്ടില്ല ഈ പെൺകുട്ടിക്ക്. ഒരു യുവ തലമുറയെ പ്രതിനിധാനം ചെയ്യുന്ന എന്ത് ഗുണമാണ് ഈ പെൺകുട്ടി കാണിക്കുന്നത് ?. ഒരു സോഷ്യൽ എക്സ്പീരിമെന്റ് ആണ് ഈ ഷോ എങ്കിൽ ഈ പെൺകുട്ടി ഏതു വിഭാഗത്തെ ആണ് പ്രതിനിധീകരിക്കുന്നത്??
ഇന്ന് വരെ ചെയ്ത തെറ്റിനു ക്ഷമ പറയുന്ന ജാസ്മിനെ ഞങ്ങൾ ആരും കണ്ടിട്ടില്ല.ഗബ്രിയേ പ്രേമത്തിൽ കുരുക്കി ഉയരങ്ങൾ കീഴടക്കിയ "മിടുക്ക് " നിനക്ക് ദേഷ്യം വന്നപ്പോൾ അറിയാതെ വായിൽ നിന്നും വീണു പോയതാ.സിജോ പറയുന്നത് കേട്ടു "ഗബ്രി പോവാൻ കാരണം ഇവളുടെ പ്രേമ കോംബോ " ആണെന്ന് ... അപ്സര പറയുന്നു "ഗബ്രി വീണത് ജാസ്മിന്റെ പ്രേമ നാടകം കൊണ്ട് " തന്നെ എന്ന് .എന്നിട്ടും അഭിനയം തുടരുന്ന ഭവതിക്കു ഭാവുകങ്ങൾ !!കാരസ്കാരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കൈപ്പു ശമിപ്പതോ ??? കാഞ്ഞിരക്കുരു പാലിലിട്ടാലും കൈപ്പു തന്നെ'.












Click it and Unblock the Notifications